ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജന പരിപാടി അശ്വമേധം അഞ്ചാംഘട്ടം (18) മുതല്‍
കുഷ്ഠരോഗ നിര്‍മ്മാര്‍ജനമെന്ന ലക്ഷ്യത്തിലൂന്നി കേരളസര്‍ക്കാര്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന അശ്വമേധം ഭവന സന്ദര്‍ശന പരിപാടിയുടെ അഞ്ചാം ഘട്ടത്തിന് (ജനുവരി 18) ജില്ലയില്‍ തുടക്കമാകും. സമൂഹത്തില്‍ ഒളിഞ്ഞു കിടക്കുന്ന കുഷ്ഠരോഗികളെ തുടക്കത്തിലേ കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

ജനുവരി 18 മുതല്‍ രണ്ടാഴ്ചക്കാലമാണ് അശ്വമേധം ഭവനസന്ദര്‍ശന പരിപാടി നടത്തുന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണവകുപ്പ്, പട്ടികവര്‍ഗ വികസനവകുപ്പ്, വിദ്യാഭ്യാസവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതിവകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് ഈ കാമ്പയിന്‍ നടത്തപ്പെടുന്നത്.
അശ്വമേധം ഭവന സന്ദര്‍ശന പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ വീടുകളും ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി കുഷ്ഠരോഗത്തിന് സമാനമായ ലക്ഷണമുള്ള ആളുകളെ കണ്ടെത്തുകയും അവരെ ആശുപത്രിയില്‍ പോകുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നു.

ചിട്ടയായ ഭവനസന്ദര്‍ശനത്തിലൂടെ ഗൃഹപരിശോധനയില്‍ കണ്ടെത്തിയ രോഗികള്‍ക്ക് ബോധവല്‍ക്കരണവും തുടര്‍ചികിത്സയും ഉറപ്പു വരുത്തുന്നു. ഭവനസന്ദര്‍ശനം സുഗമമാക്കുന്നതിന് ജില്ലയില്‍ 3712 വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. കുഷ്ഠരോഗത്തിന് എല്ലാസര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്. ആറുമാസം മുതല്‍ 12 മാസം വരെ കൃത്യമായ ചികിത്സയിലൂടെ പൂര്‍ണ രോഗമുക്തിനേടാം. തുടക്കത്തില്‍ തന്നെ ചികിത്സ ആരംഭിച്ചാല്‍ വൈകല്യങ്ങള്‍ പൂര്‍ണമായും തടയാന്‍ കഴിയുമെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു.
യോഗ ട്രെയ്‌നര്‍ അഭിമുഖംകൊറ്റനാട് ഗവ. ഹോമിയോ ആശുപത്രിയിലെ ആയുഷ്മാന്‍ഭവ പദ്ധതിയില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന കരാര്‍ നിയമനം നടക്കുന്നതുവരെ ഒഴിവു വരുന്നതനുസരിച്ച് താത്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി യോഗ ട്രെയ്‌നര്‍മാരെ തെരഞ്ഞെടുക്കുന്നതിന് അഭിമുഖം നടത്തുന്നു. യോഗ ട്രെയ്‌നിംഗില്‍ ഡിഗ്രി/ഡിപ്ലോമ ഉളളവര്‍ക്കു അഭിമുഖത്തില്‍ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 23ന് രാവിലെ 11.30ന് അടൂര്‍ റവന്യൂ ടവറിലുളള ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 0473 4 226 063.
ക്വട്ടേഷന്‍

കോന്നി മെഡിക്കല്‍ കോളജിലേക്ക് ഡ്രൈവറോടുകൂടിയ മഹീന്ദ്ര ബൊലേറോ വാഹനം മാസ വാടക അടിസ്ഥാനത്തില്‍ നല്‍കുന്നതിന് താത്പര്യമുളള വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 20ന് ഉച്ചയ്ക്ക് 12 വരെ. ഫോണ്‍ : 0468 2 344 802.
അഞ്ച്, ആറ് ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന 14 മോഡല്‍ റസിഡന്‍ഷ്യല്‍/ആശ്രമം സ്‌കൂളുകളില്‍ 2023-24 അധ്യയനവര്‍ഷം അഞ്ച്, ആറ് ക്ലാസുകളിലേക്ക് പ്രവേശനം നടത്തുന്നതിന് പട്ടികവര്‍ഗ, പട്ടികജാതി ജനറല്‍വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പൈനാവ് (ഇടുക്കി), പൂക്കോട് (വയനാട്), അട്ടപ്പാടി (പാലക്കാട്) എന്നീ മൂന്ന് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ആറാം ക്ലാസിലേക്ക് നടത്തുന്ന പ്രവേശനത്തിനായി പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം അപേക്ഷിക്കാം.

അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ അധികരിക്കരുത്. കുട്ടിയുടെ ജാതി,വരുമാനം, ആധാര്‍ തുടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഫോണ്‍ നമ്പര്‍, നിലവില്‍ പഠിക്കുന്ന ക്ലാസ് എന്നിവ രേഖപ്പെടുത്തി അപേക്ഷ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍, തോട്ടമണ്‍, റാന്നി 689 672 എന്ന വിലാസത്തിലോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, മന്ദിരം, റാന്നി എന്ന വിലാസത്തിലോ അയയ്ക്കാം. അവസാന തീയതി ഫെബ്രുവരി 20.ഫോണ്‍ : 0473 5 221 044, 0473 5 227 703.
കാര്‍ഷിക സെന്‍സസ് യോഗം
പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ ജില്ലാതല ഏകോപന സമിതി യോഗം ജനുവരി 19ന് രാവിലെ 11.30 ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെ ചേംബറില്‍ ചേരും.
യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്
കല്ലേലി ഗവ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് നാഷണല്‍ ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് പ്രതിമാസം 8000 രൂപ നിരക്കില്‍ ആളെ നിയമിക്കുന്നു. പ്രായം പരമാവധി 50 വയസ്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ പരിശീലന സര്‍ട്ടിഫിക്കറ്റ്, പി.ജി ഡിപ്ലോമ (യോഗ), ബിഎഎംഎസ്, ബിഎന്‍വൈഎസ്, എംഎസ്‌സി (യോഗ), എംഫില്‍ (യോഗ) എന്നീ യോഗ്യതകളില്‍ ഏതെങ്കിലും ഉള്ളവര്‍ക്ക് ജനുവരി 24ന് രാവിലെ 10 മുതല്‍ 11 വരെ കല്ലേലി ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ബയോഡേറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 9447 318 973.