Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
വിഖ്യാത മാധ്യമപ്രവർത്തകൻ പീറ്റർ ആർനറ്റ് (91) അന്തരിച്ചു വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലര്‍ത്തണം :കെ എസ് ഇ ബി സ്ഥാനാർത്ഥികളുടെ മരണം: പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനമായി നന്ദേഡ്–കൊല്ലം ശബരിമല സ്പെഷ്യൽ എക്സ്പ്രസിന് ആവണീശ്വരത്തും കൊട്ടാരക്കരയിലും സ്റ്റോപ്പ് അനുവദിച്ചു ശബരിമലയില്‍ സുഖദര്‍ശനം: ഗായകന്‍ സന്നിധാനന്ദന്‍ ശബരിമല സ്വർണപ്പാളി കടത്തല്‍ കേസ് : രേഖകൾ കോടതി അനുവദിച്ചാൽ ഇഡി പ്രത്യേക കേസ് രജിസ്റ്റർ ചെയ്യും

കാര്‍ഷിക വിളകള്‍ സംരക്ഷിക്കാന്‍ നിയമ നിര്‍മ്മാണം വേണം

News Editor

മാർച്ച്‌ 18, 2023 • 4:43 pm

 

konnivartha.com : കേരളത്തിലെ കാര്‍ഷിക വിളകള്‍ സംരക്ഷിക്കാന്‍ നിയമ സഭയില്‍ നിയമ നിര്‍മ്മാണം നടത്തുവാന്‍ നടപടി ആവശ്യം ആണ് . കര്‍ഷകരുടെ കാര്യത്തില്‍ മെല്ലെപോക്ക് സമീപനം ശെരിയല്ല . കാര്‍ഷിക വിളകള്‍ വന്യ മൃഗങ്ങള്‍ തിന്നു നശിപ്പിച്ചാല്‍ കര്‍ഷകന് കൃഷി ഭവനിലൂടെ കിട്ടുന്നത് നാമ മാത്രമായ നഷ്ട പരിഹാരം മാത്രം ആണ് .

 

വന്യ ജീവികളെ വനത്തില്‍ നിലനിര്‍ത്തുവാന്‍ വനം വകുപ്പിന് കഴിയാത്ത അവസ്ഥ ആണ് . വന്യ മൃഗങ്ങള്‍ക്ക് ഭക്ഷണം വനത്തില്‍ ലഭ്യം അല്ല . വനം വകുപ്പ് കൃത്യമായ ആസൂത്രണം നടത്തുന്നില്ല . കാട്ടു പന്നികള്‍ വനത്തില്‍ നിന്നും നാട്ടില്‍ എത്തി . ഇത്തരം ജീവികള്‍ വനത്തില്‍ ഇല്ലാത്തതിനാല്‍ കടുവയും പുലിയും വനത്തില്‍ നിന്നും നാട്ടില്‍ ഇരപിടിക്കാന്‍ എത്തി . ചെറു ജീവികളുടെ എണ്ണം കാട്ടില്‍ കുറഞ്ഞു .

നാട്ടില്‍ എത്തിയ ജീവികള്‍ കര്‍ഷകരുടെ ജീവന ഉപാധികള്‍ ആണ് തകിടം മറിച്ചത് . കര്‍ഷകന് ഉചിതമായ നഷ്ടപരിഹാരം ലഭിക്കണം .നക്കാ പിച്ച നല്‍കി മടക്കി അയക്കുന്ന സ്ഥിരം നടപടി ഇനി ആവര്‍ത്തിക്കരുത് . കൃഷി ഭവനുകള്‍ കര്‍ഷകരുടെ കൂടെ നില്‍ക്കുക  . വകുപ്പ് മന്ത്രി ഇടപെടും എന്ന് പ്രത്യാശിക്കുന്നു

കാര്‍ട്ടൂണ്‍ :ഷാജി മാത്യൂ 

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.