Trending Now

സംസ്ഥാന സ്‌കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്തു

കോഴിക്കോട് നടക്കുന്ന 61-ാമത് സംസ്ഥാന സ്‌കൂൾ കലോൽസവ ലോഗോ മന്ത്രി വി ശിവൻകുട്ടി മന്ത്രി പി എ മുഹമ്മദ് റിയാസിന് നൽകി പ്രകാശനം ചെയ്തു. നിയമസഭ മീഡിയ റൂമിൽ നടന്ന ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ ,എം എൽ എ മാരായ ടി പി രാമകൃഷ്ണൻസച്ചിൻ ദേവ് കെ പി കുഞ്ഞമ്മദ് കുട്ടിതോട്ടത്തിൽ രവീന്ദ്രൻപി ടി എ റഹിംകെ കെ രമപൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു എന്നിവർ സംബന്ധിച്ചു.

തിരുവനന്തപുരം കരകുളം സ്വദേശി  മുഹമ്മദ് റഷീദ് തയ്യാറാക്കിയ ലോഗോയാണ് തെരഞ്ഞെടുത്തതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി അറിയിച്ചു.  ആകെ 26 ലോഗോകൾ ലഭിച്ചു. 2023 ജനുവരി 3 മുതൽ 7 വരെകോഴിക്കോട് ജില്ലയിലെ 24 വേദികളിലായിട്ടാണ് മൽസരങ്ങൾ നടക്കുക.

രണ്ട് വർഷത്തെ കോവിഡ് പ്രതിസന്ധിക്ക് ശേഷം   ആഘോഷത്തിന്റെ ദിനങ്ങളാണ് വരാൻ പോകുന്നതെന്ന് മന്ത്രി പറഞ്ഞു. 

error: Content is protected !!