Trending Now

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ തസ്തിക

 

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുഖേന താല്‍ക്കാലിക നിയമനം നടത്തുന്നു.

 

താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം ഡിസംബര്‍ 29 ന് രാവിലെ 10 ന് അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

 

പ്രായപരിധി 18-40 വയസ്. ദിവസവേതനം 590. ഒഴിവ്-ഒന്ന്. യോഗ്യത – ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്നോളജി (ഡിഎംഇ സര്‍ട്ടിഫിക്കറ്റ്), പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, സിറ്റി /സി -ആം എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്)

error: Content is protected !!