Trending Now

ഗാന്ധിഭവൻ ദേവലോകം ലോക ഭിന്നശേഷി ദിനം ആചരിച്ചു

konnivartha.com : ഗാന്ധിഭവനിൽ കോന്നി എന്‍ എസ് എസ്  കോളേജിലെ എന്‍ എസ് എസ്  യൂണിറ്റും ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്മെന്റും ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി എലിയറക്കൽ ഉള്ള ഗാന്ധിഭവൻ ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിൽ ആരോഗ്യ സെമിനാറും കൾച്ചറൽ പ്രോഗ്രാം നടത്തി.

ഭിന്നശേഷിക്കാർ അവരുടെ പരിമിതികൾ മറന്ന് കഴിവുകൾ സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചു. പാട്ടും നൃത്തവും കഥയും കളികളും ആയി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

 

കോന്നി  പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് റോജി എബ്രഹാം ഉദ്ഘാടനം ചെയ്തു. ഗാന്ധി  ഭവൻ ദേവലോകം ഡയറക്ടർ മഞ്ജു വിനോദ് അധ്യക്ഷത വഹിച്ചു. ഓഫീസ് അസിസ്റ്റന്റ് മായ സ്വാഗതം ആശംസിച്ചു.

എന്‍ എസ് എസ് പ്രോഗ്രാം   ഓഫീസർ ദിവ്യ എസ് ഭിന്നശേഷി സന്ദേശം നൽകി. ഗാന്ധിഭവൻ സെക്രട്ടറി  ഡോക്ടർ പുനലൂർ സോമരാജൻ വീഡിയോ കോളിലൂടെ ആശംസ അറിയിച്ചു.
ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്മെന്റും ഡോക്ടേഴ്സും സ്റ്റാഫും ചേർന്ന് ആരോഗ്യ സെമിനാറും കൾച്ചറൽ പ്രോഗ്രാം നടത്തി.

ഭിന്നശേഷിക്കാരായ ശാന്തി, ഷാജഹാൻ ശ്രീജ,ഓമന എന്നിവർ അവതരിപ്പിച്ച കലാപരിപാടി കാണികൾക്ക് വേറിട്ട അനുഭവം ആയി.ഡോ. ജുബിൻ,ഡോ. ഹന്ന ഡോ. അലൻ ഡോ. ഹരി എന്നിവർ പ്രസംഗിച്ചു.

error: Content is protected !!