konnivartha.com : ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും ഇൻസ്റ്റഗ്രാമിൽ 16 മില്ല്യനിലധികം കാഴ്ചക്കാരെ നേടി സോഷ്യൽ മീഡിയയിൽ സൂപ്പർ സ്റ്റാർഡം നേടുകയും അന്താരാഷ്ട്ര സെലിബ്രിറ്റി റാങ്കിംഗ് കമ്പനിയായ അമേരിക്കൻ റാങ്കർ ഡോട്ട് കോം പട്ടികയിൽ ഇടം നേടുകയും ചെയ്ത ഇന്ത്യൻ അതിവേഗ ചിത്രകാരൻ ജിതേഷ്ജിയും ഒന്നിക്കുന്ന ഒരു സ്പെഷ്യൽ റിയാൽറ്റി ഷോ എപ്പിസോഡ് ഒരു പ്രമുഖ ടി വി ചാനലിന്‍റെ അണിയറയിൽ ഒരുങ്ങുന്നു.
മഞ്ജു വാര്യരെയും ജിതേഷ്ജിയെയും കൂടാതെ സിനിമാതാരങ്ങളായ മനോജ് കെ ജയൻ, ബൈജു എന്നിവരും ഈ എപ്പിസോഡിൽ അതിഥികളായി എത്തുന്നുണ്ട്. സിനിമാ സംവിധായകനും പ്രമുഖ സ്റ്റാൻഡ് അപ്പ് കൊമേഡിയനുമായ രമേഷ് പിഷാരടിയാണ് നിലവിൽ ടോപ്പ് റേറ്റിങ് ഉള്ള ഈ റിയാൽറ്റി ഷോയുടെ സംവിധായകനും നിർമ്മാതാവും.
മഞ്ജുവാര്യരും ജിതേഷ്ജിയും ആദ്യമായി ഒന്നിക്കുന്ന വ്യത്യസ്തമായ ഈ എപ്പിസോഡ് വിഷു സ്പെഷ്യലായി പ്രമുഖ ടി വി ചാനലിൽ പ്രത്യക്ഷപ്പെടും. അന്താരാഷ്ട്രതലത്തിൽ കോടിക്കണക്കിനു ആരാധകരുള്ള ജിതേഷ്ജി ആദ്യമായി പ്രത്യക്ഷപ്പെടുന്ന മലയാളത്തിലെ റ്റി വി റിയാൽറ്റി ഷോ എന്ന പ്രത്യേകതയും ഈ എപ്പിസോഡിനുണ്ട്