Trending Now

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ ( 14/1/2023)

യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്
പന്തളം തെക്കേക്കര ഗവ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്.  നാഷണല്‍ ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ പ്രതിമാസം 8000 രൂപ നിരക്കില്‍ 50 വയസിനു താഴെ പ്രായമുള്ള ആളെയാകും നിയമിക്കുക. അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ പരിശീലന സര്‍ട്ടിഫിക്കറ്റോ, അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള യോഗ പിജി സര്‍ട്ടിഫിക്കറ്റോ, ബിഎന്‍വൈഎസ്/ ബിഎഎംഎസ്/ എംഎസ്‌സി (യോഗ)/ എംഫില്‍ (യോഗ) സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ വെള്ളപേപ്പറില്‍ തയാറാക്കിയ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം അപേക്ഷിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 20ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ. വിലാസം: മെഡിക്കല്‍ ഓഫീസര്‍, ഗവ ആയുര്‍വേദ ഡിസ്‌പെന്‍സറി, പന്തളം തെക്കേക്കര, തട്ടയില്‍ പിഒ, പിന്‍ 691525. ഫോണ്‍: 9495550204.

വാക്ക് ഇന്‍ ഇന്റര്‍വ്യു  
മൃഗ സംരക്ഷണ വകുപ്പ് പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി ക്ലിനിക്കില്‍ വെറ്ററിനറി സര്‍ജനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും. കേരള വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴില്‍രഹിതരായ വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് പങ്കെടുക്കാം. ഇവരുടെ അഭാവത്തില്‍ വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്‌സിലുളള ചീഫ് വെറ്ററിനറി ഓഫീസറുടെ ഓഫീസില്‍ വച്ച്  ജനുവരി 17 ന് രാവിലെ 11 മുതല്‍ 1.15 വരെ ഇന്റര്‍വ്യു നടത്തും. ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും തിരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക്  കരാര്‍ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും. താല്‍പര്യമുളളവര്‍ ബയോഡേറ്റ, ആധാര്‍ കാര്‍ഡ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും, പകര്‍പ്പും സഹിതം ജനുവരി 17 ന് രാവിലെ 11ന് മുന്‍പ് ചീഫ് വെറ്ററിനറി ഓഫീസറുടെ ഓഫീസില്‍ ഇന്റര്‍വ്യുവിന്  ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0468 2270908.

 

ല്ലപ്പള്ളിയില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ഉദ്ഘാടനം 16ന്
ലൈവ്‌സ്റ്റോക്ക് ഹെല്‍ത്ത് ആന്‍ഡ് അനിമല്‍ ഡിസീസസ് പദ്ധതി പ്രകാരം അനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ഉദ്ഘാടനം ജനുവരി 16ന് ഉച്ചക്ക് 12 ന് മല്ലപ്പള്ളി താലൂക്ക് സഭാഹാളില്‍ ആന്റോആന്റണി എംപി ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ച് താക്കോല്‍ കൈമാറും. അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. 1962 എന്ന കേന്ദ്രീകൃത 24 മണിക്കൂര്‍ ടോള്‍ഫ്രീ സംവിധാനത്തിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്, മല്ലപ്പള്ളി മൃഗാശുപത്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന ചടങ്ങില്‍ പഞ്ചായത്തിലെ ജനപ്രതിനിധികളും, ബ്ലോക്ക്പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് ജനപ്രതിനിധികളും മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും.

സംസ്ഥാന ക്ഷീര സംഗമം പടവ് 2022-23 ലോഗോ ക്ഷണിച്ചു
തൃശൂരില്‍ ഫെബ്രുവരി രണ്ടാം വാരം നടക്കുന്ന സംസ്ഥാന ക്ഷീര സംഗമം പടവ് 2022-23ന് അനുയോജ്യമായ ലോഗോ ക്ഷണിച്ചു. ലോഗോ തയാറാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍:  PADAVU (Practical Agro Dairy Activities through Value addition and cooperative Unification) എന്ന വാക്ക്  ഉള്‍ക്കൊള്ളിക്കണം. ക്ഷീര മേഖല, മൂല്യ വര്‍ദ്ധനവ്, സഹകരണതത്ത്വങ്ങള്‍ എന്നിവയില്‍ അധിഷ്ഠിതമായ  തരത്തിലായിരിക്കണം ലോഗോ തയാറാക്കേണ്ടത്.
മുന്‍പ് പ്രസിദ്ധീകരിച്ചവയോ, മത്സരത്തിന് അയച്ചവയോ ആയിരിക്കരുത്. ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രം.
ലോഗോ ജനുവരി 21ന് വൈകുന്നേരം അഞ്ചിനു മുന്‍പായി [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭിക്കണം. തെരെഞ്ഞെടുക്കപ്പെടുന്ന ലോഗോ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ഫോര്‍മാറ്റില്‍ നല്‍കണം. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
തിരഞ്ഞെടുക്കുന്ന ലോഗോ തയാറാക്കിയ ആള്‍ക്ക് ക്ഷീര സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വച്ച് പുരസ്‌കാരം നല്‍കും.

നോര്‍ക്ക – എസ്ബിഐ പ്രവാസി ലോണ്‍ മേള

ജനുവരി 19 മുതല്‍ 21 വരെ
പത്തനംതിട്ട ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി  ജനുവരി 19 മുതല്‍ 21 വരെ ലോണ്‍ മേള സംഘടിപ്പിക്കുന്നു. കുമ്പഴ റാന്നി റോഡിലെ എസ്.ബി.ഐ എസ്.എം.ഇ ബ്രാഞ്ച്, റീജിയണല്‍ ബിസിനസ് ഓഫീസിലാണ് വായ്പാ മേള. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും പ്രവാസി സംരംഭകര്‍ക്കായുളള വായ്പാമേള നടക്കുന്നുണ്ട്.  രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലി ചെയ്ത് സ്ഥിരമായി നാട്ടില്‍ മടങ്ങി വന്ന പ്രവാസികള്‍ക്ക് മേളയില്‍ പങ്കെടുക്കാം.  പ്രവാസി പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍  നോര്‍ക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ്  പദ്ധതി (എന്‍ഡിപിആര്‍ഇഎം) പ്രകാരമാണ് വായ്പാ മേള.
പങ്കെടുക്കാന്‍ താല്‍പര്യമുളള പ്രവാസി സംരംഭകര്‍  നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org ലെ എന്‍ഡിപിആര്‍ഇഎം ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്സ് ഹെഡ് ഓഫീസ് 0471-2770500 (പ്രവര്‍ത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാം.
മേളയില്‍ പങ്കെടുക്കാനെത്തുന്ന സംരംഭകര്‍ ഇനി പറയുന്ന രേഖകളും പകര്‍പ്പും കരുതേണ്ടതാണ്. സംരംഭകന്റെയും, സംരംഭകപങ്കാളിയുടെയും തിരിച്ചറിയല്‍ രേഖകളായ ആധാര്‍, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, വോട്ടര്‍ ഐ.ഡി എന്നിവയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും. സംരംഭം തുടങ്ങുന്ന കെട്ടിടത്തിന്റെയോ, കടയുടെയോ വാടക, പാട്ടക്കരാറിന്റെ കോപ്പി. കോര്‍പ്പറേഷന്‍ അല്ലെങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ലൈസന്‍സ്, ഉദ്യം രജിസ്ട്രേഷന്‍, ജി.എസ്.ടി സര്‍ട്ടിഫിക്കറ്റ് ( ലഭ്യമായിട്ടുണ്ടെങ്കില്‍), സംരംഭത്തിനായി ഉപകരണങ്ങളോ വാഹനങ്ങളോ വാങ്ങിയിട്ടുണ്ടെങ്കില്‍ അവയുടെ നികുതി രശീതോ, ക്വട്ടേഷനോ. പദ്ധതിയുടെ രൂപരേഖ അല്ലെങ്കില്‍ വിശദാംശങ്ങള്‍ എന്നിവയും കരുതേണ്ടതാണ്.
പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എന്‍ഡിപിആര്‍ഇഎം പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) മൂന്നു ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും.
തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴിലോ, ബിസിനസ് സംരംഭങ്ങളോ തുടങ്ങുന്നതിനും, നിലവിലുളളവ വിപുലപ്പെടുത്തുന്നതിനും സഹായകരമാകുന്നതാണ് നോര്‍ക്ക റൂട്ട്സ് എന്‍ഡിപിആര്‍ഇഎം പദ്ധതി. എന്‍ഡിപിആര്‍ഇഎം  പദ്ധതി സംസ്ഥാനത്തെ 18 ബാങ്കിംഗ്, ധനകാര്യസ്ഥാപനങ്ങളുടെ 6000 ത്തോളം ശാഖകള്‍ വഴി ലഭ്യമാണ്. വിശദവിവരങ്ങള്‍ നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റില്‍ ലഭ്യമാണ്. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും എന്‍ഡിപിആര്‍ഇഎം പദ്ധതി വഴി അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

‘ലഹരിക്കെതിരേ ഒന്നിച്ച്’ സഞ്ചരിക്കുന്ന
വീഡിയോ പ്രദര്‍ശനം 16 മുതല്‍

ലഹരി വിമുക്ത കേരളം പ്രചാരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരേ ഒന്നിച്ച് എന്ന പേരില്‍ സഞ്ചരിക്കുന്ന വീഡിയോ പ്രദര്‍ശനം സംഘടിപ്പിക്കും. ജനുവരി 16ന് രാവിലെ 9.30ന് കളക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കും. ജില്ലയിലെ പ്രധാന ജംഗ്ഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ജനവാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വീഡിയോ പ്രദര്‍ശന വാഹനം എത്തും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഫീല്‍ഡ് പബ്ലിസിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് പരിപാടി.

error: Content is protected !!