പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാശ്രയർക്ക് പണിത് നൽകുന്ന 275_ മത്തെ സ്നേഹഭവനം റാന്നി മാടത്തുമ്പടി ചാലുങ്കൽ ബിനു മോൾക്കും ഭർത്താവ് ബിനുവിനും മൂന്ന് കുട്ടികൾക്കുമായി വിദേശ മലയാളിയും റാന്നി സ്വദേശിയുമായ ജിജി ജേക്കബിന്റെ സഹായത്താൽ നിർമ്മിച്ചു നൽകി വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും റാന്നി എംഎൽഎ പ്രമോദ് നാരായണൻ നിർവഹിച്ചു.
വർഷങ്ങളായി സ്വന്തമായ ഭവനം ഇല്ലാതെ ബിനു മോൾ ഭർത്താവ് ബിനുവും മൂന്ന് കൊച്ചുകുട്ടികളുമായി വീടിനു വേണ്ടി മുട്ടാത്ത വാതിലുകൾ ഇല്ല . വാടക പോലും കൊടുക്കാൻ നിവൃത്തിയില്ലാതെ കഴിഞ്ഞിരുന്ന ഇവർക്ക് സ്വന്തമായ ഒരു ഭവനം പണിയുവാൻ നിവൃത്തിയില്ലാത്ത അവസ്ഥയിലായിരുന്നു ഇവരുടെ ദയനീയ അവസ്ഥ മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി 2 മുറികളും അടുക്കളയും ഹോളും ശുചിമുറിയും സിറ്റൗട്ട് മടങ്ങിയ ഒരു വീട് നിർമ്മിച്ചു നൽകുകയായിരുന്നു ചടങ്ങിൽ റാന്നി പഴവങ്ങാടി പഞ്ചായത്ത് പ്രസിഡൻറ് അനിത അനിൽകുമാർ., വാർഡ് മെമ്പർ ഷൈനി .റ്റി. മാത്യൂസ് ., പ്രോജക്ട് കോഡിനേറ്റർ കെ .പി. ജയലാൽ., പാസ്റ്റർ പ്രസാദ് എന്നിവർ പ്രസംഗിച്ചു.