Trending Now

കൂടൽ ഇഞ്ചപ്പാറയിലും പുലി : കാട്ടു മൃഗങ്ങള്‍ നാട്ടിലേക്ക്

 

konnivartha.com : കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെ ഇഞ്ചപ്പാറ മഠത്തിലേത്തു ജോസിന്‍റെ ആടിനെ പുലി കൊന്നു തിന്നു. ഉടമസ്ഥൻ പുലിയെ നേരിൽ കണ്ടു. 3 പ്രാവശ്യം പുലി വന്നു. ആടിന്‍റെ കരൾ അടക്കം തിന്നു തീര്‍ത്തു എന്ന് ഉടമസ്ഥൻ പറയുന്നു.

കോന്നി വനം വകുപ്പ് ജീവനക്കാര്‍ സ്ഥലം സന്ദർശിച്ചു. നാട്ടുകാരുടെ പരാതി എത്രയും വേഗം പഞ്ചായത്തിനെ ബോധിപ്പിച്ചതിനു ശേഷം കൂട്‌ വെക്കാം എന്ന് വനം ഉദ്യോഗസ്ഥർ അറിയിച്ചു. മേഖലയില്‍ ഏതാനും ദിവസമായി പുലിയുടെ സാന്നിധ്യം ഉണ്ട് . മാംസം ഭക്ഷിക്കുന്ന കാട്ടു മൃഗങ്ങളായ കടുവയും പുലിയും ഉള്‍ കാട്ടില്‍ നിന്നും നാട്ടിന്‍ പുറങ്ങളില്‍ എത്തി എങ്കില്‍ കാട്ടില്‍ ഭക്ഷണത്തിന്‍റെ അഭാവം ഉണ്ടെന്നു കരുതുന്നു . ഭക്ഷണം തേടിയാണ് കടുവയും പുലിയും കാടിറങ്ങിയത് .

വനത്തില്‍ പന്നികള്‍ കുറഞ്ഞു എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു .പന്നികള്‍ നാട്ടില്‍ പുറങ്ങളില്‍ എത്തിയതോടെ കടുവയ്ക്കും പുലിയ്ക്കും ഇരകളെ കിട്ടാതെയായി . സാധാരണ പന്നികളെ ആണ് കടുവയും പുലിയും വേട്ടയാടുന്നത് . മ്ലാവ് കേഴ ഇനങ്ങള്‍ കുറവാണ് . ചെറു ജീവിയായ പന്നികള്‍ പെറ്റ് പെരുകും .ഇവയെ ആണ് കൂടുതലായും കടുവയും പുലിയും വേട്ടയാടി പിടിക്കുന്നത് .പന്നികള്‍ കാട്ടില്‍ കുറവ് വന്നു . ഇവ നാട്ടില്‍ പുറങ്ങളില്‍ കൃഷി നശിപ്പിച്ചു വരുന്നു .ഇവയെ പിടിക്കാന്‍ ആണ് കടുവയും പുലിയും നാട്ടിലേക്ക് ഇറങ്ങിയത്‌ .ആടുകളുടെ ദേഹത്ത് നിന്നുള്ള രൂക്ഷ ഗന്ധം പുലികള്‍ക്ക് വേഗത്തില്‍ ലഭിക്കും .അതിനാല്‍ ആടുകളെ കൂടുതലായി ആക്രമിക്കും . വനം വിട്ടു വന്ന പുലികള്‍ക്ക് നാട്ടില്‍ ഇറങ്ങിയ പന്നികളെയും വീടുകളിലെ ആടുകളെയും ആണ് ഇപ്പോള്‍ ഇര .