Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 08/02/2023)

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പിഎസ്‌സി നിയമന അംഗീകാരമുളള ഡിസിഎ, പിജിഡിസിഎ, ഡാറ്റാ എന്‍ട്രി, ടാലി ആന്റ് എം എസ് ഓഫീസ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2785525, 8078140525.

കമ്മ്യൂണല്‍ ഹാര്‍മണി യോഗം 14 ന്
ജില്ലാതല കമ്മ്യൂണല്‍ ഹാര്‍മണി യോഗം ഈ മാസം  14 ന് പകല്‍ മൂന്നിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേരും.

വൈഗ ഡിപി ആര്‍ ക്ലിനിക് രജിസ്ട്രേഷന്‍ ഫെബ്രുവരി 10 വരെ
സംരംഭകര്‍ക്ക് വഴികാട്ടിയാകുക എന്ന ലക്ഷ്യത്തില്‍ കൃഷിവകുപ്പിന്റെ വൈഗയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഡിപിആര്‍ ക്ലിനിക്കിന്റെ രജിസ്ട്രേഷന്‍ ഫെബ്രുവരി 10ന് അവസാനിക്കും. ഈ ക്ലിനിക്കില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഓരോ സംരംഭകര്‍ക്കും അവരവരുടെ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വിജയകരമാക്കുന്നതിനും ആവശ്യമായ ഒരു വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് (ഡി പി ആര്‍) ലഭിക്കുന്നതിനൊപ്പം,  സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നുള്ള ആനുകൂല്യം നേടാനും അവസരം ഒരുക്കുന്നു. വിവിധ സംരംഭകരും ഈ മേഖലയിലെ ശാസ്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും  സാങ്കേതിക വിദഗ്ധരും ക്ലിനിക്കില്‍ പങ്കെടുക്കും. വൈഗ 2023 ന്  മുന്നോടിയായി  ഫെബ്രുവരി 15,16,17 തീയതികളില്‍ തിരുവനന്തപുരത്ത് ആനയറയിലുള്ള  സമമേതിയിലാണ് ക്ലിനിക്ക് സംഘടിപ്പിക്കുന്നത്.  ഡിപിആര്‍ ക്ലിനിക്കില്‍  രജിസ്റ്റര്‍ ചെയ്യുവാന്‍ www.vaigakerala.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ലാബ് ടെക്നീഷ്യന്‍ നിയമനം
കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താത്കാലികമായി ലാബ് ടെക്നീഷ്യനെ ദിവസ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കുന്നതിന് വാക്ക് ഇന്റര്‍വ്യൂ നടത്തുന്നു. താത്പര്യമുളളവര്‍ക്ക് ഫെബ്രുവരി 16 ന് രാവിലെ 10.30 ന് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. യോഗ്യത- പ്ലസ് ടു, ഡിഎംഎല്‍റ്റി /ബിഎസ് സി എം എല്‍റ്റി (കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം), കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്.

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ഇനി പോസ്റ്റ് ഓഫീസുകള്‍ വഴിയും

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി തുക വിതരണം ഇനി മുതല്‍ തപാല്‍ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ടിലൂടെയും. കിസാന്‍ സമ്മാന്‍ നിധിയുടെ 13 ാം ഗഡു ഫെബ്രുവരി 15 ന് തുടങ്ങും. ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തതിനാല്‍ തുക ലഭിക്കാത്തവര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. കേന്ദ്ര കൃഷി വകുപ്പ് ഉത്തരവ് പ്രകാരം ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് വഴി ആധാര്‍ ബന്ധിപ്പിച്ച് ഐപിപിബി സേവിംഗ്സ് അക്കൗണ്ട് തുറക്കാം. അക്കൗണ്ട്  തുടങ്ങുന്നതിനായി ആധാര്‍ നമ്പറും മൊബൈല്‍ ഫോണുമായി പോസ്റ്റ്മാനെയോ അടുത്തുളള പോസ്റ്റ് ഓഫീസുമായോ ബന്ധപ്പെടാം.

ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താത്കാലികമായി ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററെ ദിവസ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കുന്നതിന് വാക്ക് ഇന്റര്‍വ്യൂ നടത്തുന്നു. താത്പര്യമുളളവര്‍ക്ക് ഫെബ്രുവരി 16 ന് രാവിലെ 10.30 ന് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. യോഗ്യത- പ്ലസ് ടു, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ടൈപ്പ് റൈറ്റിംഗ് മലയാളം സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിനായി മത്സര പരീക്ഷ
പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്പ്മെന്റ് സ്‌കീം പ്രകാരമുള്ള സ്‌കോളര്‍ഷിപ്പിന് 2023-24 അധ്യയന വര്‍ഷത്തെ പട്ടികവര്‍ഗ വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിന് 2022-23 അധ്യയന  വര്‍ഷം നാലാം ക്ലാസില്‍ പഠനം നടത്തുന്ന പത്തനംതിട്ട ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ച്ച് 11 ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു വരെ മത്സര പരീക്ഷ നടത്തും.
പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെടുന്നവരും കുടുംബ വാര്‍ഷിക വരുമാനം 50,000 രൂപയില്‍ കവിയാത്തവരുമായ വിദ്യാര്‍ഥികള്‍ക്ക് ഈ മത്സര പരീക്ഷയില്‍ പങ്കെടുക്കാം. പത്യേക ദുര്‍ബല ഗോത്രവിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് വരുമാന പരിധി ബാധകമല്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പഠനോപകരണങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവ വാങ്ങുന്നതിനും പ്രതേൃക ട്യൂഷന്‍ നല്‍കുന്നതിനും അടക്കമുള്ള ധനസഹായം  നല്‍കും. ഇവയ്ക്ക്  പുറമെ പത്താം ക്ലാസ്  വരെയുള്ള പഠനത്തിന്  പ്രതിമാസ സ്റ്റൈപ്പന്റും ലഭിക്കും. പരീക്ഷയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം, സമുദായം, കുടുംബ വാര്‍ഷിക വരുമാനം, വയസ്, ആണ്‍കുട്ടിയോ, പെണ്‍കുട്ടിയോ, പഠിക്കുന്ന ക്ലാസ്, സ്‌കൂളിന്റെ പേരും, വിലാസവും, അപേക്ഷകന്റെ ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതം റാന്നി തോട്ടമണ്‍ എസ്.ബി.ഐ യ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന റാന്നി ട്രൈബല്‍ ഡവലപ്പ്മെന്റ്  ഓഫീസില്‍ ലഭ്യമാക്കണം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20. ഫോണ്‍ : 04735- 227703.

 

പി.ആര്‍.ഡി. പ്രിസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
അവസാന തീയതി ഫെബ്രുവരി 15
ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല (പ്രിസം) പദ്ധതിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് താത്കാലിക പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും പാനല്‍ തയാറാക്കുക. അപേക്ഷകള്‍ ഫെബ്രുവരി 15 വരെ രമൃലലൃ.െരറശ.േീൃഴ എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കാം.
ജില്ലാ അടിസ്ഥാനത്തിലും തിരുവനന്തപുരത്തുള്ള വകുപ്പിന്റെ ഡയറക്ടറേറ്റിലുമായാണു പാനല്‍ രൂപീകരിക്കുന്നത്. ഒരാള്‍ക്ക് ഒരു ജില്ലയിലേക്കു മാത്രമേ അപേക്ഷിക്കാനാകൂ. സബ് എഡിറ്റര്‍ പാനലിലേക്ക് ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്യൂണിക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍ ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്യൂണിക്കേഷനില്‍ അംഗീകൃത സര്‍വകലാശാല ബിരുദമോ ജേണലിസം ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പത്ര, ദൃശ്യ മാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ സര്‍ക്കാര്‍ / അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി.ആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം.

ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും കണ്ടെന്റ് എഡിറ്റിങ്ങിലും വീഡിയോ എഡിറ്റിങ്ങിലും പ്രാവീണ്യവുമുള്ളവര്‍ക്ക് കണ്ടന്റ് എഡിറ്റര്‍ പാനലിലേക്ക് അപേക്ഷിക്കാം. വിഡിയോ എഡിറ്റിങ്ങില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന ലഭിക്കും. ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്യൂണിക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍ ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദവും പത്ര, ദൃശ്യ മാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ സര്‍ക്കാര്‍ / അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി.ആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. മൂന്നു പാനലുകളിലേക്കും പ്രായപരിധി 01-01-2023ല്‍ 35 വയസ്.

എഴുത്തു പരീക്ഷ ജില്ലാ അടിസ്ഥാനത്തിലും അഭിമുഖം മേഖലാ അടിസ്ഥാനത്തിലുമാണ് നടത്തുന്നത്. ഒരു വര്‍ഷമാണു പാനലിന്റെ കാലാവധി. സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളില്‍ അപേക്ഷിക്കുന്നവര്‍ക്ക് കണ്ടന്റ് എഡിറ്റര്‍ക്കു നിശ്ചയിച്ചിട്ടുള്ള യോഗ്യതകളുണ്ടെങ്കില്‍ അതിലേക്കും അപേക്ഷിക്കാം. സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളില്‍ ഏതെങ്കിലും ഒന്നില്‍ മാത്രമേ അപേക്ഷിക്കാനാകൂ. വിശദമായ വിജ്ഞാപനം www.prd.kerala.gov.incareers.cdit.org എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.

 
 
റവന്യൂ റിക്കവറി – ബാങ്ക് വായ്പ കുടിശിക നിവാരണ മേള ഫെബ്രുവരി 10 ന്
ജില്ലാ ഭരണകൂടവും, കേരള ബാങ്കും സംയുക്തമായി നടത്തുന്ന ബാങ്ക് വായ്പ കുടിശിക നിവാരണമേള ഫെബ്രുവരി 10 ന് രാവിലെ 10 മുതല്‍ ചിറ്റാര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടക്കും.മേളയില്‍ സീതത്തോട്, ചിറ്റാര്‍ വില്ലേജുകളിലെ  റവന്യൂ റിക്കവറി നടപടി നിലനില്ക്കുന്ന   ബാങ്ക് വായ്പ കേസുകളില്‍ പരമാവധി ഇളവുകള്‍ നല്‍കി ഒറ്റത്തവണയായി തീര്‍പ്പാക്കുന്നതിന് അവസരമുണ്ടായിരിക്കും.  ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി വായ്പയിലെ പലിശയിലും , പിഴ പലിശയിലും ഇളവുകള്‍ ലഭ്യമാക്കി കുടിശിക  തീര്‍പ്പാക്കുന്നതിനുള്ള അവസരം  പ്രയോജനപ്പെടുത്തണമെന്ന് പത്തനംതിട്ട റവന്യൂ റിക്കവറി തഹസില്‍ദാര്‍ അറിയിച്ചു.

ഗസ്റ്റ് അധ്യാപക നിയമനം
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ നിലവില്‍ ഒഴിവുളള  മെക്കാനിക്കല്‍ വിഭാഗം  ട്രേഡ്സ്മാന്‍ (വെല്‍ഡിംഗ്) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍  ഗസ്റ്റ്  അധ്യാപകരെ  നിയമിക്കും.  ബന്ധപ്പെട്ട വിഷയത്തിലുളള  ഐ.റ്റി.ഐ/ഡിപ്ലോമയാണ് യോഗ്യത. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക്ലിസ്റ്റ്, പത്താംതരം/ തത്തുല്യം, ഐ.റ്റി.ഐ (വെല്‍ഡിംഗ്) /ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍  എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 14 ന്  രാവിലെ  10.30 ന്  വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക്  കോളേജ്  ഓഫീസില്‍  വെച്ച് നടക്കുന്ന ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണം.

ക്വട്ടേഷന്‍
അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ ഉടമസ്ഥതയിലുളള കെ.എല്‍ 03 ഡബ്ല്യൂ 7777 നമ്പര്‍  വാഹനത്തിന്റെ രണ്ട് ടയറുകള്‍ (ട്യൂബ് ലെസ് ടയര്‍) മാറ്റുന്നതിനായി സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10 ന് വൈകിട്ട് അഞ്ചു വരെ. ഫോണ്‍ : 04734 224827.

error: Content is protected !!