Trending Now

എന്യൂമറേറ്റര്‍മാരെ ആവശ്യമുണ്ട്

konnivartha.com : ഐക്യരാഷ്ട്ര സംഘടനയുടെ  ഭക്ഷ്യ കാര്‍ഷിക സംഘടന ലോക വ്യാപകമായി നടത്തുന്ന 11 -ാം മത് കാര്‍ഷിക സെന്‍സസിന്റെ ജില്ലയിലെ ഒന്നാംഘട്ട  വിവരശേഖരണത്തിനായി എത്തുന്ന എന്യൂമറേറ്റര്‍മാര്‍ക്ക്  കൈവശഭൂമി സംബന്ധിച്ച യഥാര്‍ഥ വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്ന് സാമ്പത്തിക സ്ഥിതി വിവര കണക്ക്  വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി ആര്‍ ജ്യോതി ലക്ഷ്മി അഭ്യര്‍ഥിച്ചു.

 

വിവിധ താലൂക്കുകളില്‍ നിലവിലുളള എന്യൂമറേറ്റര്‍മാരുടെ ഒഴിവിലേക്ക് പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുളളവര്‍ക്ക് ഫെബ്രുവരി 20 ന് അകം അപേക്ഷിക്കാം. കോഴഞ്ചേരി – 04682998214, അടൂര്‍ – 04734 291760, തിരുവല്ല- 04692998910, മല്ലപ്പളളി – 0469 2998024, റാന്നി – 04735 299450.

error: Content is protected !!