കലാപ്രതിഭകളെ വരവേറ്റ് കോഴിക്കോട്
കൗമാര കലാപ്രതിഭകളെ കോഴിക്കോടൻ മണ്ണിലേക്ക് വരവേറ്റ് മന്ത്രിമാർ. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, പൊതുമരാമത്തു ടൂറിസം വകുപ്പ് മന്ത്രിയും കലോത്സവ കമ്മിറ്റി ചെയർമാനുമായ പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണമൊരുക്കിയത്. അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളായ തിരുവനന്തപുരം,കൊല്ലം, കോട്ടയം, ആലപ്പുഴ എന്നിവടങ്ങളിൽ നിന്നെത്തിയ ആദ്യ ബാച്ചിനെയാണ് മന്ത്രിമാരുടെ നേതൃത്വത്തിൽ സ്വീകരിച്ചത്.
ജനശതാബ്ദി എക്സ്പ്രസിൽ കോഴിക്കോട് റെയിവേ സ്റ്റേഷനിൽ ഉച്ചയോടെ എത്തിയ കലാപ്രതിഭകളെ പൂച്ചെണ്ടുകളും, ഹാരാർപ്പണവും നടത്തി സ്വീകരിക്കുന്നതിനോടൊപ്പം കോഴിക്കോടിന്റെ തനതായ മധുരം കോഴിക്കോടൻ ഹൽവയും വിദ്യാർത്ഥികൾക്ക് നൽകിയാണ് മന്ത്രിമാർ കലാപ്രതിഭകളെ കോഴിക്കോടൻ മണ്ണിലേക്ക് വരവേറ്റത്.
ചെണ്ട ഉൾപ്പെടെയുള്ള വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കലാപ്രതിഭകളെ സ്വീകരിച്ച് പ്രത്യേകം സജ്ജീകരിച്ച കലോത്സവ വണ്ടിയിൽ കയറ്റി യാത്രയാക്കിയാണ് മന്ത്രിമാർ മടങ്ങിയത്. കലോത്സവ സ്വീകരണ കമ്മിറ്റി ചെയർമാൻ ഇ.കെ വിജയൻ എംഎൽഎ ,കലോത്സവ ഗതാഗത കമ്മിറ്റി ചെയർമാൻ പി ടി എ റഹീം എം എൽ എ ,ജില്ലാ പഞ്ചായത്ത് അംഗം പി ഗവാസ് ,കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ പി നാസർ,പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സന്തോഷ് , കലോത്സവ സ്വീകരണ കമ്മിറ്റി കൺവീനർ ടി ഭാരതി എന്നിവർ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.
സംസ്ഥാന സ്കൂൾ കലോത്സവം; മീഡിയ റൂം ഉദ്ഘാടനം ചെയ്തു
അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ മീഡിയ റൂം ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
കലോത്സവത്തിൻ്റെ പ്രധാന വേദിയായ വിക്രം മൈതാനിയിലാണ് മീഡിയ റൂം പ്രവർത്തിക്കുന്നത്. മറ്റ് പത്ര-ദൃശ്യ-ശ്രവണ മാധ്യമങ്ങളുടെയും സ്റ്റാളുകൾ മീഡിയ റൂമിന് സമീപത്താണ് ഒരുക്കിയത്. ഇവിടെക്ക് വൈഫൈ സംവിധാനം ഉൾപ്പടെ ഏർപ്പെടുത്തും.
കലോത്സവം റിപ്പോർട്ട് ചെയ്യാനായി 1200 ലേറെ മാധ്യമ പ്രവർത്തകരുടെ സംഘമാണ് ഇത്തവണ കോഴിക്കോട്ടെക്ക് എത്തുന്നത്. ഇവർക്കെല്ലാം ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകളുടെ വിതരണവും ആരംഭിച്ചു.
ഉദ്ഘാടന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ,മീഡിയ കമ്മിറ്റി ചെയർമാൻ ഫിറോസ്ഖാൻ, കൺവീനർ എം റിയാസ്, ജോയിന്റ് ഡയറക്ടർ സുരേഷ്, ആർ ഡി ഡി അനിൽ, വൈസ് ചെയർമാൻ ടി സുജൻ, അനിൽ എം ജോർജ്, പി രാധാകൃഷ്ണൻ, അനിൽകുമാർ, ഷിബു, അഫ്സൽ, സനോജ്, മുജീബ് തുടങ്ങിയവരും മാധ്യമ പ്രവർത്തകരും പങ്കെടുത്തു.
സ്വർണ്ണക്കപ്പ് നഗരത്തിലെത്തി
അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടുന്ന ജില്ലയ്ക്കുള്ള സ്വർണ്ണക്കപ്പ് ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും ചേർന്ന് ഏറ്റുവാങ്ങി. ശേഷം ഘോഷയാത്രയായി കപ്പ് കോഴിക്കോട് നഗരത്തിലേക്ക്. ഫറോക്ക്ചുങ്കം, ഫറോക്ക് ബസ് സ്റ്റാന്റ്, ചെറുവണ്ണൂർ സ്രാമ്പ്യ, മോഡേൺ എന്നിവിടങ്ങളിൽ വിവിധ സ്കൂളുകൾ ചേർന്ന് ഘോഷയാത്രയ്ക്ക് വർണ്ണാഭമായ സ്വീകരണം നൽകി. തുടർന്ന് സ്വർണ്ണക്കപ്പുമായുള്ള ഘോഷയാത്ര കോഴിക്കോട് മുതലക്കുളം മൈതാനിയിൽ എത്തിച്ചേർന്നു.
എം എൽ എ മാരായ കെ. പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കെ എം സച്ചിൻ ദേവ്, മേയർ ഡോ. ബീന ഫിലിപ്പ്, രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, വാർഡ് കൗൺസിലർമാർ, ഡി ഡി ഇ മനോജ് കുമാർ, ട്രോഫി കമ്മിറ്റി കൺവീനർ പി.പി ഫിറോസ് തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാന സ്കൂൾ കലോത്സവം: ബുക്ക്‌ലെറ്റും കലോത്സവ ഗാനവും പ്രകാശനം ചെയ്തു
അറുപത്തിയൊന്നാമത് സ്കൂൾ കലോത്സവത്തിന്റെ ബുക്ക്ലെറ്റും കലോത്സവഗാനവും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു. ഒരുമയുടെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും മാനവികതയുടെയും സന്ദേശം വിളിച്ചോതുന്നതാവണം കലോത്സവം എന്ന് മന്ത്രി പറഞ്ഞു. എല്ലാറ്റിലും പുതുമകൾ തുന്നിച്ചേർക്കുന്നത് കോഴിക്കോടിന്റെ പാരമ്പര്യമാണെന്ന് സൂചിപ്പിച്ച മന്ത്രി ബുക്ക്ലെറ്റിന്റെ അണിയറ പ്രവർത്തകരെ അഭിനന്ദിച്ചു.
സ്കൂൾ കലോത്സവം: താമസസൗകര്യം തുറന്നു കൊടുത്തു
കേരള സ്കൂൾ കലോത്സവത്തിനായി വിവിധ ജില്ലകളിൽ നിന്നെത്തിയ മത്സരാർത്ഥികൾക്കുള്ള താമസസൗകര്യം തുറന്നു കൊടുത്തു. നടക്കാവ് ജി വി എച്ച് എസ് എസ് സ്കൂളിൽ നടന്ന ചടങ്ങ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കൗൺസിലറും അക്കമഡേഷൻ കമ്മിറ്റി ചെയർപേർസണുമായ നവ്യ ഹരിദാസ് അധ്യക്ഷയായി.
താമസസൗകര്യം ആവശ്യമായ എല്ലാ വിദ്യാർത്ഥികൾക്കും ജില്ലയിലെ ഏറ്റവും നല്ല സ്കൂളുകളാണ് ഒരുക്കിയിരിക്കുന്നത്. പെൺകുട്ടികൾക്കായി 9 സ്കൂളുകളും ആൺകുട്ടികൾക്കായി 11 സ്കൂളുകളുമാണുള്ളത്. പതിനായിരത്തോളം വിദ്യാർത്ഥികൾക്കുള്ള താമസ സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്ന് നവ്യ ഹരിദാസ് പറഞ്ഞു.
ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, അക്കോമഡേഷൻ കൺവീനർ ടി. അനൂപ് കുമാർ, സ്കൂൾ പ്രിൻസിപ്പൽ കെ. ബാബു എന്നിവർ സംസാരിച്ചു.
“ലഹരിയല്ല ലഹരി, കലയാണ് ലഹരി” ഫ്ലാഷ് മോബ് സംഘടിപ്പിച്ചു
ലഹരിയല്ല ലഹരി, കലയാണ് ലഹരി” എന്ന പ്രമേയവുമായി വെൽഫയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ കലോത്സവ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. (ജനുവരി 3) മുതൽ ഏഴ് വരെ കോഴിക്കോട് നടക്കുന്ന അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന്റ ഭാഗമായാണ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. പ്രശസ്ത സിനി ആർട്ടിസ്റ്റ് വിനോദ് കോവൂർ ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ ഭാഗമായി മധുരവും വിതരണം ചെയ്തു. കോഴിക്കോടൻ ഹൽവ നൽകിയാണ് മിഠായി തെരുവിൽ വെൽഫെയർ കമ്മിറ്റി പൊതു ജനങ്ങളെ വരവേറ്റത്. അഞ്ച് ക്വിന്റൽ ഹൽവയാണ് കേരള ഉർദു സെന്ററിൽ വിതരണത്തിന് തയ്യാറാക്കിയത്.
മധുരത്തോടെ തുടക്കം കലോത്സവ ഭക്ഷണശാല ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു
കേരള സ്കൂൾ കലോത്സവത്തിന്റെ ഭക്ഷണശാലയുടെ ഔദ്യോഗിക ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയും കലോത്സവ കമ്മിറ്റി ചെയർമാനുമായ പി എ മുഹമ്മദ് റിയാസ് എന്നിവർ പായസം കുടിച്ചുകൊണ്ട് നിർവഹിച്ചു. പാൽപായസ മധുരം വിളമ്പിക്കൊണ്ടാണ് കലോത്സവ ഭക്ഷണശാലയുടെ ആദ്യ വിഭവം വിതരണം ചെയ്തത്.
കലോത്സവ ഊട്ടുപുരയിൽ മാറ്റമില്ലാതെ തുടരുന്ന പഴയിടം രുചികൾ തന്നെയാണ് ഇത്തവണയും. പ്രശസ്ത പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഊട്ടുപുരയിൽ ഭക്ഷണം ഒരുങ്ങുന്നത്. അദ്ദേഹത്തിന്റ സാന്നിധ്യത്തിലായിരുന്നു മന്ത്രിമാർക്കും മറ്റുള്ളവർക്കും മധുരം നൽകിയത്. ഇത്തവണ എഴുപത് പേരടങ്ങുന്ന സംഘവുമായാണ് പഴയിടം കോഴിക്കോട് എത്തിയിരിക്കുന്നത്.
കലോത്സവത്തിന്റെ ഭാഗമായുള്ള ചക്കരപ്പന്തൽ എന്ന ഭക്ഷണ ശാല മലബാർ ക്രിസ്റ്റ്യൻ കോളേജ് ഗ്രൗണ്ടിലാണ് ഒരുക്കിയിരിക്കുന്നത്. ഒരേ സമയം രണ്ടായിരം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന ഭക്ഷണ ശാലയിൽ ഭക്ഷണം വിളമ്പുന്നതിന് 3 ഷിഫ്റ്റുകളിലായി ആയിരത്തി ഇരുന്നൂറ് അധ്യാപകരുടെ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്.
മധുരത്തെരുവ്, പാലൈസ് , തണ്ണീർ പന്തൽ , കല്ലുമ്മക്കായ്,സുലൈമാനി തുടങ്ങി കോഴിക്കോടൻ പേരുകൾ നൽകിയ പത്തോളം ഭക്ഷണ കൗണ്ടറുകളാണ് ഭക്ഷണ വിതരണത്തിന്റെ സുഗമമായ നടത്തിപ്പിനായി ഒരുക്കിയിട്ടുള്ളത്. ദിവസേന നാല് നേരത്തെ ഭക്ഷണമാണ് ഇവിടെ വിളമ്പുന്നത്. രാവിലെ ഏഴു മണിക്ക് ആരംഭിക്കുന്ന ഭക്ഷണ വിതരണം രാത്രി പത്തുമണിയോളം നീളും.
ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ കോർപറേഷൻ വാർഡ് കൗൺസിലർ വരുൺ ഭാസ്കർ, ഭക്ഷണ കമ്മിറ്റി കൺവീനർ വി.പി രാജീവൻ ഭക്ഷണ കമ്മിറ്റി വൈസ് ചെയർമാൻ ഇ പ്രേംകുമാർ മറ്റ് അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു
ചടങ്ങിൽ കെ.കെ. രമ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഉർദു സ്പെഷ്യൽ ഓഫീസർ കെ.പി സുനിൽ കുമാർ, എ.രാജീവൻ, എം ഹുസൈൻ, സി എം ലത്തീഫ്, അസീസ് ടി, ടി.അബ്ദുൾ റഷീദ്, സലാം മലയമ്മ, സത്താർ അരയങ്കോട്, അബൂബക്കർ മായനാട്, റഷീദ് പാണ്ടിക്കോട്, മുജീബ് കൈപ്പാക്കിൽ, ഷഹ്സാദ്, കോയ മലയമ്മ എന്നിവർ സംസാരിച്ചു. വെൽഫയർ കമ്മിറ്റി കൺവീനർ കെ.പി സുരേഷ് സ്വാഗതവും റഫീഖ് മായനാട് നന്ദിയും പറഞ്ഞു.
‘ഒറ്റനോട്ടം’ എന്ന ബുക്ക്ലെറ്റിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിനായി കോഴിക്കോടെത്തുന്ന വിദ്യാർത്ഥികൾക്കാവശ്യമായ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
വേദിയിൽ ഫറോക്ക് ഹയർ സെക്കന്ററി സ്കൂളിന്റെ സ്നേഹോപഹാരം മന്ത്രിക്ക് സമ്മാനിച്ചു. സ്കൂളിലെ മലയാളം അധ്യാപിക ഇ ഉമ്മു കുൽസുവാണ് തീം സോങ്ങിന്റെ വരികൾ രചിച്ചത്.
കെ എം സച്ചിൻ ദേവ് എം എൽ എ അധ്യക്ഷത വഹിച്ചു. ഫറോക്ക് ഹയർ സെക്കന്ററി സ്കൂൾ മാനേജർ കുഞ്ഞലവി, മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് അഡ്വ വി എം മൊയ്തീൻ, പ്രിൻസിപ്പൽ കെ ഹാഷിം, ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്ബാൽ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ പി എം മുഹമ്മദലി, ജോയിന്റ് കൺവീനർ പി കെ എം ഹിബ്ബത്തുള്ള, ബുക്ലെറ്റ് എഡിറ്റർ എൻ പി എ കരീം, എൻ പി അബ്ദുൽ അസീസ്, ഡെപ്യൂട്ടി എച്ച് എം എം എ ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു.