ലഹരി വിരുദ്ധ സന്ദേശം നൽകി റാന്നി ബി ആർ സി യുടെ ചങ്ങാതിക്കൂട്ടം സഹവാസ ക്യാമ്പ് സമാപിച്ചു

konnivartha.com :  സമഗ്ര ശിക്ഷ കേരള റാന്നി ബി ആർ സിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി നടന്നുവന്ന സഹവാസ ക്യാമ്പ് സമാപിച്ചു.

സമാപന സമ്മേളനം റാന്നി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വക്കേറ്റ് ജേക്കബ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുജ എം. എസ് അധ്യക്ഷത വഹിച്ചു.

 

സ്പെഷ്യൽ എഡ്യൂക്കേറ്റർ സീമ എസ് പിള്ള ക്യാമ്പ് അവലോകനം നടത്തി. ക്യാമ്പ് ഡയറക്ടർ ബീനാമ്മ കോശി, റെജീന ബീഗം,ബിപിസി ഷാജി എ സലാം,പൊന്നി വിനോദ് രാജശ്രീ എസ് എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് തിയേറ്റർ അനുഭവം നൽകാനായി നടത്തിയ നാടക ശില്പശാല, ഹാപ്പി ഡ്രിങ്ക്സ്,സൊറ വരമ്പ്, ക്യാമ്പ് ഫയർ, പേപ്പർ ക്രാഫ്റ്റ്,ഓലക്കളിപ്പാട്ട നിർമ്മാണം,ബോട്ടിൽ ആർട്ട് എന്നീ പ്രവർത്തനങ്ങൾ നടന്നു

 

.ലഹരി വിരുദ്ധ ഫ്ലാഷ് മോബുകൾ ഏറെ ശ്രദ്ധേയമായി. കുട്ടികൾ സ്പെഷ്യൽ എജുക്കേഷൻ മാരുടെ സഹായത്തോടെ പ്രോപ്പർട്ടികൾ തയ്യാറാക്കി ലഹരി വിരുദ്ധ  ഫ്ലാഷ് മോബുകൾ നടത്തി. ലഹരി നമുക്ക് വേണ്ട വേണ്ട എന്ന മുദ്രാവാക്യം മുഴക്കിയപ്പോൾ സദസ്സിൽ ഉണ്ടായിരുന്ന രക്ഷിതാക്കളും ജനപ്രതിനിധികളും ഏറ്റുചൊല്ലി.

 

ബിപിസി ഷാജി എ സലാം,ക്യാമ്പ് ഡയറക്ടർ ബീനാമ്മ കോശി എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, സ്പെഷ്യലിസ്റ്റ് അധ്യാപകർ,സി ആർ സി കോഡിനേറ്റർമാർ, ഓഫീസ് സ്റ്റാഫ് എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.എല്ലാ കുട്ടികൾക്കും ക്യാമ്പ് അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോയും ഓരോ കുട്ടിയുടെയും ക്യാമ്പിലെ വിശേഷം മുഹൂർത്തങ്ങളും ചേർത്ത് ന്യൂ ഇയർ കലണ്ടറും ക്രിസ്മസ് ന്യൂ ഇയർ ആശംസ കാർഡുകളും നൽകി. ക്രിസ്മസ് കേക്കും കഴിച്ച് കൂട്ടപ്പാട്ടും പാടിയാണ് ക്യാമ്പ് അംഗങ്ങളും രക്ഷിതാക്കളും  ബി ആർ സി യിൽ നിന്ന് യാത്രയായത്.

error: Content is protected !!