Trending Now

കറുപ്പ് വിരോധം സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പടച്ചുവിട്ട മാധ്യമ സൃഷ്ടി:പിണറായി വിജയൻ

 

പ്രതിപക്ഷ പ്രതിഷേധങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്ത് ചാടി അപകടമുണ്ടാക്കാൻ ശ്രമിക്കുന്നു. അപകടകരമായ സമരമാണ് യുഡിഎഫും ബിജെപിയും നടത്തുന്നതെന്നും ഈ സമരങ്ങൾക്ക് ജനപിന്തുണയില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ.

കറുപ്പ് വിരോധം സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പടച്ചുവിട്ട മാധ്യമ സൃഷ്ടികൾ മാത്രമാണെന്നും മുഖ്യമന്ത്രി.നരേന്ദ്ര മോദി ഭരണത്തിന്റെ മലയാള പരിഭാഷയാണ് കേരളത്തിലെ പിണറായി സർക്കാർ എന്ന് ഷാഫി പറമ്പിൽ എംഎൽഎ തിരിച്ചടിച്ചു. താടിയില്ലെന്നും ഹിന്ദി പറയില്ലെന്നും മാത്രമാണ് വ്യത്യാസം. വയലാർ സമരവീര്യം പറയുന്നവർ കറുത്ത തുണി കഷ്ണത്തെ പേടിക്കുന്നു. ആത്മഹത്യാസ്‌ക്വാഡുകളും ആകാശ് തില്ലങ്കേരിമാരുടെ കില്ലർ സ്ക്വാർഡുകളും യുഡിഎഫിന് ഇല്ലെന്നും ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു.