Trending Now

സൈനിക കൂട്ടായ്മ തപസ്: ബ്ലാക്ക് ഡേ ബൈക്ക് റാലിയും അനുസ്മരണവും നടത്തി

 

konnivartha.com : പുൽവാമയിൽ വീരമൃത്യു വരിച്ച ധീര ജവാൻമ്മാരുടെ ഓർമ ദിവസമായ ഇന്ന് ടീം പത്തനംതിട്ട സോൾജിയേഴ്‌സ് (തപസ്) പത്തനംതിട്ട ജില്ലാ ആസ്ഥാനത്തു ബ്ലാക്ക് ഡേ ബൈക്ക് റാലി നടത്തി . പത്തനംതിട്ട യുദ്ധ സ്മാരകത്തിൽ നിന്നും ആരംഭിച്ച റാലി സ്റ്റേഡിയം ജംഗ്ഷൻ, അബാൻ, എസ് പി ഓഫീസ് റോഡ്, സെന്റ്‌ പീറ്റേഴ്സ് ജംഗ്ഷൻ, ഗാന്ധി സ്‌ക്വയർ എന്നിവിടങ്ങളിൽ വലം വച്ചു തിരികെ യുദ്ധ സ്മാരകത്തിൽ എത്തിച്ചേർന്നു.

ധീര ജവാൻമ്മാരുടെ സ്മരണയ്ക്കായി ദീപങ്ങൾ കൊണ്ട് യുദ്ധ സ്മാരകം അലങ്കരിച്ചു പുഷ്പചക്രം അർപ്പിച്ചു.കൂടാതെ ഇന്നേ ദിവസം ജില്ലയിലെ വിവിധ ആശുപത്രികളിൽ തപസ് രക്തധാന സേനയുടെ 10 ൽ അധികം അംഗങ്ങൾ രക്തദാനവും നടത്തി.തപസ് ട്രെഷറർ മുകേഷ് പ്രമാടം,കമ്മറ്റി അംഗം ശ്യം ലാൽ അടൂർ ,ബിനു കോന്നി എന്നിവർക്കൊപ്പം 30 ഓളം സൈനികർ പരിപാടിയിൽ പങ്കെടുത്തു

konnivartha.com  :ശ്രീ  ചിത്തിര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മാരൂർപ്പാലം പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ധീരജവാന്മാരോടുള്ള ആദരസൂചകമായി ദീപം തെളിയിച്ച് ആദരവ് അർപ്പിച്ചു

error: Content is protected !!