Trending Now

ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു

 

ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരുടെ ഹൃദയത്തിലിടം നേടിയ ഇതിഹാസ താരം പെലെ (82) അന്തരിച്ചു. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് അന്ത്യം

 

മൂന്നു ലോകകപ്പുകൾ നേടിയ ടീമിൽ അംഗമായ ഒരേയൊരാളാണ് അദ്ദേഹം. 1958, 1962, 1970 ലോകകപ്പുകൾ നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്നു. എഡ്‍സൺ ആരാന്‍റസ് ഡൊ നസിമെന്‍റോ എന്നായിരുന്നു യഥാർത്ഥ പേര്. തോമസ് എഡിസണിന്‍റെ പേര് മാതാപിതാക്കൾ അദ്ദേഹത്തിന് നൽകുകയിരുന്നു. പിന്നീട് വാസ്കോ ഗോൾകീപ്പർ ബിലേയിൽ നിന്നാണ് പെലെ എന്ന വിളിപ്പേര് വന്നത്. ലോകം കണ്ട മികച്ച ഫുട്ബോളർമാരിൽ അഗ്രഗണ്യനാണ് പെലെ.

പതിനഞ്ചാം വയസിൽ പ്രെഫഷണൽ ക്ലബായ സാന്റോസിനുവേണ്ടി പന്ത് തട്ടിയായിരുന്നു തുടക്കം. മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്നതിനിടയിൽ പതിനാറാം വയസിലാണ് പെലെ ബ്രസീൽ ഫുട്ബോൾ ടീമിലേക്കെത്തിയത്. ആദ്യം മത്സരിച്ചത് പരമ്പരാഗത വൈരികളായ അർജന്റീനയ്ക്കെതിരെയും. അന്ന് അർജന്റീനയോട് ബ്രസീൽ 1-2ന് തോറ്റെങ്കിലും ബ്രസീലിന്റെ ഏകഗോൾ നേടി പെലെ തന്റെ അരങ്ങേറ്റം കൊഴുപ്പിച്ചു. 58 ൽ തന്റെ പതിനേഴാംവയസിൽ സ്വീഡനെതിരായ ലോകകപ്പ് ഫൈനലിലൂടെ അദ്ദേഹം ഫുട്ബോൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റുകയായിരുന്നു.

തോമസ് എഡിസൺന്‍റെ പേരാണ് മകന് ഫുട്ബോൾ കളിക്കാരാനായ പിതാവ് ഡോണ്ടിഞ്ഞോ നസിമെന്‍റെ നൽകിയത്. അതു പെലെ ആയി മാറിയത് ഒരു നാവു പിഴയിൽ നിന്നാണ്. വാസ്കോ ക്ലബിലെ ഗോളി ബിലെയുടെ പേര് എഡ്സൺ പറയുമ്പോഴെല്ലാം പെലെ എന്നാകും. കൂട്ടുകാർ അങ്ങനെ ഇരട്ടപ്പേരായി വിളിച്ചു തുടങ്ങിയതാണ്. കാൽപ്പന്തിനൊപ്പം വീണുകിട്ടിയ ആ വിളിപ്പേരും നെഞ്ചിലേറ്റി എഡ്സൺ പെലേയായി. പതിനഞ്ചാം വയസിൽ സാന്‍റോസിൽ. പിന്നെ അതുവരെ കാണാത്ത വേഗവും കുതിപ്പും ലോകം കാണുകയായിരുന്നു
കായിക ലോകത്തിന്‍റെ തന്നെ എക്കാലത്തേയും ഇതിഹാസതാരമായിരുന്നു പെലെ. മൂന്നു ലോകകപ്പുകൾ നേടിയ ഒരേയൊരു താരം. ഗോളെണ്ണത്തിലും കേളീമികവിലും പെലെയെ മറികടക്കുന്ന ആരും മുൻപോ ശേഷമോ ഉണ്ടായിട്ടില്ല.

error: Content is protected !!