പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലാമേള വര്‍ണോത്സവം പുളിക്കീഴ് റിയോ ടെക്സാസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്നു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അധ്യക്ഷത വഹിച്ച കലാമേള യാക്കോബാ സഭ നിരണം ഭദ്രാസനം മെത്രപോലിത്ത ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം മായ അനില്‍കുമാര്‍, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ അശോകന്‍, പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫ്, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി, ബ്ലോക്ക് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മറിയാമ്മ എബ്രാഹാം, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്സണ്‍ അരുന്ധതി അശോക്, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സോമന്‍ താമരച്ചാലില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എബ്രാഹാം, സി. കെ അനു, എം.ബി അനീഷ്, ജിനു തോമ്പുംകുഴി, അഡ്വ. വിജി നൈനാന്‍, വിശാഖ് വെണ്‍പാല, ജോര്‍ജ്കുട്ടി, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ലിബി സി. മാത്യുസ്, സിഡിപിഒ ഡോ. ആര്‍. പ്രീതാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് പാട്ട്, ഡാന്‍സ്, ഫാന്‍സി ഡ്രസ്, മിമിക്രി, കളറിംഗ്, ചിത്രരചന, നാടോടിനൃത്തം തുടങ്ങിയ കലാമത്സരങ്ങള്‍ നടന്നു. വിജയികള്‍ക്ക് സമ്മാനവിതരണം നടത്തി.