Trending Now

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 21/12/2022)

ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
2021-22 അധ്യയനവര്‍ഷം നടന്ന വിവിധ മത്സര പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പാസായ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി പ്രകാരം ക്യാഷ് അവാര്‍ഡ് നല്‍കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സംസ്ഥാനത്തിനകത്ത് പഠിച്ചവര്‍ ആയിരിക്കണം. പത്താം ക്ലാസ് അപേക്ഷകരില്‍ എസ്.എസ്.എല്‍.സി പരീക്ഷ പാസായവര്‍ മാത്രം അപേക്ഷിക്കുക. ഡിസംബര്‍ 26 മുതല്‍ 2023 ജനുവരി 20 നകം ഇ-ഗ്രാന്റ്സ് 3.0-ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

സ്‌കോളര്‍ഷിപ്പിന് അപേക്ഷ തീയതി നീട്ടി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമപദ്ധതിയില്‍ 2022 മാര്‍ച്ച് 31 വരെ അംഗത്വം എടുത്തിട്ടുള്ള തൊഴിലാളികളുടെ എട്ടാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ക്ക് 2022 – 23 അധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി. പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെറിറ്റ് ക്വോട്ടയില്‍ പ്രവേശനം നേടിയിരിക്കണം. അപേക്ഷകള്‍ ജില്ലാ ഓഫീസിലും www.kmtwwfb.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്. ഫോണ്‍: 0468 2 320 158.

മസ്റ്ററിംഗ്
കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായിട്ടുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ (2019 ഡിസംബര്‍ 31 വരെയുളള) ഇനിയും മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്തതിനാല്‍ പെന്‍ഷന്‍ തടയപ്പെട്ടിട്ടുളളവര്‍ക്ക് എല്ലാ മാസവും ഒന്നാം തീയതി മുതല്‍ ഇരുപതാം തീയതി വരെ അക്ഷയ മുഖാന്തിരം മസ്റ്ററിംഗ് ചെയ്യാം. മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്ത് മസ്റ്ററിംഗ് പൂര്‍ത്തിയാക്കുന്നതിന് സമയം അനുവദിച്ചിട്ടുണ്ടെന്നും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ടെന്‍ഡര്‍
പത്തനംതിട്ട ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണറുടെ അധീനതയില്‍ വരുന്ന പ്രദേശങ്ങളില്‍ ക്വിക്ക് റെസ്പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിലേക്ക് ഒരു വാഹനം ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ വിട്ടു നല്‍കുന്നതിനായി ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി 2023 ജനുവരി മൂന്നിന് വൈകുന്നേരം മൂന്നു വരെ.

ശിശുക്ഷേമ സമിതി യോഗം 23 ന്
ജില്ലാ ശിശുക്ഷേമ സമിതിയുടെ എക്സിക്യൂട്ടീവ് യോഗം ഡിസംബര്‍ 23 ന് വൈകിട്ട് മൂന്നിന് പത്തനംതിട്ട അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ ചേംബറില്‍ ചേരും.

കിഴങ്ങു വര്‍ഗ വിളകളുടെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളില്‍ പ്രായോഗിക റസിഡന്‍ഷ്യല്‍ പരിശീലനം
കിഴങ്ങു വര്‍ഗ വിളകളുടെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളില്‍ പ്രായോഗിക റസിഡന്‍ഷ്യല്‍ പരിശീലനം തിരുവനന്തപുരം കേന്ദ്ര കിഴങ്ങ് വര്‍ഗ ഗവേഷണ കേന്ദ്രത്തില്‍ ജനുവരി മൂന്ന് മുതല്‍ 11 വരെ സംഘടിപ്പിക്കും. 1770 രൂപയാണ് ഏഴ് ദിവസത്തെ പരിശീലന ഫീസ്. താത്പര്യമുളളവര്‍ കീഡിന്റെ വെബ് സൈറ്റ് ആയ www.kied.info യില്‍ ഓണ്‍ ലൈനായി ഡിസംബര്‍ 27 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0484 2532890, 2550322,7012376994.

 

എന്‍ എസ് എസ് യൂണിറ്റ് ഉദ്ഘാടനം നടത്തി
സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് ചുട്ടിപ്പാറ കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ  യൂണിറ്റ് ഉദ്ഘാടനം മഹാത്മാഗന്ധി സര്‍വകലാശാല എന്‍എസ്എസ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഡോ. ഇ എന്‍ ശിവദാസന്‍ നിര്‍വഹിച്ചു. എന്‍എസ്എസ് ജില്ലാ കോഓര്‍ഡിനേറ്റര്‍ സജിത്ത് ബാബു ഓറിയന്റേഷന്‍ ക്ലാസ് നയിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പ് മേധാവി എ എം റഷീദ് അധ്യക്ഷത വഹിച്ചു.  കോളേജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ജി രാജശ്രീ, വൊളന്റിയര്‍ സെക്രട്ടറി അസീഫ് സലിം തുടങ്ങിയവര്‍ പങ്കെടുത്തു.

 

നാറ്റ്പാക് പരിശീലനം
സ്ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉല്‍പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം ഡിസംബര്‍  28,29, 30 തീയതികളില്‍ നാറ്റ്പാക്കിന്റെ തിരുവനന്തപുരം പരിശീലന കേന്ദ്രത്തില്‍ നടക്കും. ഫോണ്‍:  0471 2779200, 9074882080.