പോലീസിലെ “ക്രിമിനലുകളെ “പിരിച്ചു വിട്ടു : ശുദ്ധീകരണം തുടങ്ങി

കൂടുതൽ പൊലീസുകാർക്കെതിരെ നടപടി. മൂന്നു പൊലീസുകാരെ സർവീസിൽ നിന്ന് നീക്കം ചെയ്തു. ഇൻസ്‌പെക്ടർ അഭിലാഷ് ഡേവിഡ്, ഡ്രൈവർ ഷെറി എസ് രാജ്, സി.പി.ഒ റെജി ഡെവിഡ് എന്നിവരെയാണ് സേനയിൽ നിന്നും പിരിച്ചുവിട്ടത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജുവിന്‍റേതാണ് നടപടി

പീഡനക്കേസ് അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയതിനാണ് എസ്എച് ഒ  അഭിലാഷ് ഡേവിഡിനെ പിരിച്ചുവിട്ടത്. റിയൽ എസ്റ്റേറ്റ് മാഫിയയുമായി ബന്ധം പുലർത്തിയതിന് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. ലൈംഗികപീഡന കേസിലും വയോധികയെ മർദിച്ച കേസിലെയും പ്രതിയാണ് എ ആര്‍  ക്യാമ്പിലെ ഡ്രൈവർ ഷെറി എസ് രാജ്. പീഡനക്കേസിൽ ഉൾപ്പെട്ട ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനാണ് റെജി ഡെവിഡ്.

ഓംപ്രകാശ് ഉൾപ്പടെയുള്ള കുപ്രസിദ്ധ ഗുണ്ടാ നേതാക്കളുമായുള്ള ബന്ധത്തെ തുടർന്ന് തിരുവനന്തപുരത്തെ രണ്ട് ഡി.വൈ. എസ്.പിമാരെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് മൂന്നു പൊലീസുകാരെ പിരിച്ചുവിട്ടുകൊണ്ടുള്ള നടപടി ഉണ്ടായത്

error: Content is protected !!