ഭവന നിര്‍മാണത്തിനുള്ള ആനുകൂല്യം നല്‍കി
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ അഗതിരഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെട്ട മൂന്ന് ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മാണ ആനുകൂല്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സന്‍ വിളവിനാല്‍ നല്‍കി. ഭവന നിര്‍മാണത്തിന്റെ അഡ്വാന്‍സ് തുകയായ 40000 രൂപയുടെ ചെക്ക് ഗുണഭോക്താക്കള്‍ക്ക് കൈമാറി. രണ്ട് ക്യാന്‍സര്‍ രോഗബാധിതര്‍ക്ക് സ്‌നേഹനിധിയില്‍ ഉള്‍പ്പെടുത്തി 10000 രൂപ വീതം ചികിത്സാ സഹായവും നല്‍കി.
സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ.എന്‍ അമ്പിളിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത സുരേഷ്, ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി തോമസ്, വാര്‍ഡ് അംഗങ്ങളായ സുജാത ടീച്ചര്‍, അന്നമ്മ, മിനി വര്‍ഗീസ്, റിജു കോശി, എന്‍.മിഥുന്‍, സിഡിഎസ് മെമ്പര്‍ സെക്രട്ടറി പ്രമോജ് കുമാര്‍,സിഡി എസ്, എഡിഎസ് അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
സാക്ഷ്യപത്രം ഹാജരാക്കണം
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവ/അവിവാഹിതപെന്‍ഷന്‍ വാങ്ങുന്ന ജനുവരി ഒന്നിന് 60 വയസ് പൂര്‍ത്തിയാകാത്ത ഗുണഭോക്താക്കള്‍, 2023ലേക്ക് പെന്‍ഷന്‍ ലഭിക്കാന്‍ പുനര്‍വിവാഹിതയല്ലെന്ന വില്ലേജ് ഓഫീസറുടെയോ/ഗസറ്റഡ് ഓഫീസറുടേയോ സാക്ഷ്യപത്രം പള്ളിക്കല്‍ പഞ്ചായത്ത് ഓഫീസില്‍ ഫെബ്രുവരി 10നകം ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. )
പ്രവാസി ഭാരതീയ ദിവസ് – 2023 യൂത്ത് സമ്മിറ്റ്
പരിപാടിയില്‍ അതുല്യ രാജേഷ് പങ്കെടുക്കും
പ്രവാസി ഭാരതീയ ദിവസ് – 2023 യൂത്ത് സമ്മിറ്റ് പരിപാടിയില്‍ കേരളത്തില്‍ നിന്ന് നെഹ്റു യുവ കേന്ദ്ര തിരഞ്ഞടുത്ത രണ്ടു പേരില്‍ പത്തനംതിട്ട തിരുവല്ല സ്വദേശിയായ അതുല്യ രാജേഷ് സംസാരിക്കും. ജനുവരി എട്ടു മുതല്‍ ജനുവരി 10 വരെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കുന്ന പരിപാടിയില്‍ അതുല്യ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. വഴുതക്കാട് ഗവ. വുമണ്‍സ് കോളജില്‍ എം.എ. ഇംഗ്ലീഷ് വിദ്യാര്‍ഥിനിയാണ് അതുല്യ.
സൗജന്യ പരിശീലനം
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന മെഴുകുതിരി, സോപ്പ്, ഹാന്‍ഡ് വാഷ്, ഡിറ്റര്‍ജെന്റ്, ലോഷന്‍, സാമ്പ്രാണി,ഡിഷ് വാഷ് നിര്‍മ്മാണ സൗജന്യപരിശീലന കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. താല്‍പര്യമുള്ളവര്‍ 0468 2 270 243, 8330 010 232 നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
ലൈഫ് പദ്ധതി ഗുണഭോക്തൃ സംഗമം നടത്തി
വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ ലൈഫ് പദ്ധതിയില്‍പ്പെട്ട ഗുണഭോക്താക്കളുടെ സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എസ്‌സി വിഭാഗത്തില്‍പ്പെട്ട 40 ഗുണഭോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കി പദ്ധതി ആരംഭിക്കും. കരാറില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അഡ്വാന്‍സായി 40000 രൂപ നല്‍കും.
വൈസ് പ്രസിഡന്റ് സോജി.പി. ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുണഭോകൃത സംഗമത്തില്‍ ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി. സുഭാഷ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ ഗീതാകുമാരി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി. ജോസ്, അംഗങ്ങളായ പത്മാ ബാലന്‍, എം.വി സുധാകരന്‍, ആന്‍സി വര്‍ഗീസ്, ജെ.ജയശ്രീ, ജി. ലക്ഷ്മി, ലിസി ജോണ്‍സണ്‍, വി.വിമല്‍, പ്രസന്നകുമാരി, അഡ്വ. തോമസ് ജോസ്, ആതിര മഹേഷ്, അസി.സെക്രട്ടറി മിനി തോമസ്, വിഇഒ ഫിജു, രമ്യ എന്നിവര്‍ പങ്കെടുത്തു.
കെജിഎംഒഎയുടെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അമൃത കേരളം മെഡി ഐക്യൂ പ്രശ്‌നോത്തരിയുടെ സീസണ്‍ അഞ്ച് ഈ മാസം 14ന് രാവിലെ ഒന്‍പതിന് പത്തനംതിട്ട കെജിഎംഒഎ ഹൗസില്‍ നടത്തും. ജില്ലാതലത്തില്‍ 5000, 2500,1000 രൂപ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ട്രോഫിക്ക് പുറമെ സമ്മാനമായി ലഭിക്കും. രജിസ്‌ട്രേഷന്‍ ലിങ്ക്: https://forms.gle/
(പിഎന്‍പി 72/23)
ഐ.എച്ച്.ആര്‍.ഡി അപേക്ഷ ക്ഷണിച്ചു
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന കോഴ്സുകള്‍ക്ക് അപേക്ഷിക്കുവാനുള്ള തീയതി ജനുവരി 15 വരെ നീട്ടി.
പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ്(പി.ജി.ഡി.സി.എ, രണ്ട് സെമസ്റ്റര്‍), ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍(ഡി.ഡി.റ്റി.ഒ.എ, രണ്ട് സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്(ഡി.സി.എ, ഒരു സെമസ്റ്റര്‍), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്(സി.സി.എല്‍.ഐ.എസ്, ഒരു സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്(ഡി.സി.എഫ്.എ, ഒരു സെമസ്റ്റര്‍), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്റ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്, ഒരു സെമസ്റ്റര്‍),അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ്(എ.ഡി.ബി.എം.ഇ, ഒരു സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈചെയ്ന്‍ മാനേജ്മെന്റ്(ഡി.എല്‍.എസ്.എം, ഒരു സെമസ്റ്റര്‍), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍(പി.ജി.ഡി.ഇ.ഡി, ഒരു സെമസ്റ്റര്‍), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ (സി.സി.എന്‍.എ, ഒരു സെമസ്റ്റര്‍). ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റായ www.ihrd.ac.in സന്ദര്‍ശിക്കുക.
(പിഎന്‍പി 73/23)
കുടിവെളള പൈപ്പുകള്‍ പൊട്ടി ഒഴുകുന്നത് പരിഹരിക്കണം:
കോഴഞ്ചേരി താലൂക്ക് വികസന സമിതി
നഗരസഭാ -പഞ്ചായത്ത് പ്രദേശങ്ങളിലെ പല സ്ഥലത്തും കുടിവെളള പൈപ്പ് ലൈനുകള്‍ പൊട്ടി ഒഴുകുന്നത് വാട്ടര്‍ അതോറിറ്റി അടിയന്തര ശ്രദ്ധ ചെലുത്തി പരിഹരിക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. വിഷം തളിച്ച പച്ചക്കറികള്‍ കടകളിലും മറ്റും വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത് പരിശോധിക്കുന്നതിനും തട്ടുകടകളിലും മറ്റും ഒരേ എണ്ണതന്നെ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് പരിശോധിക്കുന്നതിനും നടപടി സ്വീകരിക്കണം. പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ പുതിയ ബസ് സ്റ്റാന്‍ഡ് വരെയുളള റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണം. കോവിഡ് കാലത്തിന് മുന്‍പ് നിര്‍ത്തലാക്കിയ പത്തനംതിട്ടയില്‍ നിന്നും അമൃത ഹോസ്പിറ്റല്‍ വരെ പോകുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കണം. വര്‍ക്ക്‌ഷോപ്പുകളില്‍ നിന്നും ഫ്ളാറ്റുകളില്‍ നിന്നുമുളള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റോഡരുകില്‍ കൂട്ടിയിട്ട് കത്തിക്കുന്നത് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നതിനാല്‍ ഒഴിവാക്കണം.
പത്തനംതിട്ട മുനിസിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ പത്തനംതിട്ട നഗരസഭാ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍ അജിത് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തഹസില്‍ദാര്‍ ജി.മോഹന കുമാരന്‍ നായര്‍, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര, വിവിധ വകുപ്പുകളിലെ താലൂക്ക്തല ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായ മാത്യൂ ജി .ഡാനിയേല്‍, ബിജു മുസ്തഫ, ബിസ്മില്ലാഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പിഎന്‍പി 74/23)
പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ കാമ്പയിന്‍ ബോധവല്‍ക്കരണ
വാഹനം ഫ്ളാഗ് ഓഫ് ചെയ്തു: ഡി.എം.ഒ
ജില്ലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം), ആരോഗ്യകേരളം, പത്തനംതിട്ട എന്നിവയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ബോധവല്‍ക്കരണ വാഹനം ആരോഗ്യവും, വനിതാശിശു വികസനവും വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്തു. വീടും, പരിസരവും ശുചിയായി സംരക്ഷിക്കുന്നതിലൂടെ ആരോഗ്യ സുരക്ഷ വലിയൊരളവുവരെ ഉറപ്പാക്കാനാകുമെന്നും ഇക്കാര്യം സ്വന്തം ഉത്തരവാദിത്തമായി എല്ലാവരും ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു. ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങള്‍ എന്നിവ ഉണ്ടാകാതിരിക്കാനുളള മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. വായുജന്യ രോഗങ്ങള്‍, ജലജന്യ രോഗങ്ങള്‍, പ്രാണിജന്യ രോഗങ്ങള്‍ എന്നിവ വരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ബോധവത്ക്കരണ വാഹനം തയ്യാറാക്കിയിട്ടുളളത്. വരുന്ന ഒരാഴ്ച ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലുടനീളം പരിപാടിയുടെ ഭാഗമായി പ്രചരണം നടത്തും. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍. അനിതകുമാരി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്.ശ്രീകുമാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.സി.എസ് നന്ദിനി, ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മീഡിയോ ഓഫീസര്‍ ടി.കെ അശോക് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ ഇവ ശ്രദ്ധിക്കാം
കൊതുകുജന്യ രോഗങ്ങളെ പ്രതിരോധിക്കാന്‍ വീടുകളിലും ഓഫീസ് പരിസരങ്ങളിലും ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കണം. മഞ്ഞപ്പിത്തം, ടൈഫോയിഡ്, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വ്യക്തിശുചിത്വവും ഭക്ഷണ ശുചിത്വവും പാലിക്കണം. തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. പഴകിയ ഭക്ഷണം കഴിക്കരുത്.
ഗതാഗത നിയന്ത്രണം
കോഴിപ്പാലം- കാരയ്ക്കാട് പാതയില്‍ ബിഎം ആന്റ് ബിസി പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ കോഴിപ്പാലം മുതല്‍ കുറിച്ചിമുട്ടം ജംഗ്ഷന്‍ വരെയുളള ഭാഗത്ത് ജനുവരി ഒന്‍പത് മുതല്‍ 14 വരെ ഗതാഗതം ഭാഗീകമായി നിയന്ത്രിച്ചു. ഇതിനു പകരം പന്തളം-ആറന്മുള റോഡ് പ്രയോജനപ്പെടുത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസി. എക്സി. എഞ്ചിനീയര്‍ അറിയിച്ചു.
ക്വട്ടേഷന്‍
ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് കൊടുമുടി പട്ടികവര്‍ഗ സങ്കേതത്തില്‍ താമസിക്കുന്ന രണ്ട് പട്ടിക വര്‍ഗ യുവാക്കള്‍ക്ക് കാര്‍പന്റര്‍ വര്‍ക്ക് ചെയ്യുന്നതിന് ഐഎസ്ഐ മുദ്രയുളള അംഗീകൃത ബ്രാന്‍ഡുകളുടെ വുഡ്കട്ടര്‍, റൂട്ടര്‍ മെഷീന്‍ പാര ആന്റ് റ്റിപിആര്‍, ഡ്രില്‍, ഹാമര്‍ തുടങ്ങിയ 10 ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 10ന് പകല്‍ മൂന്നു വരെ. ഫോണ്‍ : 0473 5 227 703.
ക്വട്ടേഷന്‍
ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് കൊടുമുടി പട്ടികവര്‍ഗ സങ്കേതത്തില്‍ താമസിക്കുന്ന പട്ടികവര്‍ഗ യുവാവിന് അലുമിനിയം ഫാബ്രിക്കേഷന്‍ വര്‍ക്ക് ചെയ്യുന്നതിന് ഐഎസ്ഐ മുദ്രയുളള അംഗീകൃത ബ്രാന്‍ഡുകളുടെ മാര്‍ബിള്‍ കട്ടര്‍, ഡ്രില്‍ , റോട്ടറി ഹാമര്‍, മില്‍ട്ടര്‍ സോ തുടങ്ങിയ അഞ്ച് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 10ന് പകല്‍ മൂന്നു വരെ. ഫോണ്‍ : 0473 5 227 703.
ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി
റാന്നി, തിരുവല്ല നിയോജക മണ്ഡലങ്ങളില്‍ ജനുവരി ആറിന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ പരിശോധന നടത്തി. ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്‍ എടുക്കാതെ ഓമല്ലൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഹെല്‍ത്തി ജ്യൂസ് ബാര്‍ എന്ന സ്ഥാപനത്തിനും വൃത്തിഹീനമായ സാഹചര്യത്തില്‍ തിരുവല്ലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന രസം റെസ്റ്റോറന്റ് എന്ന സ്ഥാപനത്തിനും ക്ലോഷര്‍ നോട്ടീസ് നല്‍കി പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. നാല് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. ഒരു സ്ഥാപനത്തിന് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി.