കേരള ലളിതകലാ അക്കാദമിയുടെ തൃശൂര്‍ ഹെഡ് ഓഫീസില്‍ ഒരു യു.ഡി.ക്ലാര്‍ക്കിന്റെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ അപേക്ഷ ക്ഷണിച്ചു. നിലവില്‍ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന യു.ഡി.ക്ലാര്‍ക്കുമാര്‍ക്കും കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും സര്‍വീസും ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റ് യോഗ്യത നേടിയവരുമായ എല്‍.ഡി.ക്ലര്‍ക്കുമാര്‍ക്കും അപേക്ഷിക്കാം. ജീവനക്കാരുടെ സര്‍വീസ് സംബന്ധമായ സെക്ഷനുകളിലെ പരിചയം അഭിലഷണീയം. അപേക്ഷകള്‍ സ്ഥാപനമേധാവി മുഖേന മാര്‍ച്ച് ഏഴിനകം സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, ചെമ്പുക്കാവ്, തൃശ്ശൂര്‍-680020 എന്ന വിലാസത്തില്‍ ലഭിക്കണം.
ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം
പ്രവര്‍ത്തന കാര്യക്ഷമത നേടുവാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്), ഏഴ് ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കും. മാര്‍ച്ച് ആറു മുതല്‍ 14 വരെ കളമശേരിയിലുള്ള കീഡ് ക്യാമ്പസില്‍വെച്ചാണ് പരിശീലനം . നിലവില്‍ സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ലീഗല്‍ ആന്റ് സ്റ്റാറ്റിയൂട്ടറി ക്ംപ്ലയന്‍സ്, പാക്കേജിംഗ്, ബ്രാന്‍ഡിംഗ്, സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ്, വര്‍ക്കിംഗ് ക്യാപിറ്റല്‍ മാനേജ്മെന്റ്, അഡ്വാന്‍സ്ഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ടൈം ആന്റ് സ്ട്രെസ് മാനേജ്മെന്റ്, സ്‌കീംസ് തുടങ്ങീ നിരവധി വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 4,130 രൂപയാണ് ഏഴ് ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ് ഫീ ,സെര്‍റ്റിഫിക്കേഷന്‍ ,ഭക്ഷണം , താമസം, ജി.എസ്.ടി ഉള്‍പ്പടെ ). താല്‍പര്യമുള്ളവര്‍ കീഡി ന്റെ വെബ്സൈറ്റ് ആയ ംംം.സശലറ.ശിളീ ല്‍ ഓണ്‍ലൈനായി മാര്‍ച്ച് മൂന്നിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി.
യോഗ ഇന്‍സ്ട്രക്ടര്‍; അഭിമുഖം മാര്‍ച്ച് എട്ടിന്
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ വനിതകള്‍ക്കുളള യോഗ പരിശീലന പദ്ധതിയ്ക്കായി യോഗ പരിശീലനത്തിന് (യോഗ ഇന്‍സ്ട്രക്ടര്‍) യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം മാര്‍ച്ച് എട്ടിന് ഉച്ചയ്ക്ക് രണ്ടിന് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം. പ്രവൃത്തി പരിചയം അഭികാമ്യം. ഫോണ്‍ : 8848680084, 0468 2362129.
കോന്നി താലൂക്ക് വികസന സമിതി യോഗം മാര്‍ച്ച് നാലിന്
കോന്നി താലൂക്ക് വികസന സമിതി യോഗം മാര്‍ച്ച് നാലിന് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
ഐ.ടി.ഐയില്‍ അഡ്വാന്‍സ് സര്‍വേയിംഗ് കോഴ്സിന് അപേക്ഷിക്കാം
ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ മൂന്നു മാസം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ് സര്‍വേയിംഗ് എന്ന ഹ്രസ്വകാല കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ എന്‍ജിനിയറിംഗില്‍ ബിരുദം/ ഡിപ്ലോമ അല്ലെങ്കില്‍ സര്‍വേയര്‍/ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ആണ് വിദ്യാഭ്യാസ യോഗ്യത. കോഴ്സ് ഫീസ് 15,000 രൂപ. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമായി ഐടിഐ യില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0479 2452210, 2953150, 9446079191.