Trending Now

16-ാം മത് കോന്നി ഹിന്ദുമത സമ്മേളനം: രണ്ടാം ദിനം പട്ടാമ്പി ഗവ.കോളേജ് റിട്ട. പ്രിൻസിപ്പാൾ വി.ടി.രമ ഉദ്ഘാടനം ചെയ്തു

 

konnivartha.com : ഹിന്ദുവിൻ്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അവഹേളിക്കുന്നതാണ് പുരോഗമനം എന്ന കാഴ്ചപാട് ഉണ്ടാക്കിയെടുക്കാനുള്ളശ്രമങ്ങളും,ഹിന്ദു സാംസ്കരികതയെ വർഗ്ഗീയമായി ചിത്രീകരിച്ച് അവഹേളിക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നുണ്ട് ഇതിനെ ചെറുത്ത് തോൽപ്പിക്കണമെന്ന് വി.ടി.രമ പറഞ്ഞു. ലോകത്തിനു വലിയ സംഭാവനകൾ നൽകിയ ഒരു സാംസ്കാരികതയെ ആണ് ഇത്തരത്തിൽ അവഹേളിക്കുന്നത്.

16-ാം മത് കോന്നി ഹിന്ദുമത സമ്മേളനം രണ്ടാം ദിനം പട്ടാമ്പി ഗവ.കോളേജ് റിട്ട. പ്രിൻസിപ്പാൾ വി.ടി.രമ ഉദ്ഘാടനം ചെയ്തു. മാതൃസമിതി സംയോജിക മിനി ഹരികുമാർ അധ്യക്ഷത വഹിച്ചു. ആനന്ദ് കെ നായർ, ജി.രാമകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു.മൂന്നാം ദിവസമായ (29/01/2023)നാളെ  ഭാരതീയ വിചാര കേന്ദ്രം ജില്ലാ ഉപാദ്ധ്യക്ഷൻ എം എ കബീർ അദ്ധ്യക്ഷത വഹിക്കും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ഞ്ജാന തപസ്സി അനുഗ്രഹ പ്രഭാഷണം നടത്തും.

error: Content is protected !!