ആഞ്ഞിലിപ്പഴത്തെ പുതു തലമുറ ഏറ്റെടുക്കുന്നു: പഴമയുടെ നാവുകള്‍ മറക്കില്ല

 

 

konnivartha.com : പഴ വിപണിയിൽ ആഞ്ഞിലി ചക്ക അന്വേഷിച്ച് നിരവധി ആളുകള്‍ വരുന്നു . ആഞ്ഞിലി ചക്ക ഉണ്ടോ എന്നുള്ള അന്വേഷണം . എത്ര രൂപ മുടക്കിയാലും ആ രുചി അറിയണം എന്നൊരു വാശി . ഈ മരത്തെയും അതിലും ഉണ്ടാകുന്ന ഫലത്തെയും അറിയുക . പണ്ട് പണ്ട് നമ്മുടെ നാട്ടില്‍ സുലഭമായുള്ള വൃക്ഷമായിരുന്നു ആഞ്ഞിലി .

പത്തു പുത്രന്മാര്‍ക്ക് ഒരു ആഞ്ഞിലി എന്നൊരു ചൊല്ലും ഉണ്ടായിരുന്നു .അത്ര മാത്രം വില ഉള്ള ഒരു മരം  ആയിരുന്നു ആഞ്ഞിലി . പഴങ്ങളുടെ കൂട്ടത്തിൽ ചക്ക കഴിഞ്ഞാൽ ആഞ്ഞിലിച്ചക്കയാണ് ഇപ്പോൾ താരം.വേനൽക്കാലം തുടങ്ങിയതോടെ ചക്കയ്ക്കും മാങ്ങക്കും ഒപ്പം നാട്ടിലെയും നഗരത്തിലെയും വഴിയോരങ്ങളിലും സൂപ്പർമാർക്ക​റ്റുകളിലും ആഞ്ഞിലിച്ചക്കകൾ വില്പനയ്‌ക്കെത്തി .ഒരു ആഞ്ഞിലി ചക്കയ്ക്ക് നൂറു രൂപയാണ് വില .

പഞ്ഞ മാസങ്ങളിൽ മലയാളിയുടെ പ്രധാനപ്പെട്ട ഒരു പോഷകാഹാരം ആയിരുന്നു ആഞ്ഞിലിചക്ക . ഫലം കഴിച്ചും കുരു വറുത്തും തിന്ന മനസ്സുകള്‍ ഉണ്ട് . പല ദേശത്തും പല പേരുകള്‍ .അയിനിചക്ക, ആനിക്ക, ഐനിചക്ക,ആഞ്ഞിലി ചക്ക തുടങ്ങി പലപേരുകളിൽ അറിയപ്പെടുന്നു

പല ഫലവും നമ്മുടെ തീന്‍ മേശകളില്‍ അടയിരിക്കുമ്പോള്‍ ഈ ഫലം കിട്ടാക്കനി ആണ് .കിട്ടിയാല്‍ അതി സ്വാദ് . മരത്തില്‍ കയറി പറിക്കാന്‍ പാട് .കാരണം ആഞ്ഞിലി മരം വളരെ വലുത് ആണ് . വിളഞ്ഞ ആഞ്ഞിലി ചക്കയുടെ പുറം തൊലി ചെത്തിക്കളഞ്ഞ് ചെറു കഷണങ്ങളാക്കി അരിഞ്ഞ് തയ്യാറാക്കുന്ന പുഴുക്കിന്‍റെ രുചി ഒന്ന് വേറെതന്നെയാണെന്ന് പഴമക്കാർ പറയുന്നു.

കിലോഗ്രാമിന് 200രൂപ മുതൽ 250 വരെയാണു വില. .ആഞ്ഞിലി ചക്ക ചെറുതായി അരിഞ്ഞ് തോരനായും ഉപയോഗിക്കുവാൻ കഴിയും.കുരു വറുത്ത് തൊലികളഞ്ഞ് കപ്പലണ്ടിപോലെ കൊറിക്കാനും ഉപയോഗിച്ചിരുന്നു.ഇന്ന് താരമായി മാറിയ ആഞ്ഞിലി മരം നമ്മുടെ വീട്ടില്‍ ഇപ്പോള്‍ ഉണ്ടോ …? ഇല്ല എന്ന് പറയാന്‍ ആ മനസ്സുകള്‍ പറയുന്നു .