konnivartha.com : കോന്നി വള്ളിക്കോട് കിഴക്കേക്കര തലയിറ ദേവീക്ഷേത്രത്തിലെ ഒന്നാം ഉത്സവ മഹോത്സവത്തോട് അനുബന്ധിച്ച് സമർപ്പിക്കുന്ന പടേനിയ്ക്കുള്ള പട്ടും മണിയും കച്ചയും കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം ) നിന്നും പൂജിച്ച് ഊരാളിയ്ക്ക് കൈമാറി. കിഴക്കേക്കര തലയിറ ദേവീക്ഷേത്ര കമ്മറ്റി ഭാരവാഹികൾ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം )ഭാരവാഹികൾ ഊരാളിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.