Trending Now

വാട്ടര്‍ അതോറിറ്റി റാന്നി സബ് ഡിവിഷന്‍ഓഫീസ് കെട്ടിടം നാടിനു സമര്‍പ്പിച്ചു

konnivartha.com : ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച വാട്ടര്‍ അതോറിറ്റി റാന്നി സബ് ഡിവിഷന്‍ഓഫീസ് കെട്ടിടം ആനപ്പാറമലയില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനംചെയ്തു. 75 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. നിലവില്‍ വര്‍ഷങ്ങളായി വാടക കെട്ടിടത്തിലാണ് കേരള ജല അതോറിറ്റിയുടെ ഡിവിഷന്‍, സെക്ഷന്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. റാന്നി ആനപ്പാറമലയില്‍ കേരള ജല അതോറിറ്റിയുടെ ജലസംഭരണിയോട് ചേര്‍ന്നുളള സ്ഥലത്താണ് പുതിയ ഓഫീസ് നിര്‍മിച്ചിരിക്കുന്നത്. ഓഫീസിന്റെ മുകളില്‍ തന്നെ എന്‍എബിഎല്‍ അക്രഡിറ്റേഷനുളള ജല അതോറിറ്റിയുടെ വാട്ടര്‍ ക്വാളിറ്റി ലാബും സജ്ജമാക്കിയിട്ടുണ്ട്.

അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, മുന്‍ എംഎല്‍എ രാജു എബ്രാഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം നയനാ സാബു, വാര്‍ഡ് അംഗം സിന്ധു സഞ്ജയന്‍, വാട്ടര്‍ അതോറിറ്റി ടെക്‌നിക്കല്‍ അംഗം ജി. ശ്രീകുമാര്‍, കേരള വാട്ടര്‍ അതോറിറ്റി അംഗം ഉഷാലയം ശിവരാജന്‍, കേരളാ കോണ്‍ഗ്രസ് എം പ്രതിനിധി ആലിച്ചന്‍ ആറൊന്നില്‍, ജനതാദള്‍ എസ്. പ്രതിനിധി പാപ്പച്ചന്‍ കൊച്ചുമേപ്രത്ത്, ആര്‍.എസ്.പി ലെനിനിസ്റ്റ് പ്രതിനിധി കുര്യാക്കോസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.