Trending Now

ബ്രേവിംഗ് എ വൈറൽ സ്റ്റോം: ഇന്ത്യാസ് കോവിഡ് -19 വാക്സിൻ സ്റ്റോറി” പുസ്തകം

konnivartha.com : “ബ്രേവിംഗ് എ വൈറൽ സ്റ്റോം: ഇന്ത്യാസ് കോവിഡ് -19 വാക്സിൻ സ്റ്റോറി” (“Braving a Viral Storm: India’s Covid-19 Vaccine Story”) എന്ന പുസ്തകത്തിന്റെ ഒരു പ്രതി, രചയിതാക്കളിൽ ഒരാളായ ശ്രീ ആഷിഷ് ചന്ദോർക്കർ  2023 ജനുവരി 11-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. കോവിഡ് പ്രതിരോധകുത്തിവയ്പ്പിലെ ഇന്ത്യൻ  കുതിപ്പ് വിവരിക്കുന്ന പുസ്തകകം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി ട്വീറ്ററിൽ കുറിച്ചു. ഇന്ത്യയുടെ കൊവിഡ് പ്രതിരോധകുത്തിവയ്പ്പ്  അധികരിച്ച് നടക്കുന്ന രചനകളിലും ഗവേഷണങ്ങളിലും പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചതായി കൂടിക്കാഴ്ചക്ക്  ശേഷം ശ്രീ ചന്ദോർക്കർ പറഞ്ഞു.

പുസ്തകത്തിന്റെ രചയിതാവ് ശ്രീ ആശിഷ് ചന്ദോർക്കറും സഹ-രചയിതാവ് ശ്രീ സൂരജ് സുധീറും ആണ്. ശ്രീ ചന്ദോർക്കർ അറിയപ്പെടുന്ന നയ നിരൂപകനും സ്വരാജ്യ മാസികക്കായി എഴുതുന്നവരിൽ   പ്രധാനിയുമാണ്. ശ്രീ സൂരജ് സുധീറും സ്വരാജ്യയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നു. വലിയ പ്രതിബന്ധങ്ങളെ അതിജീവിച്ച് കോവിഡ് 19 മഹാമാരിയെ ചെറുക്കുന്നതിൽ  ഇന്ത്യ നേടിയ വിജയം   പുസ്തകം വിവരിക്കുന്നു. വാക്സിൻ വികസനവും വിതരണവും പുസ്തകത്തിന്റെ പ്രധാന പ്രമേയമാണ്.

ഓൺലൈനിലും അല്ലാതെയും ലഭ്യമായ പുസ്തകത്തിന്റെ കവർ ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. സഹ-രചയിതാവ് ശ്രീ സുധീർ പറയുന്നതനുസരിച്ച്, “കോവിഡ് സംബന്ധമായ വിവരങ്ങളും വീക്ഷണങ്ങളും ശേഖരിക്കാനുള്ള അനേക മാസത്തെ പരിശ്രമത്തിന്റെ” ഫലമാണ് ഈ പുസ്തകം, ഒപ്പം തീർച്ചയായും “പറയപ്പെടേണ്ട” ഒരു കഥയും.

ആഗോള വീക്ഷണകോണിൽ നിന്നുള്ള മഹാമാരിയുടെ അനന്യത; വാക്‌സിൻ വികസനത്തിന്റെ ശാസ്‌ത്രീയവും രാഷ്ട്രീയവുമായ വശങ്ങൾ; സാമ്പത്തിക, രാഷ്ട്രീയ, ഭൂമിശാസ്‌ത്ര പ്രതിബന്ധങ്ങളെ മറികടന്നുള്ള വിജയ പരമ്പരകൾ തുടങ്ങിയവ രചയിതാക്കൾ പിൻതുടരുന്നു. വിപുലമായ ഡാറ്റ നിരത്തി, മഹാമാരിക്കെതിരെ പോരാടാൻ, ഒറ്റക്കെട്ടായി ഇന്ത്യ പ്രകടിപ്പിച്ച ധൈര്യത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും കഥ രചയിതാക്കൾ വിവരിക്കുന്നു.

error: Content is protected !!