Trending Now

മാരാമണ്‍ കണ്‍വെന്‍ഷനെത്തിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു; ഒരാൾക്ക് വേണ്ടി തിരച്ചിൽ

 

konnivartha.com :മാരാമണ്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു മടങ്ങിയ എട്ടംഗ സംഘത്തിലെ രണ്ടു സഹോദരങ്ങള്‍ പമ്പയാറ്റില്‍ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശി പേള മെറിന്‍ വില്ലയില്‍ മെറിന്‍(18) സഹോദരന്‍ മെഫിന്‍(15) എന്നിവരാണ് മരിച്ചത്. തൊണ്ടപ്പുറത്ത് സ്വദേശി എബിനായി തിരച്ചില്‍ തുടരുന്നു.

ശനി വൈകിട്ട് നാലിന് ശേഷമാണ് മാരാമണ്‍ കണ്‍വെന്‍ഷന്‍ കാണാനെത്തിയ ചെട്ടികുളങ്ങര സ്വദേശികളായ എട്ടംഗ സംഘം ആറന്‍മുളക്ക് സമീപം പരപ്പുഴ കടവില്‍ കുളിക്കാനിറങ്ങിയത്. ഒരാള്‍ കയത്തില്‍പ്പെട്ടു. മറ്റ് രണ്ട് പേര്‍ രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെ മൂവരും കയത്തില്‍ മുങ്ങിത്താണു. ഉടന്‍ തന്നെ നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും സന്ധ്യക്ക് ശേഷമാണ് മെറിന്റെയും മെഫിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരുടെ സുഹൃത്തായ എബിനായി വൈകിയും തിരച്ചില്‍ തുടരുന്നു.

error: Content is protected !!