Trending Now

കല്ലേലി കാവിൽ മലക്കൊടി ദർശനത്തിന് തുടക്കം കുറിച്ചു

കോന്നി :കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ സ്വർണ്ണ മലക്കൊടി ദർശനം ഈ മാസം 26 വരെ നടക്കും.പ്രകൃതി സംരക്ഷണ പൂജയ്ക്ക് ശേഷം  41 തൃപ്പടി പൂജയോടെ കരിക്ക് പടേനിയും താംബൂലവും സമർപ്പിച്ച ശേഷം നിലവറ തുറന്ന് സ്വർണ്ണ മലക്കൊടി എഴുന്നള്ളിച്ചു. തടി കൊണ്ട് നിർമ്മിച്ച ആമ രൂപത്തിൽ മല കൊടി ഉറപ്പിച്ച ശേഷം തിരു മുന്നിൽ നെൽപ്പറ മഞ്ഞൾ പറ നാണയപ്പറ സമർപ്പിച്ച് ഊട്ടും പൂജയും നൽകി.
നവാഭിഷേക പൂജ,  മീനൂട്ട്, വാനര ഊട്ട്,, പ്രഭാത പൂജ,നിത്യ അന്നദാനം, ഊട്ട് പൂജ, മല വില്ല് പൂജ, ദീപ നമസ്കാരം ദീപകാഴ്ച എന്നിവ നടന്നുകാവ് മുഖ്യ ഊരാളി ഭാസ്കരൻ പൂജകൾക്ക് കാർമികത്വം വഹിച്ചു.
999 മലകൾക്കും  മലനടകൾക്കും കാവുകൾക്കും കളരികൾക്കും മൂലസ്ഥാനമുള്ള കല്ലേലി കാവിൽ എല്ലാ മാസം മലയാളം ഒന്നാം തീയതിയും പത്താമുദയത്തിനും മലക്കൊടി ദർശനം ഉണ്ട്.
error: Content is protected !!