ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ 15,300 ലിറ്റര്‍ പാല്‍ പിടികൂടി

 

konnivartha.com : തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന മായംചേര്‍ത്ത 15,300 ലിറ്റര്‍ പാല്‍ പിടികൂടി. ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ പാലാണ് കൊല്ലം ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ പിടികൂടിയത്.

ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ റാപ്പിഡ് പരിശോധനയിലാണ് മായം കലര്‍ത്തിയ പാല്‍ പിടികൂടിയത്.തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ നിന്ന് പത്തനംതിട്ടയിലെ പന്തളത്തേക്ക് കൊണ്ടുപോവുകയായിരുന്നു പാല്‍. പിടികൂടിയ ലോറി ആര്യങ്കാവ് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.പാലില്‍ എത്ര ശതമാനം ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയിട്ടുണ്ടെന്ന് കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം സാമ്പിള്‍ തിരുവനന്തപുരത്തെ അനലറ്റിക്കള്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു.

error: Content is protected !!