യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ അടൂരില്‍ തൊഴില്‍ മേള സംഘടിപ്പിക്കും
konnivartha.com : കേരളത്തിലെ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകര്‍ക്ക്, മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന കമ്മീഷന്‍ ശനിയാഴ്ച (25) മുതല്‍ അടൂര്‍ ടൗണ്‍ ഗവണ്‍മെന്റ് യു.പി.സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ‘കരിയര്‍ എക്‌സ്‌പോ 23’ തൊഴില്‍ മേള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.
18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് https://forms.gle/ 96aLTEbGYmd6BP6H6 എന്ന ലിങ്ക് മുഖാന്തിരം അപേക്ഷിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7907565474