Trending Now

പഞ്ചമഹായാഗം 2023:തൃശൂര്‍ നെല്ലുവായില്‍ ഏപ്രില്‍ 1 മുതല്‍ 9 വരെ

 

konnivartha.com : തൃശൂര്‍ നെല്ലുവായില്‍ ഏപ്രില്‍ 1 മുതല്‍ 9 വരെ നടക്കുന്ന പഞ്ചമഹായാഗത്തിന്‍റെ  അവലോകന യോഗം ജന പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ ധന്വന്തരി ആയൂര്‍വേദ ഭവനില്‍ നടന്നു.

യാഗം സ്വാഗതസംഘം ചെയര്‍മാന്‍ ഡോക്ടര്‍ ശ്രീ കൃഷ്ണന്‍റെ  അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മൂകാംബിക ട്രസ്റ്റ് ആചാര്യനും യാഗ രക്ഷകനുമായ മൂകാംബിക സജിപോറ്റി മുഖ്യ പ്രഭാഷണം നടത്തി .

യാഗം ജനറല്‍ കണ്‍വീനര്‍ വി എന്‍  രാജന്‍ സ്വാഗതം പറഞ്ഞു .ജില്ല പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍, ബ്ലോക്ക് മെമ്പര്‍ എം എം സലിം , വാര്‍ഡ് മെമ്പര്‍മാരായ എം കെ ജോസ് , എജുമുരിങ്ങത്തേരി , അജയന്‍ എന്നിവരുംബി ജെ പി  പ്രതിനിധി രാമചന്ദ്രനും സന്നിഹിതരായി.

കണ്‍വീനര്‍മാരായ , അജു നെല്ലുവായ , ജയപ്രസാദ് , നന്ദകുമാര്‍ , സദന്‍ നെല്ലുവായ എന്നിവര്‍ യാഗ വിശദീകരണം നടത്തി .യാഗം കോ-ഓഡിനേറ്റര്‍ പ്രദീപ് പാലക്കല്‍ നന്ദിപറഞ്ഞു

error: Content is protected !!