konnivartha.com : പത്തനംതിട്ട : ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടതായ സർക്കാരുകൾ സർക്കസ്സ് കൂടാരങ്ങളിലെ കോമാളി വേഷധാരികളെപ്പോലെ സംസാരിക്കുന്നത് സംസ്ക്കാരിക കേരളത്തിന് ഭൂഷണമല്ല എന്ന് കേരള ഡെമോക്രാറ്റിക്ക് പാർട്ടി (കെ. ഡി. പി) പത്തനംതിട്ട ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു .
ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരം മാറ്റുന്നതിന് അനാസ്ഥ കാണിച്ച വകുപ്പ് മന്ത്രി ഭരണ ഉദ്ദ്യോഗസ്ഥവൃന്ദം കരാറുകാരൻ തുടങ്ങിയവർ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു എന്നും കെ. ഡി. പി അഭിപ്രയപ്പെട്ടു .
മനുഷ്യ നിർമ്മിത ജലപ്രളയം രണ്ടായിരത്തി പതിനെട്ടിൽ നാം അനുഭവിച്ചു. ഇപ്പോൾ മനുഷ്യ നിർമ്മിത വിഷപ്പുകയും. ജനവാസ കേന്ദ്രങ്ങളിൽ കുമിഞ്ഞു കൂടിയിരിക്കുന്ന മാലിന്യ കൂമ്പാരം യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാർജ്ജനം ചെയ്യുന്നതിന് അധികാരികൾ കണ്ണുതുറക്കണമെന്ന് കേരള ഡെമോക്രാറ്റിക്ക് പാർട്ടി (കെ. ഡി. പി) പത്തനംതിട്ട ജില്ലാ കമ്മറ്റി ആവിശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് തോമസ് തെക്കേപ്പുരക്കൽ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബാബു വെമ്മേലി അദ്ധ്യക്ഷത വഹിച്ചു. ആർട്ടിസാൻസ് ഫോറം സംസ്ഥാന പ്രസിഡന്റ് കിളികൊല്ലുർ ശിവപ്രസാദ്, സംസ്ഥാന നിർവ്വാഹക സമിതി അംഗം സണ്ണി ചെറുകര, ജില്ലാ ജനറൽ സെക്രട്ടറി സിജിമോൾ മാത്യു, നിയോജകമണ്ഡലം അധ്യക്ഷ്യന്മാരായ റെജി മല്ലപ്പള്ളി, രാജപ്പൻ മൂലംകുളം, ആർട്ടിസാൻസ് ഫോറം ജില്ലാ പ്രസിഡന്റ് സദാശിവൻ അമ്പലവേലിൽ, വൈസ് പ്രസിഡന്റ് എം. എ. ജി കാഞ്ഞിരക്കാട്ട്, മഹിളാ ഫോറം ജില്ലാ പ്രസിഡന്റ് മിനി ജേക്കബ്, പ്രവാസി പ്രതിനിധി തോമസ് മാമ്മൻ തിരുവല്ല എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പ്രസാദ് മാത്യു സ്വാഗതവും നിയോജകമണ്ഡലം പ്രസിഡന്റ് ജേക്കബ് മടത്തിലേത്ത് നന്ദി രേഖപ്പെടുത്തി