അവകാശങ്ങൾ മലയോര കർഷകർക്കും ഉറപ്പ് വരുത്തണം : കിഫ അരുവാപ്പുലം എല്‍ എല്‍ സി

 

 

konnivartha.com : ഇന്ത്യൻ ഭരണഘടന രാജ്യത്തെ പൗരന്മാർക്ക് അനുവദിച്ചിട്ടുള്ള അവകാശങ്ങൾ മലയോര കർഷകർക്കും ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളാ ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ ( കിഫ ) അരുവാപ്പുലം LLC യുടെ നേതൃത്വത്തിൽ കൊക്കാത്തോട്ടിൽ ‘ കർഷക അവകാശ പ്രഖ്യാപന സദസ്സ് ‘ നടത്തി . കിഫ ജില്ലാ പ്രസിഡന്റ് ജോളി കാലായിൽ ഉത്ഘാടനം ചെയ്തു.

അരുവാപ്പുലംഎല്‍ എല്‍ സി പ്രസിഡന്റ് രാജൻ എബ്രഹാം അധ്യക്ഷത വഹിച്ചു. അഡ്വ. ജോണി. കെ. ജോർജ് മുഖ്യ പ്രഭാഷണം നടത്തി. കൊക്കാത്തോട് കെ എഫ് സി പ്രസിഡന്റ് സജി വർഗ്ഗീസ് അവകാശ പ്രഖ്യാപനം നടത്തി.

കിഫ സംസ്ഥാന കമ്മിറ്റിയംഗം മാത്യൂ ജോസഫ് ജില്ലാ സെക്രട്ടറിഎ റ്റി ജോർജ്, കോന്നി അസംബ്ലി ലെവൽ കമ്മിറ്റി പ്രസിഡന്റ് എം റ്റി പ്രസാദ്, സെക്രട്ടറി ജൂബി ചരുവിൽ,കെകെ സോമരാജൻ, ബിൻസു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!