Trending Now

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 23/12/2022 )

ബുക്ക് ചെയ്ത ടിക്കറ്റുകൾ താഴ്ന്ന ക്‌ളാസ്സുകളിലേക്ക് മാറ്റുന്നത് മൂലം ബുദ്ധിമുട്ട് നേരിടുന്ന വിമാന യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി DGCA വ്യവസ്ഥകൾ ഭേദഗതി ചെയ്യും
ന്യൂ ഡൽഹി: ഡിസംബർ 23, 2022
വിമാന സർവ്വീസുകളുടെ ദ്രുതഗതിയിലുള്ള വിപുലീകരണത്തിനും യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുന്നതിനും ഒപ്പം, ചിലപ്പോൾ വിമാന കമ്പനികൾ ടിക്കറ്റുകൾ തരംതാഴ്ത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ഫസ്റ്റ് ക്ലാസിലോ ബിസിനസ് ക്ലാസിലോ പ്രീമിയം ഇക്കോണമി ക്ലാസിലോ ടിക്കറ്റ് ബുക്ക് ചെയ്ത ഒരു യാത്രക്കാരൻ, ചെക്ക്-ഇൻ സമയത്ത്, ഉപയോഗയോഗ്യമല്ലാത്ത സീറ്റുകൾ, വിമാനങ്ങളുടെ മാറ്റം, സൗകര്യം പരിമിതമാണെങ്കിലും കൂടുതല്‍ ബുക്കിംഗ് നടത്തുക തുടങ്ങിയ വിവിധ കാരണങ്ങളാൽ താഴ്ന്ന ക്ലാസിലേക്ക് മാറ്റപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നു.
അത്തരം അസൗകര്യങ്ങൾ കണക്കിലെടുത്ത് വിമാന യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് DGCA സിവിൽ ഏവിയേഷൻ റിക്വയർമെന്റ് (CAR) സെക്ഷൻ-3, സീരീസ് എം പാർട്ട് IV ഭേദഗതി ചെയ്യാനുള്ള ഒരുക്കത്തിലാണ്. “ബോർഡിംഗ് നിരസിക്കുക, വിമാനങ്ങൾ റദ്ദാക്കുക, വിമാനങ്ങൾ താമസിക്കുക  എന്നിവയുണ്ടായാൽ യാത്രക്കാർക്ക് നൽകേണ്ട സൗകര്യങ്ങൾ” സംബന്ധിച്ച് ഭേദഗതിയിൽ നിർദ്ദേശമുണ്ടാകും.
ബുക്ക് ചെയ്‌ത ക്ലാസ്സിലുള്ള ടിക്കറ്റിൽ നിന്ന് തരംതാഴ്ത്തപ്പെട്ട യാത്രക്കാരന്, വിമാനക്കമ്പനിയിൽ നിന്ന് റീഫണ്ടായി നികുതി ഉൾപ്പെടെയുള്ള ടിക്കറ്റിന്റെ മുഴുവൻ തുകയും നൽകാനും ലഭ്യമായ അടുത്ത ക്ലാസിൽ സൗജന്യമായി കൊണ്ടുപോകാനും ഭേദഗതി നിർദ്ദേശിക്കുന്നു. ഈ നിർദ്ദേശം അന്തിമതീരുമാമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട പങ്കാളികളുമായി കൂടിയാലോചന നടത്തും
CAR-ൽ വ്യക്തമാക്കിയിട്ടുള്ള നിലവിലുള്ള വ്യവസ്ഥകൾ ഇനിപ്പറയുന്ന പ്രകാരം നഷ്ടപരിഹാരം അനുവദിക്കുന്നു:
I) യാത്രാവസാരം നിരസിച്ചാൽ:
1. സാഹചര്യം:
ഒരു വിമാനത്തിൽ  സൗകര്യം പരിമിതമാണെങ്കിലും കൂടുതല്‍  ബുക്കിംഗ് വിമാനക്കമ്പനി നടത്തിയിട്ടുണ്ടെങ്കിൽ
നഷ്ടപരിഹാരം:
ആനുകൂല്യങ്ങൾ നൽകി യാത്രക്കാരോട് സന്നദ്ധത ആവശ്യപ്പെടുക
2. സാഹചര്യം:
സ്ഥിരീകരിച്ച ടിക്കറ്റുള്ള ഒരു യാത്രക്കാരന് വിമാക്കമ്പനി യാത്രാവസരം നിഷേധിക്കുകയാണെങ്കിൽ
നഷ്ടപരിഹാരം:
1 മണിക്കൂറിനുള്ളിൽ വിമാക്കമ്പനി ഇതര വിമാനം ക്രമീകരിക്കുകയാണെങ്കിൽ നഷ്ടപരിഹാരം ലഭിക്കില്ല
3. സാഹചര്യം:
സ്ഥിരീകരിച്ച ടിക്കറ്റുള്ള  ഒരു യാത്രക്കാരന് വിമാക്കമ്പനി  യാത്രാവസരം നിഷേധിക്കുകയാണെങ്കിൽ
നഷ്ടപരിഹാരം:
ഇതര വിമാനം 24 മണിക്കൂറിനുള്ളിൽ ആണെങ്കിൽ നഷ്ടപരിഹാരം: ഒരു ദിശയിലേക്കുള്ള നിരക്കിന്റെ 200% + ഇന്ധന നിരക്ക് (പരമാവധി 10,000/- രൂപ)
ഇതര വിമാനം 24 മണിക്കൂറിണ് ശേഷം  ആണെങ്കിൽ നഷ്ടപരിഹാരം: ഒരു ദിശയിലേക്കുള്ള നിരക്കിന്റെ 400% + ഇന്ധന നിരക്ക് (പരമാവധി 20,000/- രൂപ)
യാത്രക്കാരൻ ഇതര വിമാനം തിരഞ്ഞെടുക്കുന്നില്ലെങ്കിൽ: മുഴുവൻ ടിക്കറ്റ് നിരക്ക്, കൂടാതെ ഒരു ദിശയിലേക്കുള്ള നിരക്കിന്റെ 400% + ഇന്ധന നിരക്ക് (പരമാവധി  20,000/- രൂപ)
II. വിമാനം റദ്ദാക്കൽ*
1. സാഹചര്യം:
വിമാനം റദ്ദാക്കപ്പെടുമെന്ന് വിമാനക്കമ്പനി പ്രതീക്ഷിക്കുന്നുവെങ്കിൽ
നഷ്ടപരിഹാരം:
കുറഞ്ഞത് രണ്ടാഴ്ച മുമ്പെങ്കിലും ഇതര വിമാനം ക്രമീകരിക്കാനും അറിയിക്കാനും വിമാനക്കമ്പനി തയ്യാറാകണം
2. സാഹചര്യം:
ബുക്ക് ചെയ്‌ത വിമാനം 24 മണിക്കൂർ മുതൽ രണ്ടാഴ്‌ചയ്‌യ്ക്ക് മുമ്പ് വിമാനക്കമ്പനി റദ്ദാക്കുകയാണെങ്കിൽ
നഷ്ടപരിഹാരം:
യാത്ര പുറപ്പെടേണ്ട സമയത്തിന് ശേഷം 2 മണിക്കൂർ വരെയുള്ള സമയത്തിനിടയിൽ ഇതര വിമാനം ക്രമീകരിക്കുക അല്ലെങ്കിൽ ടിക്കറ്റ് നിരക്ക് തിരികെ നൽകുക.
3. സാഹചര്യം:
ബുക്ക് ചെയ്‌ത വിമാനം 24 മണിക്കൂറിനുള്ളിൽ വിമാനക്കമ്പനി റദ്ദാക്കിയാൽ
നഷ്ടപരിഹാരം:
വിമാന ടിക്കറ്റ് തുകയും നഷ്ടപരിഹാരവും വിമാനക്കമ്പനി നല്കണം :
A. ബ്ലോക്ക് ടൈം < 1 മണിക്കൂർ: ഒരു ദിശയിലേക്കുള്ള നിരക്ക് + ഇന്ധന നിരക്ക് (പരമാവധി 5,000/- രൂപ)
B. 1 മണിക്കൂർ <ബ്ലോക്ക് ടൈം <2 മണിക്കൂർ: ഒരു ദിശയിലേക്കുള്ള  നിരക്ക് + ഇന്ധന നിരക്ക് (പരമാവധി 7,500/- രൂപ)
C. ബ്ലോക്ക് ടൈം > 2 മണിക്കൂർ: ഒരു ദിശയിലേക്കുള്ള നിരക്ക് + ഇന്ധന നിരക്ക് (പരമാവധി 10,000/- രൂപ)
*മുന്‍കൂട്ടിക്കാണാൻ പറ്റാത്ത സാഹചര്യങ്ങളിൽ ബാധകമല്ല.
സിക്കിമിൽ വാഹനാപകടത്തിൽ സൈനികരുടെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
ന്യൂഡൽഹി ഡിസംബര്‍ 23, 2022
സിക്കിമിലുണ്ടായ വാഹനാപകടത്തിൽ സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. റോഡപകടത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ശ്രീ മോദി ആശംസിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:
“സിക്കിമിലെ ഒരു റോഡ് അപകടത്തിൽ നമ്മുടെ ധീരരായ സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതിൽ വേദനയുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ: പ്രധാനമന്ത്രി നരേന്ദ്രമോദി.
ശ്രീ സ്വാമിനാരായണ ഗുരുകുൽ രാജ്‌കോട്ട് സൻസ്ഥാന്റെ 75-ാമത് അമൃത് മഹോത്സവത്തെ പ്രധാനമന്ത്രി നാളെ അഭിസംബോധന ചെയ്യും
ന്യൂഡൽഹി ഡിസംബര്‍ 23, 2022
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഡിസംബർ 24 ന് രാവിലെ 11 മണിക്ക് ശ്രീ സ്വാമിനാരായണ ഗുരുകുലം രാജ്‌കോട്ട് സൻസ്ഥാന്റെ 75-ാമത് അമൃത് മഹോത്സവത്തെ  വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യും.
1948-ൽ ഗുരുദേവ് ശാസ്ത്രിജി മഹാരാജ് ശ്രീ ധർമ്മജീവൻദാസ്ജി സ്വാമിയാണ് ശ്രീ സ്വാമിനാരായൺ ഗുരുകുൽ രാജ്‌കോട്ട് സൻസ്ഥാൻ രാജ്‌കോട്ടിൽ സ്ഥാപിച്ചത്. 25,000-ലധികം വിദ്യാർത്ഥികൾക്ക് സ്കൂൾ, ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന വിപുലീകരിച്ച  സൻസ്ഥാന് നിലവിൽ ലോകമെമ്പാടും 40-ലധികം ശാഖകൾ ഉണ്ട്.
മുതിർന്ന തെലുങ്ക് നടൻ ശ്രീ കൈകാല സത്യനാരായണയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
ന്യൂഡൽഹി ഡിസംബര്‍ 23, 2022
മുതിർന്ന തെലുങ്ക് നടൻ ശ്രീ കൈകാല സത്യനാരായണയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“പ്രശസ്ത ചലച്ചിത്രകാരൻ ശ്രീ കൈകാല സത്യനാരായണ ഗാരുവിന്റെ വേർപാടിൽ വേദനിക്കുന്നു. ശ്രദ്ധേയമായ അഭിനയ വൈദഗ്ധ്യം കൊണ്ടും വ്യത്യസ്തമായ വേഷങ്ങൾ കൊണ്ടും അദ്ദേഹം തലമുറകളിലുടനീളം ജനപ്രിയനായിരുന്നു. എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടും ഒപ്പമാണ് . ഓം ശാന്തി.”
********
വിവര സാങ്കേതിക ചട്ടങ്ങളിലെ ഭേദഗതിയുടെ ലക്ഷ്യം
ന്യൂ ഡൽഹി: ഡിസംബർ 23, 2022
ആധുനിക ഡിജിറ്റൽ പൗരന്മാർക്ക് സുതാര്യവും സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ ഇന്റർനെറ്റ് ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.
ഇന്ത്യയിലെ ഡിജിറ്റൽ ആവാസവ്യവസ്ഥയും ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണവും വികസിക്കുന്നതിനനുസരിച്ച്, അഭിമുഖീകരിക്കുന്ന വെല്ലുവിളികളും പ്രശ്‌നങ്ങളും വർദ്ധിക്കുന്നു. അതുപോലെ പ്രബലവും വിശാലവുമായ സാങ്കേതിക മേഖലയെ സംബന്ധിക്കുന്ന  മുൻ ചട്ടങ്ങളിൽ നിലനിൽക്കുന്ന ബലഹീനതകളും വിടവുകളും ഏറിവരികയാണ്. അതിനാൽ, 2000-ലെ വിവര സാങ്കേതിക നിയമം നൽകുന്ന അധികാരങ്ങൾ വിനിയോഗിച്ച് കേന്ദ്ര സർക്കാർ, ഇൻഫൊർമേഷൻ ടെക്നോളജി  (ഇന്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്) ഭേദഗതി ചട്ടങ്ങൾ, 2022 വിജ്ഞാപനം ചെയ്‌തു.
ഏത് തരത്തിലുള്ള വിവരങ്ങളാണ് ഹോസ്റ്റ് ചെയ്യുക, പ്രദർശിപ്പിക്കുക, അപ്‌ലോഡ് ചെയ്യുക, പ്രസിദ്ധീകരിക്കുക, കൈമാറ്റം ചെയ്യുക, സംഭരിക്കുക, പങ്കിടുക എന്നതിനെ സംബന്ധിച്ച് ഈ ചട്ടങ്ങൾ ഇടനിലക്കാരെ ബാധ്യതപ്പെടുത്തുന്നു. കോടതി ഉത്തരവിലൂടെയുള്ളതോ, ഗവൺമെന്റിന്റെയോ, അംഗീകൃത ഏജൻസിയുടെയോ നോട്ടീസ് മുഖേനയോ പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമം ലംഘിക്കുന്നതോ ആയ ഉള്ളടക്കം ഇടനിലക്കാർ നീക്കം ചെയ്യേണ്ടതുണ്ട്.
കൂടാതെ, ഉപയോക്തൃ പരാതികളിൽ ഇടനിലക്കാരുടെ ഗ്രീവൻസ് ഓഫീസർമാർ കാണിക്കുന്ന നിഷ്‌ക്രിയത്വത്തിനോ തീരുമാനങ്ങൾക്കോ എതിരെ അപ്പീൽ നൽകാൻ ഉപയോക്താക്കളെ അനുവദിക്കുന്നതിന് ഗ്രീവൻസ് അപ്പലേറ്റ് സമിതികൾ സ്ഥാപിക്കുന്നതിനും ഭേദഗതി ചെയ്ത ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു. പ്രസ്തുത നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ, ഇടനിലക്കാർ, വിവര സാങ്കേതിക നിയമത്തിലെ വകുപ്പ് 79 പ്രകാരമുള്ള ഇളവ് നഷ്‌ടപ്പെടുത്തുകയും നിയമത്തിൽ പറയുന്നത് പോലെയുള്ള അനന്തര നടപടിക്ക് ബാധ്യസ്ഥരാകുകയും ചെയ്യും.
ഇന്ന് രാജ്യസഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ ഇലക്‌ട്രോണിക്‌സ്, വിവരസാങ്കേതിക സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്.
******

2022 ഡിസംബർ 19 വരെ ഫെയിം ഇന്ത്യ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കീഴിൽ 7,66,478 ഇലക്ട്രിക് വാഹനങ്ങൾക്ക് പിന്തുണ നൽകി

ന്യൂ ഡൽഹി: ഡിസംബർ 23, 2022

ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് (ഫെയിം ഇന്ത്യ) പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കീഴിൽ 7,66,478 ഇലക്ട്രിക് വാഹനങ്ങൾക്ക് 2022 ഡിസംബർ 19 വരെ ‘ഡിമാൻഡ് ഇൻസെന്റീവ്’ തുകയായി ഏകദേശം 3,311 കോടി രൂപയുടെ പിന്തുണ നൽകി.

കൂടാതെ, 65 നഗരങ്ങൾ/എസ്ടിയു/സിടിയു/സംസ്ഥാന ഗവൺമെൻറ്റുകൾ എന്നിവയ്ക്ക് ഘനവ്യവസായ മന്ത്രാലയം 6315 ഇ-ബസുകൾ അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ കീഴിലുള്ള 26 സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ, നഗരങ്ങൾ തമ്മിലും നഗരങ്ങളുടെ ഉള്ളിലും പ്രവർത്തിക്കാനാണ് ബസുകൾ അനുവദിച്ചിരിക്കുന്നത്.

ഫെയിം ഇന്ത്യ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 25 സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളുടെ 68 നഗരങ്ങളിലായി 2877 ചാർജിംഗ് സ്റ്റേഷനുകൾക്കും മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.

ഫെയിം ഇന്ത്യ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിനുള്ള ബജറ്റ് വിഹിതത്തിന്റെയും വിനിയോഗത്തിന്റെയും വിശദാംശങ്ങൾ ഇനിപ്പറയുന്നതാണ്:

 

Sl. No. Financial Year Budget Allocation Fund Utilization as on 30.11.2022
1 2019-2020 Rs. 500.00 Crore Rs. 500.00 Crore
2 2020-2021 Rs. 318.36 Crore Rs. 318.36 Crore
3 2021-2022 Rs. 800.00 Crore Rs. 800.00 Crore
4 2022-2023 Rs. 2903.08 Crore Rs. 1128.45 Crore

 

കേന്ദ്ര ഘനവ്യവസായ സഹമന്ത്രി ശ്രീ കൃഷൻ പാൽ ഗുർജർ ഇന്ന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരം അറിയിച്ചത്.
****

2030 ഓടെ 100 ബില്യൺ യുഎസ് ഡോളർ ടെക്‌സ്‌റ്റൈൽ ഉൽപന്നങ്ങളുടെ കയറ്റുമതി കൈവരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്

ന്യൂ ഡൽഹി: ഡിസംബർ 23, 2022

വലിയ ആഗോള വിപണി കണക്കിലെടുത്ത് ഇന്ത്യൻ തുണിത്തരങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകൾ ഗവണ്മെന്റ് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഇന്ന് രാജ്യസഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര ടെക്സ്റ്റൈൽസ് സഹമന്ത്രി ശ്രീമതി ദർശന ജർദോഷ് അറിയിച്ചു.

2017 മുതൽ ഇന്നുവരെയുള്ള വർഷാടിസ്ഥാനത്തിലുള്ള ടെക്സ്റ്റൈൽ കയറ്റുമതിയുടെ വിശദാംശങ്ങൾ ഇനിപ്പറയുന്നവയാണ്:                                                                                 

(യുഎസ് ഡോളർ ബില്യൺ)

2017-18 2018-19 2019-20 2020-21 2021-22 2022-23

(ഏപ്രിൽ-ഒക്ടോബർ 22)

കരകൗശല വസ്തുക്കൾ ഉൾപ്പെടെയുള്ള തുണിത്തരങ്ങൾ/വസ്ത്രങ്ങളുടെ കയറ്റുമതി  37.55  38.40  35.18  31.59  44.44 21.15

ഉറവിടം: DGCIS താൽക്കാലിക ഡാറ്റകണക്കുകൾ റൗണ്ട് ഓഫ് ചെയ്തിട്ടുണ്ട്

 

2030ഓടെ ടെക്സ്റ്റൈൽ ഉൽപന്നങ്ങൾക്കായി 100 ബില്യൺ യുഎസ് ഡോളർ കയറ്റുമതിയാണ് ഗവണ്മെന്റ് ലക്ഷ്യമിടുന്നത്.

 

***
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ രാജ്യത്തെമ്പാടുമുള്ള കർഷകർക്ക് കർഷക ദിനത്തിൽ ആശംസകൾ നേർന്നു

ന്യൂ ഡൽഹി: ഡിസംബർ 23, 2022

 

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ രാജ്യത്തെമ്പാടുമുള്ള കർഷകർക്ക് കർഷക ദിനത്തിൽ ആശംസകൾ നേർന്നു.
മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗ് ജി തന്റെ ജീവിതത്തിലുടനീളം കർഷകരുടെ താൽപ്പര്യങ്ങൾക്കായി പോരാടിയെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. “സമ്പന്ന കർഷകരും ശക്തമായ കാർഷിക സമ്പ്രദായവുമാണ് ശോഭന ഇന്ത്യയുടെ അടിത്തറയെന്ന് അദ്ദേഹം വിശ്വസിച്ചു. ചൗധരി സാഹിബിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തെ സ്മരിച്ചുകൊണ്ട്, ഞാൻ അദ്ദേഹത്തെ വണങ്ങുകയും കർഷക ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേരുകയും ചെയ്യുന്നു”.
****
പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
ന്യൂ ഡൽഹി: ഡിസംബർ 23, 2022
2022 ഡിസംബർ 7 ബുധനാഴ്ച ആരംഭിച്ച പാർലമെന്റിന്റെ ശീതകാല സമ്മേളനം 2022 ഡിസംബർ 23 വെള്ളിയാഴ്ച്ച അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. 2022ലെ ശീതകാല സമ്മേളനം 17 ദിവസങ്ങളിലായി 13 സിറ്റിങ്ങുകൾ നടത്തിയെന്ന്, കേന്ദ്ര പാർലമെന്ററി കാര്യ, കൽക്കരി, ഖനി മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി പറഞ്ഞു.
2022 ഡിസംബർ 7 മുതൽ 2022 ഡിസംബർ 29 വരെ 17 സിറ്റിംഗുകൾ നടത്താൻ ആദ്യം നിശ്ചയിച്ചിരുന്ന സമ്മേളനം അവശ്യ ഗവൺമെന്റ് നടപടികൾ പൂർത്തീകരിച്ചതിനാലും ഇരുസഭകളുടെയും ബിസിനസ് അഡ്വൈസറി കമ്മിറ്റി ശുപാർശകളുടെയും അടിസ്ഥാനത്തിലാണ് വെട്ടിച്ചുരുക്കിയതെന്നും പാർലമെന്റ് വളപ്പിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. ക്രിസ്മസ്/വർഷാന്ത്യ ആഘോഷങ്ങൾക്കായുള്ള പാർലമെന്റ് അംഗങ്ങളുടെ കക്ഷിഭേദമന്യേയുള്ള ആവശ്യങ്ങൾകൂടി കണക്കിലെടുത്തുകൊണ്ടാണ് ഇരു സഭകളുടെയും ബിഎസികൾ ശുപാർശ നൽകിയത്.
കേന്ദ്ര പാർലമെന്ററി കാര്യ, സാംസ്‌കാരിക സഹമന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ, കേന്ദ്ര പാർലമെന്ററി കാര്യ, വിദേശകാര്യ സഹമന്ത്രി ശ്രീ വി. മുരളീധരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
സമ്മേളനത്തിൽ 9 ബില്ലുകൾ ലോക്‌സഭയിൽ അവതരിപ്പിച്ചതായും ശ്രീ ജോഷി പറഞ്ഞു. 7 ബില്ലുകൾ ലോക്‌സഭയും 9 ബില്ലുകൾ രാജ്യസഭയും പാസാക്കി. സമ്മേളനത്തിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ മൊത്തം ബില്ലുകളുടെ എണ്ണം 9 ആണ്.
“രാജ്യത്തെ മയക്കുമരുന്ന് ദുരുപയോഗത്തിന്റെ പ്രശ്നവും അതിനായി ഗവൺമെന്റ് സ്വീകരിച്ച നടപടികളും”,  “ഇന്ത്യയിൽ കായിക രംഗം പ്രോത്സാഹിപ്പിക്കേണ്ടത്തിന്റെ ആവശ്യകതയും ഗവൺമെന്റ് സ്വീകരിച്ച നടപടികളും” എന്നീ രണ്ട് വിഷയങ്ങളിൽ ലോക്സഭയിൽ ചട്ടം 193 പ്രകാരം ഹ്രസ്വ ചർച്ചകൾ നടന്നു.
രാജ്യസഭയിൽ, ചട്ടം 176-ന് കീഴിൽ “ആഗോളതാപനത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളും അത് നേരിടുന്നതിനുള്ള പരിഹാര നടപടികളുടെ ആവശ്യകതയും” എന്ന വിഷയത്തിൽ ഒരു ഹ്രസ്വ ചർച്ച നടന്നു.
ലോക്സഭയുടെ ഉത്പാദനക്ഷമത ഏകദേശം 97%വും രാജ്യസഭയുടേത് ഏകദേശം 103%വും ആയിരുന്നു.
ലോക്‌സഭയിൽ അവതരിപ്പിച്ച ബില്ലുകൾ, ലോക്‌സഭ പാസാക്കിയ ബില്ലുകൾ, രാജ്യസഭ പാസാക്കിയ ബില്ലുകൾ, ഇരുസഭകളും പാസാക്കിയ ബില്ലുകൾ എന്നിവയുടെ പട്ടിക അനുബന്ധത്തിൽ ചേർത്തിട്ടുണ്ട്.
*****************************************
ANNEXURE
LEGISLATIVE BUSINESS TRANSACTED DURING THE 10TH SESSION OF 17TH LOK SABHA AND 258TH SESSION OF RAJYA SABHA (WINTER SESSION)
I – BILLS INTRODUCED IN LOK SABHA
1.     The Multi-State Co-operative Societies (Amendment) Bill, 2022
2.     The Constitution (Scheduled Tribes) Order (Second Amendment) Bill, 2022
3.     The Constitution (Scheduled Tribes) Order (Third Amendment) Bill, 2022
4.     The Constitution (Scheduled Tribes) Order (Fourth Amendment) Bill, 2022
5.     The Constitution (Scheduled Tribes) Order (Fifth Amendment) Bill, 2022
6.     The Appropriation (No.4) Bill, 2022
7.     The Appropriation (No.5) Bill, 2022
8.     The Repealing and Amending Bill, 2022
9.     The Jan Vishwas (Amendment of Provisions) Bill, 2022
II – BILLS PASSED BY LOK SABHA
1.     The Appropriation (No.4) Bill, 2022
2.     The Appropriation (No.5) Bill, 2022
3.     The Constitution (Scheduled Tribes) Order (Second Amendment) Bill, 2022
4.     The Constitution (Scheduled Tribes) Order (Third Amendment) Bill, 2022
5.     The Maritime Anti-Piracy Bill, 2022
6.     The Constitution (Scheduled Tribes) Order (Fourth Amendment) Bill, 2022
7.     The Constitution (Scheduled Tribes) Order (Fifth Amendment) Bill, 2022
*The Constitution (Scheduled Castes and Scheduled Tribes) Order (Second Amendment) Bill, 2022
III – BILLS PASSED BY RAJYA SABHA
1.      The Wild Life (Protection) Amendment Bill, 2022
2.      The Energy Conservation (Amendment) Bill, 2022
3.      The New Delhi Arbitration Centre (Amendment) Bill, 2022
4.      The Constitution (Scheduled Castes and Scheduled Tribes) Order (Second Amendment) Bill, 2022
5.      The Appropriation (No.4) Bill, 2022
6.      The Appropriation (No.5) Bill, 2022
7.      The Maritime Anti-Piracy Bill, 2022
8.      The Constitution (Scheduled Tribes) Order (Second Amendment) Bill, 2022
9.      The Constitution (Scheduled Tribes) Order (Fourth Amendment) Bill, 2022
IV – BILLS PASSED BY BOTH THE HOUSES OF PARLIAMENT
1.     The Wild Life (Protection) Amendment Bill, 2022
2.     The Energy Conservation (Amendment) Bill, 2022
3.     The New Delhi Arbitration Centre (Amendment) Bill, 2022
4.     The Appropriation (No.4) Bill, 2022
5.     The Appropriation (No.5) Bill, 2022
6.     The Constitution (Scheduled Castes and Scheduled Tribes) Order (Second Amendment) Bill, 2022
7.     The Maritime Anti-Piracy Bill, 2022
8.     The Constitution (Scheduled Tribes) Order (Second Amendment) Bill, 2022
9.     The Constitution (Scheduled Tribes) Order (Fourth Amendment) Bill, 2022
* Amendments made by Rajya Sabha were agreed to by Lok Sabha
error: Content is protected !!