നിർധനർക്കുള്ള അരിയും വസ്ത്രങ്ങളും വിതരണം ചെയ്യും.
മഞ്ഞിനിക്കര: ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 91-ാം ദുഃഖ്റോനോ പെരുന്നാളുമായി ബന്ധപ്പെട്ട് തുമ്പമൺ ഭദ്രാസന വനിതാ സമാജത്തിന്റെ ധ്യാനയോഗം മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഭദ്രാസനത്തിലെ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലിത്ത ധ്യാനപ്രസംഗം നടത്തി. വൈകിട്ട് നടന്ന ഗാന ശുശ്രുഷയ്ക്ക് ശേഷം ഫാ. യൂഹാനോൻ വേലിക്കകത്ത് പ്രസംഗിച്ചു. ബുധനാഴ്ച്ച വൈകിട്ട് ആറിന് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ നിർവ്വഹിക്കും. 91 നിർധനരായ ആളുകൾക്ക് അരിയും വസ്ത്രങ്ങളും വിതരണം ചെയ്യും. തുടർന്ന് നടക്കുന്ന ഗാന ശുശ്രുഷയയ്ക്ക് ശേഷം 7.30 ഫാ. ജോർജി ജോൺ കട്ടച്ചിറ പ്രസംഗിക്കും.