Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 09/01/2023)

ഭിന്നശേഷി കലാമേള  (ജനുവരി 10)
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ബ്ലോക്ക്തല ഭിന്നശേഷി കലാമേള വര്‍ണോത്സവം (ജനുവരി 10) പുളിക്കീഴ് റിയോ ടെക്‌സാസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അധ്യക്ഷത വഹിക്കുന്ന യോഗം യാക്കോബായ സഭ നിരണം ഭദ്രാസന മെത്രോപോലിത്ത ഡോ.ഗീവര്‍ഗീസ് മാര്‍ കുറിലോസ് ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മായ അനില്‍കുമാര്‍, സി.കെ ലതാകുമാരി ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍കുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഭിന്നശേഷി കലാമത്സരങ്ങളും കലാവിരുന്നും നടക്കും.

സാക്ഷ്യപത്രം ഹാജരാക്കണം
ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവാ പെന്‍ഷന്‍/അവിവാഹിത പെന്‍ഷന്‍ കൈപ്പറ്റുന്ന 60 വയസിനു താഴെയുള്ള എല്ലാ ഗുണഭോക്താക്കളും പുനര്‍വിവാഹിതയല്ല/വിവാഹിതയല്ലെന്നുള്ള സാക്ഷ്യപത്രം ഫെബ്രുവരി 15 നകം ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.


സ്‌കൂട്ടര്‍ വിതരണം

2022-23 സാമ്പത്തിക വര്‍ഷം ജില്ലാ പഞ്ചായത്ത് പദ്ധതിയിലൂടെ ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നതിന് പട്ടികജാതി, ജനറല്‍ വിഭാഗത്തില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 60 വയസിന് താഴെ പ്രായമുള്ള കുറഞ്ഞത് 40 ശതമാനം ശാരീരിക വൈകല്യം ഉള്ളവരും മെഡിക്കലി ഫിറ്റ് ആണെന്നുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും ലേണേഴ്സ് /ഡ്രൈവിംഗ് ലൈസന്‍സും ഉള്ളവരായിക്കണം.
ഡിസ്എബിലിറ്റി സര്‍ട്ടിഫിക്കറ്റ് /യുഡിഐഡി കാര്‍ഡും പഞ്ചായത്ത് ഗ്രാമസഭ ലിസ്റ്റില്‍ ഉള്‍പ്പെട്ട പത്തനംതിട്ട ജില്ലയിലെ സ്ഥിര താമസക്കാരുമായിരിക്കണം. പട്ടികജാതി വിഭാഗത്തിലുള്‍പ്പെട്ടര്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഭിന്നശേഷി ഗ്രാമസഭ ലിസ്റ്റില്‍ ഉല്‍പ്പെട്ട അര്‍ഹരായ അപേക്ഷകര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിശ്ചിക മാതൃകയിലുള്ള അപേക്ഷ ജനുവരി 23ന് അഞ്ചിന് മുമ്പ് നല്‍കണം. ഫോണ്‍ : 0468 2 325 168.
സിഡിഎസ് വാര്‍ഷികഘോഷം സംഘടിപ്പിച്ചു നാരങ്ങാനം ഗ്രാമപഞ്ചായത്ത്കുടുംബശ്രീ
സിഡിഎസ്വാര്‍ഷികത്തിന്റെയുംരജതജൂബിലിആഘോഷത്തിന്റെയും ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യപ്രഭാഷണം നടത്തി. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ലളിത സോമന്‍ , വാര്‍ഡ് അംഗങ്ങളായ സുനില ജയകുമാര്‍, മായ ഹരിചന്ദ്രന്‍, പ്രകാശ് കുമാര്‍ തടത്തില്‍, അമിത ഭായി, ബെന്നി ദേവസ്യ, റസിയ സണ്ണി, ജെസി മാത്യു, ശ്രീജ മോള്‍, റെജി തോമസ്, പഞ്ചായത്ത് സെക്രട്ടറി രഞ്ജിമ, അസിസ്റ്റന്റ് സെക്രട്ടറി സിന്ധു ലേഖ തുടങ്ങിയവര്‍ പങ്കെടുത്തു.
മൊബൈല്‍ വെറ്ററിനറി യൂണിറ്റ് ഫ്ളാഗ് ഓഫ് (ജനുവരി 10)

കര്‍ഷകരുടെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സംവിധാനങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെയും കേന്ദ്രീകൃത കാള്‍ സെന്ററിന്റെയും ഉദ്ഘാടനം അടൂര്‍ വെറ്ററിനറി പോളിക്ലിനിക്കില്‍ (ജനുവരി 10)രാവിലെ 9.30ന് നടക്കും. മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ഫ്ളാഗ്ഓഫ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. അടൂര്‍ നഗരസഭാ ചെയര്‍മാന്‍  ഡി. സജി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ലൈവ്സ്റ്റോക്ക് ഹെല്‍ത്ത് ആന്‍ഡ് ഡിസീസ് കണ്‍ട്രോള്‍ എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ കീഴിലാണ്  പറക്കോട് ബ്ലോക്കിന് മൊബൈല്‍ വെറ്ററിനറി യൂണിറ്റ് അനുവദിച്ചത്. 1962 എന്ന ടോള്‍ഫ്രീ നമ്പറില്‍ 24 മണിക്കൂര്‍ കേന്ദ്രീകൃത കോള്‍ സെന്റര്‍ സംവിധാനത്തിലൂടെയാണ് മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ജ്യോതീഷ് ബാബു പദ്ധതി വിശദീകരിക്കും.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്രീനാദേവി കുഞ്ഞമ്മ, ബീനാ പ്രഭ, കൃഷ്ണകുമാര്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി മണിയമ്മ, അടൂര്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


കാവല്‍ പ്ലസ് പദ്ധതി;  താല്‍പ്പര്യപത്രം ക്ഷണിച്ചു

വനിതാശിശു വികസന വകുപ്പിന് കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതി, സ്റ്റേറ്റ് നിര്‍ഭയ സെല്‍ എന്നിവയുടെ ഏകോപനത്തോടെ നടപ്പാക്കി വരുന്ന കാവല്‍ പ്ലസ് പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നതിനായി കുട്ടികളുടെ പുനരധിവാസ മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളതോ സാമൂഹ്യനീതി വകുപ്പിന്റെ അക്രഡിറ്റേഷന്‍ ലഭിച്ചിട്ടുള്ളതോ പദ്ധതി നടത്തിപ്പിന് സാമ്പത്തിക ഭദ്രതയുള്ളതുമായ ജില്ലയിലെ അംഗീകൃത സന്നദ്ധ സംഘടനകളില്‍ നിന്നും അപേക്ഷയും താല്‍പ്പര്യപത്രവും ക്ഷണിച്ചു. അപേക്ഷയോടൊപ്പം സംഘടനയുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം. അപേക്ഷ ലഭ്യമാക്കേണ്ട അവസാന തീയതി ജനുവരി 13.  നിബന്ധനകള്‍ അറിയുവാന്‍ ഫോണ്‍: 0468 2 319 998, 8281 899 462.


ഇ-ലേലം

2018ലെ പ്രളയത്തെ തുര്‍ന്ന് പമ്പാനദിയില്‍ അടിഞ്ഞുകൂടിയതും ചില്ലറ വില്‍പ്പനയ്ക്കായി അരീക്കകാവ് തടി ഡിപ്പോയില്‍ ശേഖരിച്ചിരിക്കുന്നതുമായ മണലിന്റെ ഇ-ലേലം നടക്കും. ഒരു ക്യുബിക് മീറ്ററിന്റെ 25 ലോട്ടുകളും അഞ്ച് ക്യൂബിക് മീറ്ററിന്റെ 15 ലോട്ടുകളും 10 ക്യുബിക്ക് മീറ്ററിന്റെ 40 ലോട്ടുകളുമായാണ് ലേലം നടക്കുക. ഇ-ലേല നടപടികള്‍ക്ക് നിയോഗിച്ചിട്ടുള്ള ഏജന്‍സിയായ എം.എസ്.റ്റി.സിയില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ ലേലത്തില്‍ പങ്കെടുക്കുവാന്‍ കഴിയൂ.
വെബ്‌സൈറ്റ്: www.mstcecommerce.com, പുനലൂര്‍ ടിംബര്‍ സെയില്‍സ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് (0475 2 222 617), അരീക്കക്കാവ് സര്‍ക്കാര്‍ തടി ഡിപ്പോ ഓഫീസ് (8547 600 535).
ലേല തീയതികള്‍ ജനുവരി (13,27), ഫെബ്രുവരി (എട്ട്, 21), മാര്‍ച്ച് (ആറ്, 23), ഏപ്രില്‍ (അഞ്ച്, 18), മെയ് (മൂന്ന്, 18), ജൂണ്‍ (എട്ട്, 20), ജൂലൈ (നാല്, 20), ഓഗസ്റ്റ് (രണ്ട്, 21), സെപ്റ്റംബര്‍ (നാല്, 19), ഒക്ടോബര്‍ (മൂന്ന്, 18), നവംബര്‍ (ഏഴ്, 23), ഡിസംബര്‍ (ആറ്, 21).
റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം
പത്തനംതിട്ട ജില്ലയിലെ റേഷന്‍കടകള്‍ രാവിലെ എട്ട് മുതല്‍ ഒരു മണിവരെ പ്രവര്‍ത്തിക്കുന്നത് ജനുവരി ഒന്‍പത് മുതല്‍ 14 വരെയും 23 മുതല്‍ 28 വരെയും 30,31 തീയതികളിലുമാണ്. ഉച്ചയ്ക്ക് രണ്ട് മുതല്‍ ഏഴ് വരെ ജനുവരി 16 മുതല്‍ 21 വരെ ദിവസങ്ങളിലുമാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍:ഹാള്‍ടിക്കറ്റ് വിതരണം

കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തില്‍ നടപ്പാക്കുന്നതിനും കുടംബശ്രീസംഘടന ശാക്തീകരണങ്ങള്‍ നിരീക്ഷിക്കുന്നതിനുമായി ജനുവരി 14 ന് നടത്തുന്ന ബ്ലോക്ക് കോര്‍ഡിനേറ്റര്‍1, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ 3 തസ്തികയിലേയ്ക്കുള്ള പരീക്ഷയ്ക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികളുടെ ഹാള്‍ടിക്കറ്റ് തപാല്‍ മുഖേന അയച്ചിട്ടുണ്ട്. ജനുവരി 12 വരെ ഹാള്‍ടിക്കറ്റ് ലഭ്യമകാത്തവര്‍ കുടുംബശ്രീ ജില്ലാമിഷനില്‍ നേരിട്ട് ഹാജരായി ഹാള്‍ടിക്കറ്റ് വാങ്ങണമെന്ന് ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു

മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പി.എസ്.സി അംഗീകൃതവും തൊഴില്‍ സാധ്യതകള്‍ ഉള്ളതുമായ വിവിധ  കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 8078 140 525, 0469 2 961 525, 2 785 525.
കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിന്മേല്‍ അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 21 ന് വൈകുന്നേരം അഞ്ചു വരെ. വോട്ടര്‍പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങള്‍ തെരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് നേരിട്ടോ തപാലിലൂടെയോ നല്‍കാവുന്നതും മറ്റ് എല്ലാ അപേക്ഷകളും, ആക്ഷേപങ്ങളും www.lsgelection.kerala.gov.in എന്ന വെബ് സൈറ്റില്‍ നല്‍കാമെന്നും തെരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ഓഫീസറായ കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പ്

കുന്നന്താനം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ നാളെ (11) രാവിലെ 10 മുതല്‍ ഒന്ന് വരെ കുന്നന്താനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ കാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പ് നടത്തും. സര്‍ജന്‍, ഗൈനക്കോളജി, ഡെന്റല്‍ സര്‍ജന്‍ തുടങ്ങിയ വിദഗ്ദ്ധരുടെ സേവനം ക്യാമ്പില്‍ ലഭ്യമാണ്.
നീന്തല്‍ പരിശീലനം

യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 18-30നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്കായി നീന്തല്‍ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ ജനുവരി 14 ന് മുമ്പായി യൂത്ത് പ്രോഗ്രാം ഓഫീസര്‍, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ് കളക്ട്രേറ്റിനു സമീപം, പത്തനംതിട്ട 689645 എന്ന വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍: 0468 2 231 938, 9847 545 970.
വീഡിയോ കോണ്‍ഫറന്‍സ് യോഗം

ജലജീവന്‍ മിഷന്‍ പദ്ധതികളുമായി ബന്ധപ്പെട്ട് ജില്ലാതല ശുചിത്വ മിഷന്‍ സമിതി 11മത് യോഗം നാളെ (11) ഉച്ചക്ക് 2.30 ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേരും.
ഓണ്‍ലൈന്‍ വെബിനാര്‍ 13ന്

കേരള ഇന്‍സ്റ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ്,വ്യവസായ വാണിജ്യ വകുപ്പ് ഭക്ഷ്യവസ്തുക്കളുടെ പാക്കേജ് മേഖലകള്‍ പ്രയോജനപ്പെടുത്തുന്ന സംരംഭകര്‍ക്കായി ഈ മാസം 13ന് വൈകിട്ട് അഞ്ച് മുതല്‍ ആറ് മണി വരെ ഓണ്‍ലൈനായി വെബിനാര്‍ സംഘടിപ്പിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഈ മാസം 11 വരെ ഓണ്‍ലൈനായി www.kied. info യിലൂടെ അപേക്ഷിക്കാം. ഫോണ്‍: 0484 2 550 322, 2 532 890.

error: Content is protected !!