ഞാൻ ഉന്നയിച്ചകാര്യങ്ങൾ കോടതി കണ്ടെത്തിയതിൽ സന്തോഷം’; ഡി വൈ എഫ് ഐ  നേതാവ് സമാധാനം പറയേണ്ടിവരും- അടൂർ പ്രകാശ്

 

വെഞ്ഞാറമ്മൂടിലെ ഇരട്ടക്കൊലപാതകത്തിൽ താൻ ഉന്നയിച്ച കാര്യങ്ങൾ കോടതി കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് അടൂർ പ്രകാശ് എം.പി. ഇരട്ടക്കൊലക്കേസിൽ വാദി വിഭാഗത്തിനും പ്രോസിക്യൂഷനും അനുകൂലമായി സാക്ഷികളായ 7 പേരെ, പ്രതികളാക്കി നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സമൻസ് അയച്ചിരുന്നു.ഇതിന് പിന്നാലെയായിരുന്നു ഫെയ്സ്ബുക്കിൽ കൂടിയുള്ള അദ്ദേഹത്തിന്റെ പ്രതികരണം. കേസിലെ ഒന്നാം പ്രതി സജീബിന്റെ മാതാവ് കോടതിയിൽ നൽകിയ പരാതിയിലായിരുന്നു സമൻസ്.എന്തിന് കൊന്നു റഹീമേ എന്ന ചോദ്യത്തോടെയായിരുന്നു അടൂർ പ്രകാശിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. രണ്ട് യുവാക്കളെ തമ്മിലടിപ്പിച്ചു അതിക്രൂരമായി വെട്ടി കൊന്നതിന് ശേഷം അത് ഞാൻ ആസൂത്രണം ചെയ്‌തതെന്ന് ആരോപണം നടത്തി കോൺഗ്രസ്‌ പ്രവർത്തകരെ ആക്രമിക്കുകയും കേരളത്തിലെ നൂറ് കണക്കിന് കോൺഗ്രസ്‌ ഓഫിസുകൾ അടിച്ചു തകർക്കാൻ ആഹ്വാനം നടത്തുകയും ചെയ്ത ഡി.വൈ.എഫ്.ഐ. നേതാവ് ഇതിന് സമാധാനം പറയേണ്ടിവരുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

കോന്നി എം എല്‍ എ സ്ഥാനം രാജി വെച്ച് ആറ്റിങ്ങല്‍മത്സരിച്ചു സമ്പത്തിനെ തോല്‍പ്പിച്ചത് മുതല്‍ ഇടതു പക്ഷം അടൂര്‍ പ്രകാശിനെതിരെ അതി ശക്തമായ ആരോപണം ഉന്നയിച്ചു . സോളാര്‍ വിഷയുമായി ബന്ധപെട്ടു ആ സ്ത്രീ  ലൈംഗിക ആരോപണം പോലും ഉന്നയിച്ചു . സി ബി ഐ അന്വേഷണത്തില്‍ അതെല്ലാം തള്ളി .എം പി എന്ന നിലയില്‍ അടൂര്‍ പ്രകാശ്‌  ആറ്റിങ്ങലില്‍ ജനകീയന്‍ ആണ് . പക്ഷെ കോന്നി എന്നൊരു നിയമ സഭാ മണ്ഡലം അടൂര്‍ പ്രകാശിന് വേണ്ടി കോണ്‍ഗ്രസ് ഒഴിച്ചിട്ടിരിക്കുന്നു .

 

അടൂര്‍ അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ്‌ കോന്നി മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും എന്ന തരത്തില്‍ ആണ് സംസാരം . എല്‍ ഡി എഫ് കവര്‍ന്നു എടുത്ത മണ്ഡലം തിരിച്ചു പിടിക്കാന്‍ അടൂര്‍ പ്രകാശിനെ തന്നെ മത്സരത്തിനു യു ഡി എഫ് ഇറക്കും എന്നാണ് നിലവില്‍ ഉള്ള അറിവ് . അതിനു വേണ്ടി ആണ് കോന്നി ഫെസ്റ്റ് എന്ന ചാരിറ്റി പ്രവര്‍ത്തനം ഇന്നും നടക്കുന്നത് .

മത്സരം കോന്നി കടുക്കും . കോന്നി മണ്ഡലം പിടിച്ചെടുക്കാന്‍ അടൂര്‍ പ്രകാശ്‌ ഇറങ്ങിയാല്‍ സാധിക്കും എന്നാണ് ഡല്‍ഹിയില്‍ എ ഐ സി സിയും   കരുതുന്നത് . അടൂര്‍ പ്രകാശിന് കോന്നി പിടിക്കാന്‍ കഴിയുമെന്ന് കേരള കോണ്‍ഗ്രസില്‍ ഉള്ള നേതാക്കളുംകരുതുന്നു .

error: Content is protected !!