Trending Now

ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും അടൂര്‍ മെയിന്റനന്‍സ് ട്രൈബൂണലിന്റെയും നേതൃത്വത്തില്‍ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും നിയമം 2007 മായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.

 

പത്തനംതിട്ട കാപ്പില്‍ നാനോ ആര്‍ക്കേഡ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട പരിപാടി സബ് ജഡ്ജും ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ ദേവന്‍ കെ മേനോന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ (ഇന്‍ ചാര്‍ജ്) ഷംല ബീഗം അധ്യക്ഷത വഹിച്ചു. അടൂര്‍ ആര്‍ഡിഒ എ തുളസീധരന്‍പിളള, പ്രൊബേഷന്‍ ഓഫീസര്‍ ടിഎസ് സുരേഷ് കുമാര്‍, കെ.എം റെസിയ, എം.എസ് ശിവദാസ്, റ്റി. സുധീപ് കുമാര്‍, അഡ്വ.റിയ ആന്‍ മത്തായി തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!