വിഷൻ 2020 രണ്ടാം ഘട്ട പദ്ധതിയുമായി സാംബവ മഹാസഭ
konnivartha.com : സാംബവ മഹാസഭ കോന്നി യൂണിയന്‍റെ നേതൃത്വത്തിൽ വിഷൻ 2020 രണ്ടാം ഘട്ടപദ്ധതിയുടെ ഉദ്ഘാടനം സാംബവ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി നിർവ്വഹിച്ചു.കോന്നി വെള്ളപ്പാറയിൽ കോന്നി യൂണിയന്‍റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന
യൂണിയൻ ആസ്ഥാന മന്ദിരത്തിന്‍റെ ബ്രാഷർ പ്രകാശനവും നടന്നു.
യൂണിയന്‍റെ നേതൃത്വത്തിൽ ശാഖകളിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ച് വെള്ളപ്പാറയിൽ കണ്ടെത്തിയ സ്ഥലത്താണ് ആസ്ഥാന മന്ദിരം നിർമ്മിക്കുക. പഠന ഗവേഷണകേന്ദ്രം,ലൈബ്രറി,സംസ്ക്കാരിക നിലയം,എന്നിവ ഉൾപ്പെടുത്തിയാണ് പുതിയ
ആസ്ഥാന മന്ദിരം നിർമ്മിക്കുന്നത്.
യോഗത്തിൽ യൂണിയൻ പ്രസി :സി. കെ.ലാലു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി
ഡി. മനോജ് കുമാർ . ഖജാൻജി . സുനിൽകുമാർ ,വൈസ്സ് പ്രസി : ശശി നാരായണൻ , ഭാരതി വിശ്വനാഥ് ജോ സെക്ര :റെജി ചെമ്പന്നൂർ യുത്ത് : മുവ്മെൻന്റെ സെക്രട്ടറി. സുജിത്ത്, വനിത ജോ.സെക്ര . ലതാ ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.