Trending Now

41 വിളക്ക് :കല്ലേലി കാവില്‍ 41 തൃപ്പടി പൂജയും ആറ്റു വിളക്കും സമര്‍പ്പിച്ചു

konnivartha.com : നാല്പത്തി ഒന്ന് വിളക്കിനോടു അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ 41 വിളക്കും 41 തൃപ്പടി പൂജയും ആറ്റു വിളക്കും സമര്‍പ്പിച്ചു . ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ സംസ്കൃതിയെ ഉണര്‍ത്തി ഊരാളി വിളിച്ചു ചൊല്ലി നാട് ഉണര്‍ത്തി .

പൂര്‍ണ്ണമായ പ്രകൃതി സംരക്ഷണ പൂജകള്‍ ഒരുക്കി മലക്കൊടി പൂജിച്ചു . ഇനി മലയാള മാസം ഒന്നാം തീയതി മാത്രമേ മലക്കൊടി ദര്‍ശനം ഉള്ളൂ . പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പില്‍ തൊട്ട് എണ്ണായിരം ഉരഗ വര്‍ഗ്ഗത്തിനും ഊട്ടും പൂജയും നല്‍കി . കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ പൂജകള്‍ക്ക് നേതൃത്വം നല്‍കി

error: Content is protected !!