Trending Now

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ /അറിയിപ്പുകള്‍ ( 29/11/2022)

ശബരിമല  വിശേഷങ്ങള്‍
(30.11 2022)

പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍
3 ന്…. തിരുനട തുറക്കല്‍.. നിര്‍മ്മാല്യം
3.05 ന് ….അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 11 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
11.30. ന് ..25 കലശാഭിഷേകം
12 മണിക്ക് കളഭാഭിഷേകം
12.30ന് ……ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കല്‍
വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന്… ദീപാരാധന
7 മുതല്‍ പുഷ്പാഭിഷേകം
9.30 മണിക്ക് …അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.

 

ഉടുത്ത വസ്ത്രം പമ്പയില്‍ ഒഴുക്കുന്നത് അനാചാരം: തന്ത്രി

ഉടുത്തു കൊണ്ട് വരുന്ന വസ്ത്രങ്ങള്‍ ഭക്തര്‍ പമ്പാ നദിയിലേക്ക് ഒഴുക്കുന്നത് അനാചാരമാണെന്നും അത് ഒഴിവാക്കേണ്ടതാണെന്നും ശബരിമല തന്ത്രി കണ്ഠര് രാജീവര്. പമ്പ പുണ്യ നദിയാണ്. ഉടുത്തു കൊണ്ടുവരുന്ന വസ്ത്രം പമ്പയിലേക്ക് ഒഴുക്കുന്നത് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഗുരുസ്വാമിമാരാണ്. ഗുരുസ്വാമിമാര്‍ ശിഷ്യന്‍മാര്‍ക്ക് ഇത് സംബന്ധിച്ച് കര്‍ശനമായ നിര്‍ദേശം നല്‍കണമെന്നും കണ്ഠര് രാജീവര് പറഞ്ഞു. പുണ്യ നദിയെ പുണ്യ നദിയായിത്തന്നെ നിലനിര്‍ത്താന്‍ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. ഒരു തരത്തിലുള്ള മാലിന്യവും ഉപേക്ഷിക്കാതെ ദര്‍ശനം ചെയ്ത് മടങ്ങേണ്ടതാണെന്നും തന്ത്രി പറഞ്ഞു. ശബരിമല പൂങ്കാവനം പോലെ തന്നെ പരിശുദ്ധമാണ് പുണ്യ നദിയായ പമ്പയെന്നും നദിയുടെ തീരങ്ങളും നദിയും സംരക്ഷിക്കാന്‍ നമ്മള്‍ ഓരോരുത്തരും ബാധ്യസ്ഥരാണെന്നും തന്ത്രി കൂട്ടിച്ചേര്‍ത്തു.

പമ്പയിലേക്ക് വിവിധ ക്ഷേത്രങ്ങളില്‍ നിന്നും സ്‌പെഷ്യല്‍ സര്‍വ്വീസുമായി കെ.എസ്.ആര്‍.ടി.സി

മണ്ഡല മകരവിളക്കുത്സവം കണക്കിലെടുത്ത് വിവിധ ക്ഷേത്രങ്ങളില്‍ നിന്നും പമ്പയിലേക്ക് പ്രത്യേക സര്‍വ്വീസുകളുമായി കെ.എസ്.ആര്‍.ടി.സി.
സര്‍വ്വീസുകളുടെ വിവരങ്ങള്‍ ഇങ്ങനെ-
*പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ നിന്നും ദിവസവും രാത്രി 8.30 ന്
*ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ നിന്നും ദിവസവും രാത്രി 8.20 ന്
*ശാര്‍ക്കര ദേവീ ക്ഷേത്രത്തില്‍ നിന്നും ദിവസവും രാത്രി 7.30 ന്
*തുറവൂര്‍ ക്ഷേത്രത്തില്‍ നിന്നും ദിവസവും രാവിലെ 7 ന്
*പുനലൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ദിവസവും പുലര്‍ച്ചെ 5.50 ന്
*ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ നിന്നും ദിവസവും രാത്രി 7.30 ന്
*കിളിമാനൂരില്‍ നിന്നും ദിവസവും രാത്രി 8 ന്
*എറണാകുളത്ത് നിന്നും ഡിസംബര്‍ 22 വരെ എല്ലാ ദിവസവും രാവിലെ 9.05 നും രാത്രി 9.30നും
*തൃശ്ശൂരില്‍ നിന്നും ദിവസവും രാത്രി 8.45 ന്.
ഇതുകൂടാതെ എറണാകുളം, കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വേസ്‌റ്റേഷനുകളില്‍ നിന്നും യാത്രക്കാരുടെ തിരക്കനുസരിച്ച് ഇടതടവില്ലാതെ സര്‍വ്വീസുകളും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ, നിലയ്ക്കല്‍-പമ്പ, എരുമേലി-പമ്പ, കുമളി പമ്പ ചെയിന്‍ സര്‍വ്വീസുകളും ഭക്തരുടെ തിരക്കനുസരിച്ച് സജ്ജീകരിച്ചിട്ടുണ്ട്.

www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും ‘Ente KSRTC’ എന്ന മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാം. Ente KSRTC’ മൊബൈല്‍ ആപ്പ് Google Play Store ലിങ്ക് – https://play.google.com/store/apps/details...

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസി കണ്‍ട്രോള്‍റൂമിലും വിളിക്കാം. മൊബൈല്‍ – 9447071021, ലാന്‍ഡ്ലൈന്‍ – 0471-2463799. 18005994011 എന്ന ടോള്‍ ഫ്രീ നമ്പരിലും ബന്ധപ്പെടാം. കെഎസ്ആര്‍ടിസി സോഷ്യല്‍ മീഡിയ സെല്ലിലേക്ക് വാട്‌സാപ്പ് സന്ദേശമയച്ചും വിവരങ്ങള്‍ തേടാം. വാട്‌സാപ്പ് – 8129562972

error: Content is protected !!