Trending Now

വിശുദ്ധ ബൈബിളിനെ അപമാനിക്കുകയും നശിപ്പിക്കുകയും ചെയ്ത പ്രവൃത്തി അങ്ങേയറ്റം അപലപനീയം – എ൦ സി വൈ എ൦ സീതത്തോട് വൈദിക ജില്ല

 

konnivartha.com/ചിറ്റാ൪ : ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിൾ കത്തിക്കുകയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവം അങ്ങേയറ്റം ഹീനവും പ്രതിഷേധാർഹവുമാണ്. സമൂഹത്തിൽ മതസ്പർദ്ധ വളർത്തുവാനും സമാധാന അന്തരീക്ഷം തകർക്കുവാനുമുള്ള വർഗ്ഗീയവാദികളുടെ ബോധപൂർവ്വമായ ശ്രമമാണ് ഇതിന് പിന്നിൽ എന്ന് ന്യായമായ സ൦ശയ൦ ഉള്ളവാക്കുന്നു.

മതവർഗ്ഗീയ ചിന്തകൾ സമൂഹത്തിൽ അപകടകരമായ രീതിയിൽ ഉയർന്നു വരുന്നു എന്ന യാഥാർത്ഥ്യത്തിന്റെ നേർചിത്രമായി മാറുകയാണ് ദൗർഭാഗ്യകരമായ ഈ സംഭവം. ഇത്തരം പ്രവണതകളെ ചെറുത്ത് തോൽപ്പിക്കുവാൻ പൊതു സമൂഹത്തോടൊപ്പം മത-സാമുദായിക നേതൃത്വങ്ങളും ഒറ്റക്കെട്ടായി മുന്നോട്ട് വരണം. നാട്ടിൽ വർഗീയ വിത്തുകൾ വിതച്ച് നാശം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്താൻ മത സാമൂദായിക നേതൃത്വം മുൻകൈയ്യെടുക്കണമെന്ന് ആവശ്യപ്പെട്ടുന്നു.

കേരളത്തിൽ വർഗ്ഗീയ ചേരിതിരിവുണ്ടാക്കി ഇവിടം കലാപ ഭൂമിയാക്കാനുള്ള ശ്രമങ്ങൾക്കെതിരെ പോലീസിന്റെയും സർക്കാരിന്റെയും ഭാഗത്ത് നിന്നും കർശന നടപടി ഉണ്ടാകണം.

കേരളത്തിലെ ക്രിസ്ത്യൻ ന്യുനപക്ഷങ്ങൾ അവഹേളിക്കപ്പെടുകയും അതിക്രമങ്ങൾക്ക്‌ ഇരയാകുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുമ്പോൾ  മാധ്യമങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മൗനം അവലംബിക്കുന്നത് ക്രൈസ്തവരുടെ ഇടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും അവരെ ഭയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ബൈബിൾ കത്തിച്ചതിനെ കക്ഷി രാഷ്ട്രീയ ഭേദമന്യേ  അപലപിക്കുകയും തള്ളിപ്പറയുകയും വേണം.
തീവ്രവാദത്തേക്കാൾ ഭയാനകമാണ് ജനാധിപത്യത്തിൻ്റെ തൂണുകൾ അതിനോട് സന്ധി ചെയ്യുന്ന തരത്തിൽ പുലർത്തുന്ന നിശബ്ദതയും നിസംഗതയുമെന്ന് ജില്ലാ സമിതി അഭിപ്രായപ്പെട്ടു.

ഒരു മത ഗ്രന്ഥങ്ങളു൦ പൊതുസമൂഹ മദ്ധ്യത്തില്‍ അവഹേളിക്കുന്ന തരത്തിലുള്ള പ്രവണതകള്‍ ഉണ്ടാകാതെ നോക്കേണ്ട കടമ പൊതു സമൂഹത്തിന് ഉണ്ട് എന്നു൦ ജില്ലാ സമിതി നോക്കി കാണുന്നു.

യോഗത്തില്‍ എ൦ സി വൈ എ൦ ജില്ലാ പ്രസിഡന്റ് നിബിൻ പി സാമുവേൽ, ജില്ലാ സെക്രട്ടറി ഡാനി എബി, കെ സി വൈ എം സംസ്ഥാന ട്രഷറാർ ലിനു വി. ഡേവിഡ്, രൂപതാ വൈസ് പ്രസിഡന്റ് ജിജോ സി. വൈ., mcym സീതത്തോട് ജില്ലാ ഡയറക്ടര്‍ ഫാ. ഫിലിപ്പോസ് ചരിവുപുരയിടത്തിൽ, അസി. ഡയറക്ടര്‍ ഫാ. വർഗ്ഗീസ് തയ്യില്‍, ജില്ലാ സിസ്റ്റര്‍ ആനിമേറ്റ൪ ജോവാന്‍ sic എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!