Trending Now

പഞ്ചദിന ധന്വന്തരിയാഗം പാലക്കാട്‌ ഏപ്രിൽ 5 മുതൽ 9 വരെ

 

പാലക്കാട്‌ :ശ്രീ മൂകാംബിക മിഷൻ സേവാ സംഘം പാലക്കാട്‌ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലക്കാട്‌ പിരിയാരി ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രമൈതാനിയിൽ പഞ്ചദിന ധന്വന്തരിയാഗം ഏപ്രിൽ 5 മുതൽ 9 വരെ നടക്കും. യാഗത്തിന്റെ സ്വാഗത സംഘം രൂപീകരണം മാർച്ച്‌ 5 ന് ഉച്ചക്ക് ശേഷം 3 ന് ക്ഷേത്രത്തിൽ നടക്കും.

സർവ്വ ചരാചരങ്ങളുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും രോഗശമനത്തിനുമായി നടത്തുന്ന യാഗത്തിന്റെ യാഗാചാര്യൻ കൊല്ലൂർ ശ്രീ മൂകാംബിക ദേവിക്ഷേത്രം തന്ത്രി ഡോക്ടർ രാമചന്ദ്രൻ അഡികയാണ്.

ഏപ്രിൽ 5 ന് മഹാലക്ഷ്മി യാഗം,6 ന് മഹാനവഗ്രഹയാഗം,7 ന് മഹാചണ്ഡീകയാഗം,8 ന് മഹാരുദ്രയാഗം,9 ന് മഹാ ധന്വന്തരിയാഗം എന്നിങ്ങനെയാണ് നടക്കുക. യാഗശാലയിൽ എല്ലാ ദിവസവും ഗണപതി ഹോമം, ശ്രീ മൂകാംബിക ദേവി പൂജ, ആത്മീയ സമ്മേളനങ്ങൾ, അന്നദാനം, കൂടാതെ ആയുർവേദം -അലോപ്പതി -ഹോമിയോപ്പതി എന്നീ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പത്രസമ്മേളനത്തിൽ ശ്രീ മൂകാംബിക മിഷൻ സേവാസംഘം പ്രസിഡന്റ് എച്ച് എച്ച് മാനവേന്ദ്ര വർമ്മ യോഗതിരിപ്പാട്, സെക്രട്ടറി രാമൻ നമ്പൂതിരി, ക്ഷേത്രം സെക്രട്ടറി ഗോകുലൻ,ജി രാമചന്ദ്രൻ, പാറക്കൽ രാമചന്ദ്രമേനോൻ എന്നിവർ പങ്കെടുത്തു.