
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സംയുക്ത ഫുട്‌ബോൾ ടീം അന്താരാഷ്ട്ര പരിശീലനത്തിനായി ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര തിരിച്ചു.
മന്ത്രാലയത്തിന്റെ അന്താരാഷ്ട്ര എക്സ്പോഷർ പരിപാടിയുടെ ഭാഗമായാണ് പരിശീലനം. സായിയുടെ 20 അംഗ സംഘത്തിൽ 18 കായികതാരങ്ങളും 2 പരിശീലകരുമുണ്ട്. 15 ദിവസത്തേക്കാണ് പരിശീലനം.
ദക്ഷിണാഫ്രിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് പ്രിട്ടോറിയ്ക്കയ്ക്കെതിരെ മൂന്ന് മത്സരങ്ങൾ കളിക്കുന്ന സായ് ടീമിലെ താരങ്ങൾക്കും പരിശീലകർക്കും അന്താരാഷ്‌ട്ര നിലവാരമുളള അനുഭവങ്ങൾ ലഭിക്കും.
തിരുവനന്തപുരം കാര്യവട്ടത്തെ ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ, (സായി എൽ.എൻ.സി.പി.ഇ), കായിക താരങ്ങൾക്കായി യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു. പ്രിൻസിപ്പലും റീജിയണൽ ഹെഡുമായ ഡോ.ജി.കിഷോർ കായിക താരങ്ങൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു.