Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 14/12/2022)

മന്ത്രി എം.ബി. രാജേഷ് (ഡിസംബര്‍  15) പമ്പയില്‍ ശബരിമല തീര്‍ഥാടനം; തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തും

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ 32 ഗ്രാമപഞ്ചായത്തുകളുടെയും ആറു നഗരസഭകളുടെയും പ്രവര്‍ത്തനങ്ങളും പമ്പയിലെ മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് (ഡിസംബര്‍  15) വിലയിരുത്തും. പമ്പയിലെ പ്രവര്‍ത്തനങ്ങള്‍  രാവിലെ 10ന് മന്ത്രി നേരിട്ടു പരിശോധിക്കും.

 

തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടിന് 38 തദ്ദേശ സ്വയംഭരണ സ്ഥാപനതല പ്രവര്‍ത്തനങ്ങളുടെയും അവലോകനം റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തും. ശബരിമല തീര്‍ഥാടന മുന്നൊരുക്കം നടത്തുന്നതിന് 32 ഗ്രാമപഞ്ചായത്തുകള്‍ക്കായി 2.31 കോടി രൂപയും ആറു നഗരസഭകള്‍ക്കായി 1.05 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് അനുവദിച്ച ധനസഹായത്തിന്റെ വിവരം: ഗ്രാമപഞ്ചായത്ത്, അനുവദിച്ച തുക എന്ന ക്രമത്തില്‍. പത്തനംതിട്ട ജില്ല- കുളനട- 10.84 ലക്ഷം. റാന്നി പെരുനാട്-23.57 ലക്ഷം. അയിരൂര്‍-4.57 ലക്ഷം. റാന്നി-4.71 ലക്ഷം. റാന്നി അങ്ങാടി- 2.36 ലക്ഷം. റാന്നി പഴവങ്ങാടി- 2.24 ലക്ഷം. ചെറുകോല്‍-5.19 ലക്ഷം. വടശേരിക്കര-8.46 ലക്ഷം. നാറാണമൂഴി- 2.59 ലക്ഷം. സീതത്തോട്- 7.07 ലക്ഷം. ചിറ്റാര്‍-9.43 ലക്ഷം. കോന്നി- 7.76 ലക്ഷം. ആറന്മുള- 2.59 ലക്ഷം. കോഴഞ്ചേരി-2.36 ലക്ഷം. മെഴുവേലി- 9.43 ലക്ഷം. മല്ലപ്പുഴശേരി- 4.71 ലക്ഷം. ഓമല്ലൂര്‍-1.21 ലക്ഷം.

കോട്ടയം ജില്ല- എരുമേലി-37.7 ലക്ഷം. കോരുത്തോട്-6.13 ലക്ഷം. മുണ്ടക്കയം-1.41 ലക്ഷം. മുത്തോലി- 7.07 ലക്ഷം. എലിക്കുളം- 2.83 ലക്ഷം. കാഞ്ഞിരപ്പള്ളി- 4.71 ലക്ഷം. ചിറക്കടവ്- 2.36 ലക്ഷം. പാറത്തോട്- 14.14 ലക്ഷം. മണിമല-11.79 ലക്ഷം.

ഇടക്കി ജില്ല-പെരുവന്താനം- 6.6 ലക്ഷം. പീരുമേട്-5.39 ലക്ഷം. വണ്ടിപ്പെരിയാര്‍-7.07 ലക്ഷം. കുമളി- 9.43 ലക്ഷം. കരുണാപുരം- 1.06 ലക്ഷം. ഏലപ്പാറ- 4.22 ലക്ഷം.
നഗരസഭ, അനുവദിച്ച തുക എന്ന ക്രമത്തില്‍: ചെങ്ങന്നൂര്‍-25 ലക്ഷം. പത്തനംതിട്ട-30 ലക്ഷം. തിരുവല്ല- 10 ലക്ഷം. ഏറ്റുമാനൂര്‍- 10 ലക്ഷം. പാലാ-10 ലക്ഷം. പന്തളം-20 ലക്ഷം.
(പിഎന്‍പി 4051/22)

വനമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍:മന്ത്രിയുടെ യോഗം (ഡിസംബര്‍  15)
പത്തനംതിട്ട ജില്ലയിലെ വനമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ (ഡിസംബര്‍  15) രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലയിലെ എംപി, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, കര്‍ഷക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രം മന്ത്രി സന്ദര്‍ശിക്കും.


താല്‍ക്കാലിക നിയമനം

ഐഎച്ച്ആര്‍ഡി പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ലക്ചറര്‍  ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് തസ്തികയിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഫസ്റ്റ് ക്ലാസ് ബി-ടെക് ബിരുദമാണ് യോഗ്യത. അപേക്ഷകള്‍ ബയോഡേറ്റ സഹിതം ഇ-മെയില്‍ അയക്കണം. ഇ-മെയില്‍:- [email protected]. അവസാന തീയതി ഡിസംബര്‍ 19. ഫോണ്‍:  0486 2 297 617, 9495 276 791, 8547 005 084


യോഗ ഇന്‍സ്ട്രക്ടര്‍ അഭിമുഖം മാറ്റിവെച്ചു

മലയാലപ്പുഴ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ യോഗ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ഡിസംബര്‍ 16നു നടത്താന്‍ തീരുമാനിച്ചിരുന്ന കൂടിക്കാഴ്ച ഡിസംബര്‍21ലേക്ക് മാറ്റിവെച്ചു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അന്നേദിവസം രാവിലെ 10 ന് ഗവ ആയുര്‍വേദ ഡിസ്‌പെന്‍സറി വെട്ടൂരില്‍ നടക്കുന്ന കൂടികാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകളുമായി പങ്കെടുക്കണം. ഫോണ്‍ : 8075 991 551.


ശില്‍പ്പശാല

പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പ്രൊബേഷന്‍ പക്ഷാചരണത്തിന്റെ ഭാഗമായി പ്രൊബേഷന്‍ ആന്റ് ആഫ്റ്റര്‍ കെയര്‍ പദ്ധതികളുടെ ആനുകൂല്യം അര്‍ഹരായവര്‍ക്ക് എത്തിക്കുന്നതിനായി ജില്ലയിലെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും, സാമൂഹ്യപ്രവര്‍ത്തകര്‍ക്കുമായി ഡിസംബര്‍ 14ന് രാവിലെ 10ന് അബാന്‍ ടവറില്‍ നടത്തിയ ശില്‍പ്പശാല ജില്ലാകളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ദേവന്‍ കെ. മേനോന്‍ മുഖ്യപ്രഭാഷണം നടത്തി. പത്തനംതിട്ട ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യുഷന്‍ ആര്‍. പ്രദീപ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ സി.എസ് സുരേഷ് കുമാര്‍, ജില്ലാ എ.ഡി.പി.ഒ കെ.വി ബിജു എന്നിവര്‍ പങ്കെടുത്തു.


സ്മൈല്‍ കേരള വായ്പ പദ്ധതി

കോവിഡ് 19 മൂലം മുഖ്യവരുമാന ആശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ (പട്ടിക വര്‍ഗ/പട്ടിക ജാതി /ന്യൂനപക്ഷം/പൊതുവിഭാഗം) സഹായിക്കുന്നതിനായി സര്‍ക്കാരിന്റെയും വനിതാ വികസന കോര്‍പറേഷന്റെയും സംയുക്ത സംരംഭമായ സ്മൈല്‍ കേരള സ്വയം തൊഴില്‍ വായ്പ പദ്ധതിക്ക് അപേക്ഷിക്കാം. 18 നും 55 നും വയസിനിടയില്‍ പ്രായമുളള കേരളത്തില്‍ സ്ഥിരതാമസമുളള തൊഴില്‍ രഹിത വനിതകളായ ആശ്രിതര്‍ക്ക് പരമാവധി അഞ്ച് ലക്ഷം രൂപ വരെ അനുവദിക്കും. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. ഒരു ലക്ഷം രൂപ വരെയുളള വായ്പകള്‍ക്ക്  അപേക്ഷയോടൊപ്പം കരം അടച്ച രസീത് നല്‍കിയാല്‍ മതിയാകും. ഫോണ്‍ :9188 606 806, 8281 552 350. വെബ് സൈറ്റ് : www.kswdc.org.


ആശാപദ്ധതി

വ്യവസായാണിജ്യ വകുപ്പ് നടപ്പാക്കുന്ന ആശാ പദ്ധതിയിലേക്ക് സബ്സിഡി അപേക്ഷ ക്ഷണിച്ചു. കരകൗശല സംരംഭങ്ങള്‍ തുടങ്ങിയവര്‍ക്കും തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും സുസ്ഥിര ആസ്തികള്‍ക്കായി മുടക്കുന്നതിന്റെ 50 ശതമാനം വരെ സബ്സിഡി നല്‍കും. വിവരങ്ങള്‍ക്ക് അടൂര്‍, തിരുവല്ല, പത്തനംതിട്ട താലൂക്ക് വ്യവസായ ഓഫീസുകള്‍, ജില്ലാ വ്യവസായ കേന്ദ്രം കോഴഞ്ചേരി എന്നിവയുമായി ബന്ധപ്പെടാം. ഫോണ്‍: 9495 551 039.

ലിക്വിഡേറ്റ് ചെയ്യുന്ന സംഘങ്ങളുടെ പരാതി സമര്‍പ്പിക്കാം
പ്രവര്‍ത്തനം നിലച്ച വ്യവസായ സഹകരണ സംഘങ്ങള്‍ സഹകരണ നിയമപ്രകാരം ലിക്വിഡേറ്റ് ചെയ്യുന്ന സംഘങ്ങളുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും അപേക്ഷ, അവകാശം, പരാതികള്‍ ഉണ്ടെങ്കില്‍ ഡിസംബര്‍ 20 ന് മുന്‍പായി കോഴഞ്ചേരി ജില്ലാ വ്യവസായ കേന്ദ്രം സഹകരണ വിഭാഗത്തില്‍ രേഖാമൂലം സമര്‍പ്പിക്കണം. ഫോണ്‍: 9495 551 039.

ഖാദിക്ക് 30 ശതമാനം സര്‍ക്കാര്‍ റിബേറ്റ്
ക്രിസ്തുമസ്സിനോട് അനുബന്ധിച്ച് ഡിസംബര്‍ 19 മുതല്‍ 2023 ജനുവരി അഞ്ച് വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ സര്‍ക്കാര്‍ റിബേറ്റ് അനുവദിച്ചു.സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് സൗകര്യം ഉണ്ടായിരിക്കും. ജില്ലാ കാര്യാലയവുമായി ബന്ധപ്പെട്ട  ഖാദി ഷോറൂമുകളിലും ഖാദി കമ്മീഷന്റെ അംഗീകാരമുള്ള മറ്റു സ്ഥാപനങ്ങളുടെ ഷോറൂമുകളില്‍ നിന്നും സര്‍ക്കാര്‍ റിബേറ്റ് ഈ കാലയളവില്‍ ലഭ്യമാണ്.

ഉദ്ഘാടനം (ഡിസംബര്‍  15)
കുന്നന്താനം ഗ്രാമപഞ്ചായത്തിലെ ആഞ്ഞിലിത്താനം ഗവ. മോഡല്‍ ന്യൂ എല്‍പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം  (ഡിസംബര്‍ 15) രാവിലെ 10.30 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും. അഡ്വ. മാത്യൂ ടി തോമസ് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു, ജില്ലാപഞ്ചായത്ത് അംഗം സി.കെ ലതാകുമാരി തുടങ്ങിയ വിവിധ സാസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കും.

ക്വട്ടേഷന്‍
ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് മാസവാടകയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് ടാക്‌സി പെര്‍മിറ്റുളള നാല് വാഹനങ്ങള്‍ (ടയോട്ട എത്യോസ്, മാരുതി ഡിസയര്‍, മഹീന്ദ്ര വെരിറ്റോ, മഹീന്ദ്ര ബോലേറോ, ടാറ്റ ഇന്‍ഡിഗോ, തത്തുല്യ നിലവാരത്തിലുളള ഇതര വാഹനങ്ങള്‍, ഏഴ് സീറ്റ്, എ.സി, 2017 മുതലുളള മോഡല്‍) ഉളള മോട്ടോര്‍ വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മുദ്രവെച്ച ക്വട്ടേഷനുകള്‍ ഡി.എം ഡെപ്യൂട്ടി കളക്ടര്‍, ജില്ലാ കളക്ടറുടെ കാര്യാലയം, പത്തനംതിട്ട എന്ന വിലാസത്തില്‍ ഡിസംബര്‍ 15ന് പകല്‍ മൂന്ന് വരെ സമര്‍പ്പിക്കാം. ഫോണ്‍ : 0468 2 223 515, 9188 297 112.

യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്
പളളിക്കല്‍ ഗ്രാമപഞ്ചായത്ത് സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് പ്രതിമാസം 8000 രൂപ നിരക്കില്‍ 50 വയസില്‍ താഴെയുളളവരെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും  ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ പരിശീലന സര്‍ട്ടിഫിക്കറ്റ്, യോഗ പി.ജി ഡിപ്ലോമ, ബിഎഎംഎസ്,ബിഎന്‍വൈഎസ്, എംഎസ്‌സി (യോഗ), എം ഫില്‍ (യോഗ) എന്നീ യോഗ്യതയില്‍ ഏതെങ്കിലുമുള്ളവര്‍ ബയോഡേറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ഡിസംബര്‍ 22 ന് ഉച്ചയ്ക്ക് 12 മുതല്‍ ഒന്നു വരെ പള്ളിക്കല്‍ ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 9847 252 149, 8075 984 152, 8281 806 371.

ഗസ്റ്റ് അധ്യാപക നിയമനം
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ഒഴിവുളള ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം ലക്ചറര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബി.ടെക് ഫസ്റ്റ്ക്ലാസ് ആണ് യോഗ്യത. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക്ലിസ്റ്റ്, പത്താംതരം/തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 19ന് രാവിലെ 10.30ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളേജ് ഓഫീസില്‍ നടത്തപ്പെടുന്ന ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണം.

ഗ്രോബാഗ്, പച്ചക്കറി തൈകള്‍ ലഭിക്കും
മലയാലപ്പുഴ കൃഷിഭവനില്‍ കണ്ടയ്നര്‍ കള്‍ട്ടിവേഷന് താത്പര്യമുളളവര്‍ക്ക് കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് പദ്ധതി പകാരം ഗ്രോബാഗ്, പച്ചക്കറി തൈകള്‍ എന്നിവ ലഭിക്കും. യൂണിറ്റിന് 750 രൂപ ഗുണഭോക്തൃ വിഹിതം അടച്ച് കൃഷിഭവനില്‍ നിന്നും വാങ്ങാവുന്നതാണ്.

error: Content is protected !!