Trending Now

സംസ്ഥാന ഭാഗ്യകുറി ക്ഷേമനിധി അറിയിപ്പ് : അംഗങ്ങളായ ഭിന്നശേഷിക്കാര്‍ക്ക് ട്രൈ സ്‌കൂട്ടറിന് അപേക്ഷിക്കാം

 

സംസ്ഥാന ഭാഗ്യകുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് ട്രൈ സ്‌കൂട്ടര്‍ നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 01.01.2022 ന് മുന്‍പായി ക്ഷേമനിധിയില്‍ അംഗത്വം എടുത്ത് സജീവ അംഗത്വം നിലനിര്‍ത്തി വരുന്ന 40 ശതമാനമോ അതിലധികമോ വൈകല്യമുളള ഭിന്നശേഷിക്കാരായ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുളളില്‍ ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവിടങ്ങളില്‍ നിന്നോ മുന്‍പ് സംസ്ഥാന ഭാഗ്യകുറി ക്ഷേമനിധി ബോര്‍ഡില്‍ നിന്നോ മോട്ടോറൈസ്ഡ് ട്രൈസ്‌കൂട്ടര്‍ ലഭിച്ചിട്ടുളളവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. യോഗ്യരായ ക്ഷേമനിധി അംഗങ്ങള്‍ മാര്‍ച്ച് 20 ന് മുമ്പായി അപേക്ഷ നല്‍കണമെന്ന് ജില്ലാ ഭാഗ്യകുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. അപേക്ഷാ ഫോറം ജില്ലാ ഭാഗ്യകുറി ക്ഷേമനിധി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0468 2222709.