Trending Now

വാര്‍ഷിക ബജറ്റ്: കവിയൂര്‍,നെടുമ്പ്രം,എഴുമറ്റൂര്‍

ശുചിത്വ മാലിന്യ സംസ്‌കരണത്തിനും കുടിവെള്ളത്തിനും  പ്രാധാന്യം നല്‍കി കവിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക ബജറ്റ്


ശുചിത്വ മാലിന്യ സംസ്‌കരണത്തിനും കുടിവെള്ളത്തിനും പ്രാധാന്യം നല്‍കി കവിയൂര്‍ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ ശ്രീരഞ്ജിനി ഗോപി ബജറ്റ് അവതരിപ്പിച്ചു.
ശുചിത്വം മാലിന്യ സംസ്‌കരണത്തിന്3,30,44,000 രൂപയും, ജലജീവന്‍ പദ്ധതി ഉള്‍പ്പെടെ കുടിവെള്ളത്തിന് 3,00,00,000 രൂപയും ലൈഫ്, പി എം എ വൈ ഭവന പദ്ധതികള്‍ക്ക് 2,23,40,000 രൂപയും, തൃക്കടി ടൂറിസം പദ്ധതിക്ക് ഒരുകോടിയും മുരിങ്ങൂര്‍ക്കുന്ന്മല മിനി കുടിവെള്ള പദ്ധതക്ക് 19,00,000 രൂപയും ഫിറ്റ്‌നസ് സെന്ററിന് 95,00,000 രൂപയും വകയിരുത്തിയിട്ടുണ്ട്.ഉല്‍പാദന മേഖലയ്ക്കായി ഒരു കോടി 50 ലക്ഷവും, പശ്ചാത്തല മേഖലയ്ക്ക് ഒരു കോടി 86 ലക്ഷവും ,ആശ്രയ പദ്ധതിക്കായി 8,50,000 രൂപയും ,ആരോഗ്യ മേഖലയ്ക്ക് 50 ലക്ഷവും,പട്ടികജാതി മേഖലയ്ക്ക് 59 ലക്ഷവും മൃഗാശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 7 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി.
പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും അടിസ്ഥാന വിവരശേഖരണം നടത്തുന്നതിന് ജിഐഎസ് മാപ്പിംഗിനുവേണ്ടി 8 ലക്ഷവും പഞ്ചായത്ത് രൂപീകൃതമായതിന്റെ 70 -ാം വര്‍ഷം സപ്തതി വര്‍ഷമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസ് ഫാമിലി ഹെല്‍ത്ത് സെന്റര്‍ എന്നിവ സോളാര്‍ സിസ്റ്റത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തുന്നതിന് 15 ലക്ഷവും കുട്ടികള്‍ക്ക് സൗജന്യ പ്രഭാത ഭക്ഷണം നല്‍കുന്ന അക്ഷയപാത്രം പദ്ധതി, കാലാവസ്ഥാ വ്യതിയാന കര്‍മ്മപദ്ധതി, കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്ത്, ഈ സാക്ഷരതാ ഗ്രാമം, വൃക്ക രോഗികള്‍ക്ക് ഡയാലിസിസ്, സ്‌കൂളുകള്‍ക്ക് സ്മാര്‍ട്ട് ക്ലാസ്സ് റൂം, സ്മാര്‍ട്ട് അംഗന്‍വാടി, ശിശു സൗഹൃദ പഞ്ചായത്ത്, പട്ടികജാതി കോളനികളില്‍ മിനി സോളാര്‍ ലൈറ്റ്, ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പ്, നദീതീര സംരക്ഷണം തുടങ്ങിയ നിരവധി പദ്ധതികള്‍ക്കായും ബജറ്റില്‍  തുക വകയിരുത്തിയിട്ടുണ്ട് .ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംഡി ദിനേശ് കുമാര്‍ അധ്യക്ഷത വഹിച്ച  യോഗത്തില്‍ വികസനകാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍ വിനോദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീകുമാരി രാധാകൃഷ്ണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  റേച്ചല്‍ വി മാത്യു,   ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി . കെ സജീവ്,എം വി തോമസ്, വി.എസ്. സിന്ധു, അനിതാ സജി, ലിന്‍സി മോന്‍സി, സി.എന്‍ അച്ചു, പ്രവീണ്‍ ഗോപി, സിന്ധു ആര്‍ സി നായര്‍, കെ.ആര്‍ രാജശ്രീ, പഞ്ചായത്ത് സെക്രട്ടറി ജോസഫ് അലോഷ്യസ്, അസിസ്റ്റന്റ് സെക്രട്ടറി അനീഷ് കുമാര്‍,മറ്റ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് വാര്‍ഷിക ബജറ്റ്


കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക ബജറ്റ്.14,76,68,921 രൂപ വരവും 14,60,75,500 രൂപ ചെലവും 15,93,421 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് അവതരിപ്പിച്ചത്.  പൂര്‍ണ്ണമായും  ഡിജിറ്റലൈസ് ചെയ്ത ബജറ്റ് വൈസ് പ്രസിഡന്റ് സൈലേഷ് മങ്ങാട്ട് അവതരിപ്പിച്ചു.
നെടുമ്പ്രം വെസ്റ്റ് പാടശേഖരം തരിശു രഹിതമാക്കുന്നതിന് മൂന്നുലക്ഷം രൂപയും കാര്‍ഷിക മേഖലയിലെ വിവിധ പദ്ധതികള്‍ക്കായി 28,10,000 രൂപയും വകയിരുത്തിയിട്ടുണ്ട്. ലൈഫ് ഭവന പദ്ധതിക്കായി 76.42 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി  വനിതകള്‍ക്ക് ഫിറ്റ്‌നസ് സെന്റര്‍ ഏര്‍പ്പെടുത്തുന്നതിന് ഒരു ലക്ഷം രൂപയും പൊതുശ്മശാനം നിര്‍മ്മിക്കുന്നതിനായി പത്തുലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിനായി സംസ്ഥാന ബജറ്റില്‍ വകയിരത്തിയിരിക്കുന്ന രണ്ടുകോടി രൂപ ഫലപ്രദമായി വിനിയോഗിക്കാനുള്ള നടപടികളും ബജറ്റിലുണ്ട്. വയോജനക്ഷേമത്തിന് 25,000 രൂപയും വകയിരുത്തി. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ടി പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു.  ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍.എസ് ഗിരീഷ്‌കുമാര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജെ. പ്രീതിമോള്‍, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷേര്‍ലി ഫിലിപ്പ്, പഞ്ചായത്ത് അംഗങ്ങളായ തോമസ് ബേബി, വിഞ്ജു എലിസബത്ത് സേവ്യര്‍, ടി.എസ് സന്ധ്യാമോള്‍ , പി.വൈശാഖ് , ശ്യാം ഗോപി, കെ. മായാദേവി, ജിജോ ചെറിയാന്‍, ഗ്രേസി അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പാര്‍പ്പിടമേഖലയ്ക്ക് പ്രാധാന്യം നല്‍കി  എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ്


വാര്‍ഷിക ബജറ്റില്‍ പാര്‍പ്പിട മേഖലയ്ക്ക് പ്രാധാന്യം നല്‍കി എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത്  വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. 14,68,78,031 രൂപ വരവും 13,94,95,000 രൂപ ചെലവും 73,83,031 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ജേക്കബ് കെ എബ്രഹാം അവതരിപ്പിച്ചു. ഭവന പദ്ധതിക്കായി 2.5 കോടി രൂപയും റോഡ് വികസനത്തിനായി ഒരു കോടിയും കൃഷി മൃഗസംരക്ഷണം, ക്ഷീര വികസനം എന്നിവ ഉള്‍പ്പെടുന്ന ഉത്പാദന മേഖലക്കായി10,25,50,001 രൂപയും തെരുവുവിളക്ക് പരിപാലനം, യുവജനക്ഷേമം ഉള്‍പ്പെടുന്ന സേവനമേഖലയ്ക്കായി 5,03,77,000 രൂപയും ആരോഗ്യ മേഖലയ്ക്കായി 12 ലക്ഷം രൂപയും ശുചിത്വ മാലിന്യ പരിപാലനത്തിന് 20 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി പി എബ്രഹാം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ടി. മറിയാമ്മ, സാജന്‍ മാത്യു, ലീലാമ്മ സാബു, ശോഭ മാത്യു, പി. ടി രജീഷ് കുമാര്‍, കെ. സുഗതകുമാരി, അനില്‍കുമാര്‍, ഉഷ ജേക്കബ്, ശ്രീജ ടി നായര്‍, അജികുമാര്‍, ജോബി പറങ്കാമൂട്ടില്‍, കൃഷ്ണകുമാര്‍ മുളപ്പോണ്‍, സെക്രട്ടറി ജെ ഗിരിഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
error: Content is protected !!