Trending Now

സെലിബ്രിറ്റി ഫിഗർ സ്പീഡ് കാർട്ടൂൺ സ്റ്റേജ് ഷോ

ഖൽബിലെ ഖത്തർ : കൊല്ലത്തെ ത്രില്ലടിപ്പിച്ച് ജിതേഷ്ജിയുടെ വരയരങ്ങ്: സെലിബ്രിറ്റി ഫിഗർ സ്പീഡ് കാർട്ടൂൺ സ്റ്റേജ് ഷോ

 

konnivartha.com : ഇടിമിന്നൽ വേഗത്തിൽ ഇരുകൈകളും അതിവേഗ ചിത്രകാരൻ ഒരേപോലെ ചലിപ്പിച്ചപ്പോൾ സ്റ്റേജിലെ വലിയ വൈറ്റ് ബോർഡിൽ മെസ്സിയുടെ ചിത്രം കാർട്ടൂണായി! ലോകത്തിലെ ഏറ്റവും വേഗതയേറിയ കാർട്ടൂണിസ്റ് ജിതേഷ്ജി വരവേഗവിസ്മയം ഒരുക്കുന്നതു തത്സമയം ക്യാമറയിൽ പകർത്താൻ എല്ലാ തിരക്കുകളും മാറ്റി വെച്ച് ആരാദ്ധ്യയായ കൊല്ലം മേയർ പ്രസന്ന ഏണസ്റ്റും രംഗത്തുണ്ടായിരുന്നു. മെസ്സിക്ക് പിന്നാലെ ക്രിസ്ത്യാനോ റോണാൾഡോയും നെയ്മറും കിലിയൻ എമ്പാപ്പേയും വേഗവരയിൽ കാർട്ടൂൺ താരങ്ങളായി ജിതേഷ്ജിയുടെ പെയിന്റിംങ് ബ്രഷിൽ നിന്ന് ദ്രുതവേഗത്തിൽ പിറവികൊണ്ടു. പ്രേക്ഷകരായി കൊല്ലം കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന നൂറുകണക്കിന് കായിക പ്രേമികൾക്ക് നവ്യാനുഭവമായിരുന്നു ലോകകപ്പ് ഫുട്ബോൾ അറിവുകളും താര വേഗവരയും സമഞ്ജസമയായി സമന്വയിപ്പിച്ച ജീ ഇൻഫോടൈൻമെന്റ് എന്ന വെറൈറ്റി സ്റ്റേജ് ഷോ. കൊല്ലം കോർപ്പറേഷനും കൊല്ലം ജില്ലാ സ്പോർട്സ് കൗൺസിലും മുൻകൈ എടുത്താണ് ലോകസഞ്ചാരിയായ അതിവേഗ പെർഫോമിംഗ് ചിത്രകാരൻ ജിതേഷ്ജിയെ ലോകകപ്പ് ഫുട്ബോളിന് ആവേശം പകരാൻ കൊല്ലം സ്പോർട്സ് കൗൺസിലിൽ എത്തിച്ചത്. ഖൽബിലെ ഖത്തർ പ്രോഗ്രാമിന്റെ മുഖ്യസംഘാടകനും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ എക്സ് ഏണസ്റ്റിന്റെ ചിത്രം ജിതേഷ്ജി വേഗവരയിലൂടെ പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് വരച്ചപ്പോൾ സദസ്സ് വലിയ ഹർഷാരവത്തോടെയാണ്‌ മത്സരിച്ച് മൊബൈൽ ക്യാമറയിൽ പകർത്തിയത്. പ്രിയതമനായ എക്സ് ഏണസ്റ്റിന്റെ ചിത്രം വരയ്ക്കുന്നത് തത്സമയം പകർത്തുന്നവരുടെ നിരയിൽ മൊബൈൽ ക്യാമറയുമായി ഭാര്യയും മേയറുമായ പ്രസന്ന ഏണസ്റ്റും ആവേശപൂർവം ഉണ്ടായിരുന്നു. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ രാമഭദ്രൻ സ്വാഗതം ആശംസിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ് ഏണസ്റ് അദ്ധ്യക്ഷത വഹിച്ചു. കൊല്ലത്തെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ ഒട്ടനവധി പ്രമുഖർ ജിതേഷ്ജിയുടെ വരയരങ്ങ് ആസ്വദിക്കാൻ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ എത്തിയിരുന്നു

konnivartha.com : ഇടിമിന്നൽ വേഗത്തിൽ ഇരുകൈകളും അതിവേഗ ചിത്രകാരൻ ഒരേപോലെ ചലിപ്പിച്ചപ്പോൾ സ്റ്റേജിലെ വലിയ വൈറ്റ് ബോർഡിൽ മെസ്സിയുടെ ചിത്രം കാർട്ടൂണായി.

ലോകത്തിലെ ഏറ്റവും വേഗതയേറിയ കാർട്ടൂണിസ്റ് ജിതേഷ്ജി വരവേഗവിസ്മയം ഒരുക്കുന്നതു തത്സമയം ക്യാമറയിൽ പകർത്താൻ എല്ലാ തിരക്കുകളും മാറ്റി വെച്ച് ആരാദ്ധ്യയായ കൊല്ലം മേയർ പ്രസന്ന ഏണസ്റ്റും രംഗത്തുണ്ടായിരുന്നു.

 

മെസ്സിക്ക് പിന്നാലെ ക്രിസ്ത്യാനോ റോണാൾഡോയും നെയ്മറും കിലിയൻ എമ്പാപ്പേയും വേഗവരയിൽ കാർട്ടൂൺ താരങ്ങളായി ജിതേഷ്ജിയുടെ പെയിന്റിംങ് ബ്രഷിൽ നിന്ന് ദ്രുതവേഗത്തിൽ പിറവികൊണ്ടു. പ്രേക്ഷകരായി കൊല്ലം കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന നൂറുകണക്കിന് കായിക പ്രേമികൾക്ക് നവ്യാനുഭവമായിരുന്നു ലോകകപ്പ് ഫുട്ബോൾ അറിവുകളും താര വേഗവരയും സമഞ്ജസമയായി സമന്വയിപ്പിച്ച ജീ ഇൻഫോടൈൻമെന്റ് എന്ന വെറൈറ്റി സ്റ്റേജ് ഷോ.

 

കൊല്ലം കോർപ്പറേഷനും കൊല്ലം ജില്ലാ സ്പോർട്സ് കൗൺസിലും മുൻകൈ എടുത്താണ് ലോകസഞ്ചാരിയായ അതിവേഗ പെർഫോമിംഗ് ചിത്രകാരൻ ജിതേഷ്ജിയെ ലോകകപ്പ് ഫുട്ബോളിന് ആവേശം പകരാൻ കൊല്ലം സ്പോർട്സ് കൗൺസിലിൽ എത്തിച്ചത്. ഖൽബിലെ ഖത്തർ പ്രോഗ്രാമിന്റെ മുഖ്യസംഘാടകനും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ എക്സ് ഏണസ്റ്റിന്റെ ചിത്രം ജിതേഷ്ജി വേഗവരയിലൂടെ പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് വരച്ചപ്പോൾ സദസ്സ് വലിയ ഹർഷാരവത്തോടെയാണ്‌ മത്സരിച്ച് മൊബൈൽ ക്യാമറയിൽ പകർത്തിയത്.

പ്രിയതമനായ എക്സ് ഏണസ്റ്റിന്റെ ചിത്രം വരയ്ക്കുന്നത് തത്സമയം പകർത്തുന്നവരുടെ നിരയിൽ മൊബൈൽ ക്യാമറയുമായി ഭാര്യയും മേയറുമായ പ്രസന്ന ഏണസ്റ്റും ആവേശപൂർവം ഉണ്ടായിരുന്നു. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ രാമഭദ്രൻ സ്വാഗതം ആശംസിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ് ഏണസ്റ് അദ്ധ്യക്ഷത വഹിച്ചു. കൊല്ലത്തെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ ഒട്ടനവധി പ്രമുഖർ ജിതേഷ്ജിയുടെ വരയരങ്ങ് ആസ്വദിക്കാൻ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ എത്തിയിരുന്നു

error: Content is protected !!