Trending Now

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 08/03/2023)

വിഖ്യാത സാമൂഹ്യ ശാസ്ത്രജ്ഞൻ ഇൻഡിബോർ ദ്യൂരിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
ന്യൂഡൽഹി മാര്‍ച്ച് 08, 2023
അസമിലെ പ്രമുഖ പണ്ഡിതനും സാമൂഹ്യ ശാസ്ത്രജ്ഞനുമായ  ശ്രീ ഇൻഡിബോർ ദ്യൂരിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:
“ശ്രീ ഇൻഡിബോർ ദ്യൂരി ജിയുടെ വേർപാടിൽ വേദനിക്കുന്നു. സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ലോകത്തിന് അദ്ദേഹം മഹത്തായ സംഭാവനകൾ നൽകി. അദ്ദേഹത്തിന്റെ കുടുംബത്തെയും   ആരാധകരെയും  അനുശോചനം അറിയിക്കുന്നു. ഓം ശാന്തി:
പ്രധാനമന്ത്രി വടക്കുകിഴക്കൻ മേഖലയിൽ താൻ ചിലവിട്ട ദിവസത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചു
ന്യൂഡൽഹി മാര്‍ച്ച് 08, 2023
മേഘാലയയിലും നാഗാലാൻഡിലും പുതിയ ഗവണ്മെന്റ്കളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നലെ വടക്കുകിഴക്കൻ മേഖലയിലെ തൻ ചിലവഴിച്ച  ദിവസത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചു. ത്രിപുരയിൽ പുതിയ ഗവണ്മെന്റിന്റെ  സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം ഇന്ന് എത്തും.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“ഇന്നലെ വടക്കുകിഴക്കൻ മേഖലയിലെ ഒരു പ്രത്യേക ദിവസത്തിലെ ചില ദൃശ്യങ്ങൾ  . ഇന്ന് ത്രിപുരയിലെ പുതിയ ഗവണ്മെന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.
പ്രധാനമന്ത്രിയുടെ ഹോളി ആശംസ
ന്യൂഡൽഹി മാര്‍ച്ച് 08, 2023
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും സന്തോഷകരവും  വർണ്ണാഭവുമായ ഹോളി ആശംസിക്കുകയും,  ഏവരുടെയും  ജീവിതത്തിൽ സന്തോഷവും ഉല്ലാസവും നേരുകയും ചെയ്തു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു
നിങ്ങൾക്കെല്ലാവർക്കും സന്തോഷകരവും  വർണ്ണാഭവുമായ ഹോളി ആശംസിക്കുന്നു!
ബെംഗളൂരു സൗത്തിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
ന്യൂഡൽഹി മാര്‍ച്ച് 08, 2023
ബെംഗളൂരു സൗത്തിന്റെ നൂറാമത് ജനൗഷധി കേന്ദ്രം, നമോ സൗജന്യ ഡയാലിസിസ് സെന്റർ, 4 മൊബൈൽ ഹെൽത്ത് ക്ലിനിക്കുകൾ എന്നിവയുടെ സമാരംഭത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
ശ്രീ തേജസ്വി സൂര്യ എംപി യുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു.
“ബെംഗളൂരുവിന്റെ ശ്രദ്ധേയമായ നേട്ടം!”
അന്താരാഷ്ട്ര വനിതാ ദിനത്തിൽ പ്രധാനമന്ത്രി നാരി ശക്തിക്ക് ആദരം അർപ്പിച്ചു
ന്യൂഡൽഹി മാര്‍ച്ച് 08, 2023
അന്താരാഷ്ട്ര വനിതാ ദിനത്തിൽ നാരീ ശക്തിയുടെ നേട്ടങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരം  അർപ്പിച്ചു .
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“അന്താരാഷ്ട്ര വനിതാ ദിനത്തിൽ, നമ്മുടെ നാരീ ശക്തിയുടെ നേട്ടങ്ങൾക്ക്‌  ആദരം  അർപ്പിക്കുന്നു . ഇന്ത്യയുടെ പുരോഗതിയിൽ സ്ത്രീകളുടെ പങ്ക് ഞങ്ങൾ വളരെയധികം വിലമതിക്കുന്നു. കൂടുതൽ സ്ത്രീശാക്തീകരണത്തിനായി ഞങ്ങളുടെ ഗവണ്മെന്റ്  പ്രവർത്തിക്കും.”
ത്രിപുരയിൽ സത്യപ്രതിജ്ഞ ചെയ്ത ഡോ. മണിക് സാഹയെയും മന്ത്രിമാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
ന്യൂഡൽഹി മാര്‍ച്ച് 08, 2023
ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഡോ. മണിക് സാഹയെയും സംസ്ഥാനത്ത് ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹത്തിന്റെ സംഘത്തെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ചടങ്ങിൽ പ്രധാനമന്ത്രി സന്നിഹിതനായിരുന്നു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“ഡോ. മണിക് സാഹജിക്കും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. ഈ ടീം തീർച്ചയായും ജനങ്ങൾ നൽകിയ ജനവിധി ഒരിക്കൽ കൂടി നിറവേറ്റുകയും ത്രിപുരയുടെ വികസന യാത്രയ്ക്ക് ആക്കം കൂട്ടുകയും ചെയ്യും. അവരുടെ പരിശ്രമങ്ങൾക്ക് എന്റെ ആശംസകൾ.
error: Content is protected !!