Trending Now

42-മത് സംസ്ഥാന സബ്ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് കോന്നിയില്‍  തുടക്കം കുറിച്ചു

Spread the love

42-മത് സംസ്ഥാന സബ് ജൂനിയര്‍  ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് കോന്നിയില്‍  തുടക്കം കുറിച്ചു. അഡ്വ. കെ. യു ജനീഷ് കുമാർ എംഎൽഎ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.

konnivartha.com :സംസ്ഥാന, ജില്ലാ ബോൾ ബാഡ്മിന്റൺ അസോസിയേഷനുകളുടെയും, ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും, കോന്നി അമൃത വി.എച്ച്.എസ്. സ്കൂളിന്റെയും ആഭിമുഖ്യത്തിൽ 42-മത് സംസ്ഥാന സബ് ജൂനിയര്‍ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2022 -23, കോന്നി അമൃത വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ജനുവരി 28,29 തീയതികളിലായി നടക്കുകയാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുന്നൂറിൽ അധികം കായികതാരങ്ങൾ ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കുന്നുണ്ട്. കോന്നി അമൃത സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ഔപചാരിക ഉദ്ഘാടനം അഡ്വ. ജനീഷ് കുമാർ എംഎൽഎ നിർവഹിച്ചു.

കേരള സ്റ്റേറ്റ് ബോൾ ബാഡ്മിന്റൺ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി ജെ അലക്സാണ്ടർ അധ്യക്ഷനായി. അരുവാപുലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഷ്മ മറിയം റോയ്, സംസ്ഥാന സെക്രട്ടറി ഗോപകുമാർ , കേരള സ്റ്റേറ്റ് അത്‌ലറ്റിക്ക് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ ചന്ദ്രശേഖരൻ പിള്ള,അമൃത സ്കൂൾ പ്രിൻസിപ്പൽ ജി കൃഷ്ണകുമാർ,വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ്‌ രാജഗോപൻ, വ്യാപാരി വ്യവസായി ഏകോപന സമിതി കോന്നി സെക്രട്ടറി സന്തോഷ് മാത്യു, തമ്പി എസ്, രാധികാ റാണി, ആർ ജയശ്രീ തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!